ഇന്ത്യക്ക് നേട്ടമാകാന്‍ ചൈനയുടെ സ്വപ്ന പദ്ധതി!! അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ സ്വപ്‌ന സംരംഭമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ്. പദ്ധതി ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് സൂചനകള്‍. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. വാണിജ്യത്തിനും മറ്റുമായി ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംരംഭമാണ് ഇതിലൂടെ ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് പിന്തുണ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ചൈനയിലൂടെ വലിയ സംരംഭത്തിലൂടെ ഇന്ത്യയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ശിവശങ്കര്‍ മേനോന്‍ പറയുന്നത്. ബെല്‍റ്റ് റോഡ് പദ്ധതിയില്‍ നിര്‍ദേശിക്കപ്പെടുന്ന ചില ഭാഗങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ ഇപ്പോഴുള്ള സാമ്പത്തികവും തന്ത്രപ്രധാനവുമായ ഭൗതിക സ്വഭാവത്തെ മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

shivasankar menon

ചൈനയുടെ സ്വപ്‌നപദ്ധതിയില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കവെയാണ് ശിവശങ്കര്‍ മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി വാഗ്ദാനം ചെയ്യുന്ന ബന്ധം ഏഷ്യയിലെ എല്ലാ കയറ്റുമതി രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. യൂറേഷ്യയിലെ കടല്‍ ഭൂഖണ്ഡ ബന്ധത്തിലെ വിടവുകള്‍ തനികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ സംരംഭത്തിലൂടെ ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് വ്യക്തമായ ഗുണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യങ്ങളിലും വിപണികളിലും ഇത് ഒരു നിലവാരം സജ്ജമാക്കുമെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക എതിരാളികളെ ഒഴിവാക്കുന്നതിനോ രാഷ്ട്രീയ സുരക്ഷാ ലക്ഷ്യം പിന്തുടരുന്നതിനോ ശ്രമിച്ചാല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ പരിമിതമായിരിക്കുമെന്നാണ് മേനോന്‍ പറഞ്ഞത്.

ഇതില്‍ സാമ്പത്തിക ന്യായീകരണം കണ്ടെത്തുന്നതും വളരെ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സുരക്ഷ ദൗര്‍ബല്യവും രാഷ്ട്രീയ അസ്ഥിരത്വമാണ് ഇതിന്റെ കുറവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ക്ക് അപകട സാധ്യത കണക്കാക്കപ്പെടുന്നുണ്ട്.

65 രാജ്യങ്ങളും 4.4 ബില്യണ്‍ ജനങ്ങളും ഉള്‍പ്പെടുന്നതാണ് ചൈനയുടെ ഈ സ്വപ്‌ന പദ്ധതി.

English summary
The Belt and Road Initiative (BRI) of China, which aims to link Asia with Europe for trade and other exchanges, represents an opportunity for India.
Please Wait while comments are loading...