എല്‍ജെപിയിലെ പ്രശ്നത്തില്‍ ബിജെപി ഇടപെട്ടില്ല, ചിരാഗ് പാസ്വാന് കലിപ്പില്‍, എന്‍ഡിഎ വിട്ടേക്കും?
ദില്ലി: എല്‍ജെപിയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപി ഇടപെടാത്തതില്‍ ചിരാഗ് പാസ്വാന് അതൃപ്തി. ബിജെപി ഈ സമയത്ത് നിശബ്ദത പാലിക്കുന്നത് തന്നെ വേദനിപ്പിച്ചെന്ന് ചിരാഗ് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഒരിക്കലും അങ്ങോട്ട് മാത്രമുള്ള ബന്ധമായി തുടരില്ലെന്നും ചിരാഗ് സൂചിപ്പിച്ചു. എന്‍ഡിഎ വിടുമെന്ന സൂചനയാണ് ചിരാഗ് നല്‍കുന്നത്. അദ്ദേഹത്തെ ഒപ്പം ചേരാനായി ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യം വന്നാല്‍ താന്‍ സാധ്യമായ എല്ലാ രാഷ്ട്രീയ വഴിയും നോക്കുമെന്നും ചിരാഗ് മുന്നറിയിപ്പ് നല്കി.

തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം തുടര്‍ന്നാല്‍ കടുത്ത നടപടി തന്നെയുണ്ടാവും. താനും തന്റെ പിതാവ് രാംവിലാസ് പാസ്വാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമൊപ്പമാണ് നിന്നട്ടുള്ളത്. എന്നാല്‍ ബിജെപിയില്‍ നിന്ന് ആ സമീപനമുണ്ടായില്ല. തനിക്കും പാര്‍ട്ടിക്കും ആവശ്യമെന്ന് തോന്നിയ, വളരെ ബുദ്ധിമുട്ടേറിയ സമയത്ത് ബിജെപിയുടെ സഹായമൊന്നും ലഭിച്ചില്ലെന്നും ചിരാഗ് പറഞ്ഞു. അതേസമയം മോദിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിയുവാണ് എല്‍ജെപിയിലെ ഇപ്പോഴത്തെ പിളര്‍പ്പിന് കാരണം. ആ സമയത്ത് എന്തിനാണ് ബിജെപി നിശബ്ദമായി ഇരിക്കുന്നത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അവര്‍ തയ്യാറാവണം. അവരുടെ നിശബ്ദ ശരിക്കും വേദനിപ്പിക്കുന്നതാണ്. നിതീഷ് കുമാറിന് പാര്‍ട്ടികളെ പിളര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. ഇത് മുമ്പും നിതീഷ് ചെയ്തിട്ടുണ്ട്. ഒരു ദളിത് നേതാവ് വലിയ നിലയിലേക്ക് എത്തുന്നത് ഒരിക്കലും ഇഷ്ടമില്ലാത്തയാളാണ് നിതീഷ് കുമാര്‍. തന്റെ പിതാവിനെയും ദുര്‍ബലനാക്കാന്‍ നിതീഷ് ശ്രമിച്ചതാണ്. എല്‍ജെപി നേതാക്കളെ ചാക്കിട്ട് പിടിക്കുന്നത് നിതീഷ് മുമ്പേ ചെയ്യുന്ന കാര്യമാണെന്നും ചിരാഗ് പറഞ്ഞു.
Recommended Video
അതേസമയം ബിജെപി പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെയാണ് അംഗീകരിക്കുന്നതെന്നാണ് സൂചന. പശുപതി പരസ് അടക്കമുള്ള നേതാക്കളെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ബിജെപി അങ്ങനെ ചെയ്താല്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ചിരാഗ് വ്യക്തമാക്കി. ഒരു സ്വതന്ത്രനെന്ന നിലയില്‍ അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ എല്‍ജെപി പ്രതിനിധിയായി അദ്ദേഹത്തെ ഒരിക്കലും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഏത് വിഭാഗമാണ് പിന്തുണയുള്ള ഔദ്യോഗിക വിഭാഗമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കട്ടെയെന്നും ചിരാഗ് വ്യക്തമാക്കി.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications