കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പ്രസിഡന്റ് മോദിയെകാണും, വിസ ചട്ടങ്ങളില്‍ ഇളവില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സെപ്റ്റംബര്‍ 17 ന് ദില്ലിയില്‍ എത്തും. ശതകോടികളുടെ നിക്ഷേപ പദ്ധതികളില്‍ തീരുമാനമാകുമെങ്കിലും ഇന്ത്യ-ചൈന വിസ ഉടമ്പടികള്‍ ലളിതമാക്കാനുള്ള നടപടികളില്‍ തീരുമാനമാകില്ലെന്നാണ് വിവരം.

പതിനായിരം കോടി അമേരിക്കന്‍ ഡോളറിന്റെ വികസന പദ്ധതികളുമായിട്ടാണ് ഷി ജിന്‍പിങ് ദില്ലിയിലെത്തുന്നത്. അഹമ്മദാബാദില്‍ വച്ചായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുക. എന്നാല്‍ പ്രതീക്ഷിക്കുന്നതു പോലെ സൗഹൃദപരമായിരിക്കില്ല ഈ സന്ദര്‍ശനം എന്നാണ് വിവരം.

India China Flags

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തുന്ന കടന്നുകയറ്റവും, പാകിസ്താനും, ശ്രീലങ്കയും ആയുള്ള ചൈനയുടെ സൈനിക ബന്ധങ്ങളും കൂടുതല്‍ മെച്ചപ്പെട്ട ചര്‍ച്ചകള്‍ക്ക് തടസ്സമാകുമെന്നാണ് വിവരം.

വിസ നിയമങ്ങളില്‍ ഇളവ് വരുത്തണം എന്നത് ചൈന ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഷി ജിന്‍പിങിന്റെ സന്ദര്‍ശനത്തോടെ വിസ നിയമങ്ങള്‍ ഇളവ് ചെയ്യുന്ന കരാറില്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായികരുന്നു. പ്രൊഫഷണലുകളും ടൂറിസ്റ്റുകളും വ്യാപാരികളും അടക്കമുള്ള ചൈനീസ് പൗരന്‍മാരുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇപ്പോള്‍ പ്രതിബന്ധമായിരിക്കുന്നത് വിസ നിയമങ്ങളിലെ കാര്‍ക്കശ്യമാണ്.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് ചൈന സന്ദര്‍ശിക്കുന്നവര്‍ക്ക് സ്റ്റാപ്പിള്‍ഡ് വിസ നല്‍കുന്ന നടപടിയാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. ചൈന സന്ദര്‍ശനം നടത്തി തിരിച്ചെത്തുന്ന ഇന്ത്യന്‍ പൗരന്റെ പാസ്‌പോര്‍ട്ടില്‍ സന്ദര്‍ശന രേഖകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഇത്തരം നടപടികള്‍ ചൈന അവസാനിപ്പിക്കാതെ വിസ ഉടമ്പടികള്‍ ലഘൂകരിക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാട്. കഴിഞ്ഞ യുപിഎ സര്‍ക്കാരും ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്.

English summary
China President Xi's India visit: Beijing to make $100-billion investment commitment, but proposed visa pact put off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X