രാഹുലിന്റെ ട്വീറ്റിന് പിന്നില്‍ ചൈനീസ് അജണ്ട; പരാതി പ്രളയവുമായി അസം ബിജെപി
ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്പിരിറ്റ് ഓഫ് ഇന്ത്യ ട്വീറ്റിനെതിരെ ആയിര കണക്കിന് പരാതി സമര്‍പ്പിച്ച് അസം ബി ജെ പിയും അനുബന്ധ സംഘടനകളും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രാഹുല്‍ ഗാന്ധിയേയും പിതാവിനേയും അധിക്ഷേപിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും എന്‍ എസ് യു അസമും മുഖ്യമന്ത്രിയ്‌ക്കെതിരെ നിരവധി പരാതിരകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയുടെ നടപടി. തന്റെ ട്വീറ്റില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ച് പരാമര്‍ശിക്കാത്ത രാഹുല്‍ ഗാന്ധി, അവരെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുത്തുകയും വിഭജനം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നാണ് ബി ജെ പി നല്‍കിയ പരാതിയില്‍ പറയുന്നത്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നാണ് ബി ജെ പിയുടെ പരാതി. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത് എന്ന് പറഞ്ഞ് കൊണ്ട് ഫെബ്രുവരി 10ന് രാഹുല്‍ പങ്കുവെച്ച ട്വീറ്റാണ് പരാതിയ്ക്കാധാരം. 'നമ്മുടെ യൂണിയനില്‍ ശക്തിയുണ്ട്. നമ്മുടെ സംസ്‌കാരങ്ങളുടെ യൂണിയന്‍. നമ്മുടെ വൈവിധ്യങ്ങളുടെ യൂണിയന്‍. നമ്മുടെ ഭാഷകളുടെ യൂണിയന്‍. നമ്മുടെ ജനങ്ങളുടെ യൂണിയന്‍. നമ്മുടെ സംസ്ഥാനങ്ങളുടെ യൂണിയന്‍. കാശ്മീര്‍ മുതല്‍ കേരളം വരെ. ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ. ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണ്, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

എന്നാല്‍ രാഹുലിന്റെ ട്വീറ്റ് ചൈനീസ് അജണ്ടയുടെ ഭാഗമാണെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച പറഞ്ഞു. തന്റെ ട്വീറ്റില്‍ ഇന്ത്യയെ വിവരിക്കുമ്പോള്‍ വടക്കുകിഴക്കന്‍ മേഖലയെ ഒഴിവാക്കിയിരിക്കുകയാണെന്ന് രാഹുലെന്നും യുവമോര്‍ച്ച കുറ്റപ്പെടുത്തി. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും എന്ന് പരാമര്‍ശിച്ച രാഹുല്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളെ ഇല്ലാതാക്കി. ഇത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ്,' അസം യുവമോര്‍ച്ച മീഡിയ കണ്‍വീനര്‍ ബിശ്വജിത് ഖൗണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി തങ്ങളുടെ പ്രവര്‍ത്തകര്‍ ആയിരത്തിലധികം പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് അസം യുവമോര്‍ച്ച അവകാശപ്പെട്ടു. എന്നാല്‍ ഈ പരാതികള്‍ക്കെതിരെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തതയില്ല. വടക്കുകിഴക്കന്‍ മേഖല, പ്രത്യേകിച്ച് അരുണാചല്‍ പ്രദേശ് അതിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റെന്ന് പൊലീസിന് സമര്‍പ്പിച്ച പരാതികളിലൊന്നില്‍ യുവമോര്‍ച്ച ആരോപിച്ചു. മഹത്തായ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം കാണിക്കുന്ന 'വിഘടനവാദ മാനസികാവസ്ഥ' അദ്ദേഹത്തിന്റെ ട്വീറ്റ് പ്രകടിപ്പിച്ചുവെന്നും ബിശ്വജിത് ഖൗണ്ട് ആരോപിച്ചു.

കോണ്‍ഗ്രസ് ഇന്ത്യയുടെ ദൗര്‍ഭാഗ്യമാണെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രശ്നമാണെന്നും യുവമോര്‍ച്ചയുടെ പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടിയുടെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ഘടകവും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയതായി ബി ജെ പി വക്താവ് പറഞ്ഞു. രാഹുല്‍ ഗാന്ധി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചെന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശമാണ് സംഭവങ്ങളുടെ തുടക്കം. രാഹുല്‍ ഗാന്ധിയുടെ പിതാവാരാണെന്ന് തങ്ങളാരും ചോദിക്കുന്നില്ലല്ലോയെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇത് ദേശീയ തലത്തില്‍ വലിയ വിവാദമായിരുന്നു.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും താനും ഇതിന് തെളിവ് ആവശ്യപ്പെടുന്നെന്നും കെ സി ആര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് പുറത്തുവിട്ടിരുന്നു.
There is strength in our Union.
— Rahul Gandhi (@RahulGandhi) February 10, 2022
Our Union of Cultures.
Our Union of Diversity.
Our Union of Languages.
Our Union of People.
Our Union of States.
From Kashmir to Kerala. From Gujarat to West Bengal. India is beautiful in all its colours.
Don’t insult the spirit of India.












Click it and Unblock the Notifications