അരുണാചല്‍ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനവും പട്രോളിങ്ങും ശക്തമാക്കി ചൈന: നിരീക്ഷിച്ച് ഇന്ത്യ
തവാങ്ങ്: അരുണാചൽ പ്രദേശ് (ആർഎഎൽപി) മേഖലയിൽ ചൈന നടത്തുന്ന വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും സൈനിക ശേഖരണവും ആശങ്കാജനകമാണെന്ന് പട്ടാള ഉദ്യോഗസ്ഥര്‍. എന്നാല്‍ നീക്കത്തിന് ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടെന്നാണ് വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. തവാങ് സെക്ടറിൽ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തുകയും സൈനിക കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ആക്രമണ ഘടകങ്ങൾ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആർഎഎൽപിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വൻ വികസനത്തോടൊപ്പം ചൈനീസ് പട്രോളിംഗിലും അടുത്തിടെ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അസഫില പ്രദേശത്താണ് പട്രോളിങ് കാര്യമായി നടക്കുന്നത്. "അവർ പട്രോളിംഗിനായി വന്ന് പ്രദേശത്തെ കുഴപ്പത്തിലാക്കുകയാണ്. അവർ അവരുടെ ചില സാധനങ്ങൾ ഇവിടെ ഉപേക്ഷിക്കുകയും ചില സന്ദർഭങ്ങളിൽ അവർ കൂടാരങ്ങളും മറ്റും നശിപ്പിക്കുകകയും ചെയ്യുന്നു "- ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. "അവർ എല്ലായിടത്തും വിപുലമായ റോഡ് നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്,"- മറ്റൊരു ഓഫീസറും പറയുന്നു.

കിഴക്കും പടിഞ്ഞാറും കമെങ് ജില്ലകൾ ഉൾപ്പെടുന്ന കമെങ് പ്രദേശം ഒഴികെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളെയാണ് സൈന്യം ആർഎഎൽപി എന്ന് വിളിക്കുന്നത്. മേഖലയില്‍ ഇന്ത്യയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്. ചൈന ഇപ്പോൾ മേഖലയിലെ നിയന്ത്രണ രേഖയുടെ അടുത്തേക്ക് സൈനികരെ നീക്കുകയാണ്. ഇത് യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.
റോഡുകൾക്ക് പുറമേ, തുരങ്കങ്ങളുടെ നിർമ്മാണം, താമസസ്ഥലങ്ങള്‍, സൈനികർക്ക് പിന്തുണ നൽകാൻ മറ്റ് അനുബന്ധ സൗകര്യങ്ങൾളും വികസിപ്പിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സുബൻസിരി പ്രദേശത്തിന് എതിർവശത്ത് തുരങ്കങ്ങളുടെ നിർമ്മാണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്, ഇന്റലിജൻസ് വിവരങ്ങള്‍ ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചൈനയുടെ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ഈസ്റ്റേൺ ആർമി കമാൻഡർ ലഫ്. ജനറൽ മനോജ് പാണ്ഡെ ഈ മാസം ആദ്യം ഡല്‍ഹിയില്‍ നിന്നും വന്ന ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എൽഎസിയിലെ ഇരുവശങ്ങൾക്കും വ്യത്യസ്തമായ ധാരണാ മേഖലകളുള്ള പ്രദേശങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറുവശത്ത് നിന്ന് എൽഎസിക്ക് അടുത്ത് വരുന്ന പട്രോളിംഗുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ, "കഴിഞ്ഞ രണ്ട് വർഷമായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അപേക്ഷിച്ച് നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ," എന്നായിരുന്നു മനജോ പാണ്ഡെയുടെ മറുപടി. തവാങ് സെക്ടറിലും, ഇന്ത്യയുടെ ഭാഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതില്‍ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ആർമിയുടെ എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം കാര്യങ്ങൾ വേഗത്തിലാക്കാൻ സൈന്യത്തിന് പുറമെ ദേശീയ തലത്തിലും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications