Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ വിദേശ ശക്തികളുടെ ഇടപെടല്‍, ചൈനീസ് സാന്നിധ്യം സൂചിപ്പിച്ച് മുന്‍ സൈനിക മേധാവി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ തള്ളിക്കളയാനാവില്ലെന്ന് മുന്‍ സൈനിക മേധാവി എംഎം നരവാനെ. ചൈനീസ് സാന്നിധ്യത്തെ പരോക്ഷമായി സൂചിക്കുന്നതായിരുന്നു നരവാനെയുടെ പരാമര്‍ശം. മണിപ്പൂരിലെ തീവ്ര സംഘടനകള്‍ക്ക് ചൈനീസ് സഹായം കിട്ടുന്നുണ്ടെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

ആഭ്യന്തര സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. അയല്‍ രാജ്യത്ത് ഇപ്പോള്‍ അസ്ഥിരതയുണ്ട്. അവിടെ മാത്രമല്ല, നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനത്തും ഇതുപോലെ പ്രശ്‌നങ്ങളുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഈ അസ്ഥിരത വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ എല്ലാ വിധ പ്രവര്‍ത്തനവും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മണിപ്പൂരില്‍ അസ്ഥിരത തുടര്‍ന്നാല്‍, അത് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പും നരവാനെ നല്‍കി.

mm-naravane

സുരക്ഷാ സംഘത്തിനും സര്‍ക്കാരിനും അവിടെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. അവിടെ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാവാനും സാധ്യതയുണ്ട്. എനിക്ക് അക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കും.സായുധ സംഘങ്ങള്‍ക്ക് ചൈന സഹായം നല്‍കുന്നുണ്ട്. എത്ര വര്‍ഷങ്ങളായി അവരത് ചെയ്യുന്നുണ്ട്. അതിനിയും തുടരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും നരവാനെ പറഞ്ഞു.

അതേസമയം മണിപ്പൂരിലെ സംഘര്‍ഷത്തില്‍ നിന്ന് ചിലര്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. എത്രയും പെട്ടെന്ന് സംസ്ഥാനത്തെ സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല ഏജന്‍സികള്‍, ബാഹ്യശക്തികള്‍ എന്നിവര്‍ ഈ അക്രമത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അവര്‍ മണിപ്പൂരില്‍ സമാധാനം പുലരുന്നത് ഇഷ്ടമേയല്ല. അസ്ഥിരത കൊണ്ട് അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഇതായിരിക്കാം, മണിപ്പൂരില്‍ എത്ര ശ്രമിച്ചിട്ടും അക്രമങ്ങള്‍ അവസാനിക്കാതിരിക്കാനുള്ള കാരണം. കേന്ദ്ര സര്‍ക്കാര്‍ എത്രയൊക്കെ ശ്രമിച്ചിട്ടും അക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്നും നരവാനെ പറഞ്ഞു.

അതേസമയം ഇന്ത്യാ പ്രതിപക്ഷ സഖ്യം ശനിയാഴ്ച്ച മണിപ്പൂര്‍ സന്ദര്‍ശിച്ച് വിവിധ വിഭാഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഐടിഎല്‍എഫ് പ്രതിപക്ഷ സഖ്യത്തിന് കത്തെഴുതിയിരിക്കുകയാണ്. ഇവര്‍ ആദിവാസികളുടെ കൂട്ടായ്മാണ്. മണിപ്പൂരില്‍ പ്രത്യേക ഭരണകേന്ദ്രത്തിനുള്ള തങ്ങളുടെ ആവശ്യത്തെ പ്രതിപക്ഷം പിന്തുണയ്ക്കണമെന്നാണ് ഐടിഎല്‍എഫിന്റെ ആവശ്യം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുന്നു, അങ്ങനെ എങ്കില്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്തിനാണ് തുടരുന്നതെന്നും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചോദിച്ചു. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വരുന്ന രീതി അവസാനിപ്പിക്കണം. അല്ലാത്തപ്പോഴും അവര്‍ ഇവിടേക്ക് വരണം. ഞങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കണമെന്നും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+