ഇന്ത്യൻ സൈന്യം ചൈനീസ് ഭാഷ പഠിക്കുന്നു; ഇന്ത്യയുടെ ഭാഷാ തന്ത്രത്തെ ഭയന്ന് ചൈന

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യൻ സൈനീകർ ചൈനീസ് ഭാഷ പഠിക്കുന്നെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ 25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ഒരു വര്‍ഷം നീളുന്ന ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐ ആയിരുന്നു പുറത്ത് വിട്ടത്. ഇരു‌ രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ തങ്ങൾക്ക് ഭീഷണിയാകുമെന്നാണ് ‌ചൈന ഇപ്പോൾ ഭയക്കുന്നത്.

പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!

ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുമ്പോള്‍, യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെടുന്നു. മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് കോഴ്‌സ്.

India-China

ഇന്ത്യന്‍ സൈന്യം ചൈനീസ് പഠിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ചൈനീസ് സൈന്യം ഹിന്ദി പഠിക്കണമെന്ന അഭിപ്രായം ചൈനയില്‍ വ്യാപകമായിട്ടുണ്ട്. ഡോക്ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും അഭിപ്രായപ്പെട്ടു. ഡോക്ലാം മേഖലയില്‍ ചൈനയുടെ കടന്നു കയറ്റം നടത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇന്ത്യക്കെതിരെ ചൈന പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചെങ്കിലും ഇന്ത്യ വളരെ മയത്തോടെയായിരുന്നു കൈകാര്യം ചെയതത്. ഇത്തരത്തിലുള്ള പ്രശ്നം വന്നാൽ ഇന്ത്യയുടെ ഭഷാ തന്ത്രം ഭീഷണിയാകുമെന്നാണ് ചൈനയുടെ ഭയം.

വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...

കേരളത്തിൽ ഒഴുക്കിയത് 500 കോടി രൂപ! കൊള്ളപ്പലിശയ്ക്ക് പണം നൽകുന്ന തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Indian soldiers learning Chinese language (Mandarin) has not gone down too well with security experts in Beijing who fear the added skill set could prove to be a tactical advantage in case there are skirmishes in the future.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്