കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരാഗിനെ കൈവിട്ടാല്‍ എന്‍ഡിഎ തകരും, മഹാസഖ്യത്തില്‍ കരുത്തനാവും, നിതീഷിന് ഓപ്ഷനില്ല!!

Google Oneindia Malayalam News

ദില്ലി: ചിരാഗ് പാസ്വാനെയും എല്‍ജെപിയെയും എന്‍ഡിഎയില്‍ നിര്‍ത്തുന്ന കാര്യത്തില്‍ നിതീഷ് കുമാറിന് ആശയക്കുഴപ്പം. അവരെ മുന്നണിയില്‍ എടുക്കില്ല എന്ന വാശിയിലാണ് ജെഡിയു. പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ അവരുടെ കൈയ്യിലല്ല ഉള്ളത്. ബിജെപിയാണ് എല്ലാം തീരുമാനിക്കുന്നത്. പക്ഷേ ജെഡിയുവിനെ ചൊടിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. കാരണം മറുകണ്ടം ചാടുന്നതില്‍ നിതീഷ് മിടുക്കനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ബിജെപിക്കറിയാം.

നിതീഷ് കലിപ്പില്‍

നിതീഷ് കലിപ്പില്‍

നിതീഷ് കുമാര്‍ ആകെ കലിപ്പിലാണ്. എല്‍ജെപി 40 സീറ്റിലെങ്കിലും ജെഡിയുവിനെ പരാജയപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ആ സീറ്റുകളില്‍ പകുതിയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ജെഡിയു ബീഹാറില്‍ നില മെച്ചപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറു പാര്‍ട്ടികളുടെ സഹായത്താലാണ് ബിജെപിയും ജെഡിയുവും നിലനില്‍ക്കുന്നത്. പക്ഷേ ജെഡിയുവിന് ചിരാഗിനെ പുറത്താക്കാന്‍ സാധിക്കില്ല. നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപിയുടെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിരാഗ്. വളരെ തന്ത്രപരമായ നീക്കമായിരുന്നു ഇത്.

ബീഹാറില്‍ ചിരാഗുണ്ടാവില്ല

ബീഹാറില്‍ ചിരാഗുണ്ടാവില്ല

ചിരാഗിന്റെ തന്ത്രം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. ചിരാഗ് എന്‍ഡിഎയെ ആക്രമിച്ചു എന്നാണ് നിതീഷ് പറയുന്നത്. ജെഡിയുവിനെ തകര്‍ത്തത് അവരാണ്. തീര്‍ച്ചയായും എല്‍ജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന സൂചനയാണ് ജെഡിയു നല്‍കുന്നത്. എന്നാല്‍ ബിജെപിയാണ് എന്‍ഡിഎയെ ബീഹാറില്‍ നയിക്കേണ്ടതെന്ന് ചിരാഗ് പറഞ്ഞത് ബിജെപിയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ബീഹാറിലെ പല പ്രാദേശിക നേതാക്കളും അവരെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്.

ബിജെപി ആശയക്കുഴപ്പത്തില്‍

ബിജെപി ആശയക്കുഴപ്പത്തില്‍

ദളിത്-ഒബിസി ഫോര്‍മുലയാണ് ബിജെപി രാജ്യവ്യാപകമായി ശക്തിപ്പെടാന്‍ സഹായിച്ച ഘടകം. ഇത് നരേന്ദ്ര മോദി സൂക്ഷമമായി തുന്നിയെടുത്ത കുപ്പായമാണ്. ദളിത് വിഭാഗങ്ങളുടെ നേതാവായി മോദി പലപ്പോഴും തന്നെ പ്രഖ്യാപിക്കാറുണ്ട്. ഈ ടാര്‍ഗറ്റിന് മോദിയെ സഹായിച്ചത് രാംവിലാസ് പാസ്വാനാണ്. എല്‍ജെപിയെ എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കുന്നത് ദളിത് വിഭാഗത്തിന് നല്ല സന്ദേശമല്ല നല്‍കുക. ഇത് ദേശീയ വ്യാപകമായി ബിജെപി ബാധിച്ചേക്കും. ജെഡിയുവിനേക്കാള്‍ മോദിക്ക് എല്‍ജെപി പ്രിയപ്പെട്ടതാകുന്നത് ഈ കാരണം കൊണ്ടാണ്.

മഹാസഖ്യത്തിലേക്ക് പോകുമോ?

മഹാസഖ്യത്തിലേക്ക് പോകുമോ?

ബീഹാറില്‍ മഹാസഖ്യത്തെ പിന്തുണയ്ക്കാന്‍ എല്‍ജെപി തയ്യാറായാല്‍ അത് നിതീഷിന്റെ അവസാനമായിരിക്കും. നിതീഷിനൊപ്പമുള്ള രണ്ട് പാര്‍ട്ടികളിലും എല്‍ജെപിക്ക് സ്വാധീനമുണ്ട്. എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ സാധ്യതയുമുണ്ട്. അതിലുപരി യുവാക്കളായ രണ്ട് ശക്തരായ നേതാക്കളും കൂടിച്ചേരലിനും ഇത് കാരണമാകും. തേജസ്വി യാദവിനൊപ്പം എല്‍ജെപി നില്‍ക്കുന്നത് ഒരു ഘട്ടത്തിലും ബിജെപിക്ക് ഗുണകരമായ കാര്യമല്ല. തേജസ്വി സഹോദരനാണെന്ന് ചിരാഗ് മുമ്പും പറഞ്ഞിട്ടുണ്ട്. ബിജെപി ഈ അപകടം ഒഴിവാക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

ബിജെപി സഖ്യത്തെ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഭൂരിപക്ഷം വെച്ച് അധികം മുന്നോട്ട് പോകാനാവില്ലെന്ന വിലയിരുത്തലിലാണ് അവര്‍. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം. 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് 12 പേരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവര്‍ക്ക് വമ്പന്‍ ഓഫറുകളും നല്‍കുന്നുണ്ട്. 12 പേര്‍ പോയാല്‍ ബീഹാറില്‍ കോണ്‍ഗ്രസ് ഇല്ലാതാവുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്.

ചിരാഗ് ഭാവിയിലെ നേതാവ്

ചിരാഗ് ഭാവിയിലെ നേതാവ്

ചിരാഗ് ബീഹാറിന്റെ ഭാവിയിലെ നേതാവാണ്. ബിജെപിക്കെതിരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അഞ്ച് ശതമാനം വോട്ടുകള്‍ ഇത്തവണ അവര്‍ നേടിയിട്ടുണ്ട്. പാസ്വാന്‍ വോട്ടര്‍മാര്‍ അഞ്ച് ശതമാനത്തോളം ബീഹാറിലുണ്ട്. മുന്നോക്ക വിഭാഗത്തിന്റെ പാര്‍ട്ടിയല്ലെന്ന ഒരു ചിന്ത കൃത്യമായി ബിജെപി നേരത്തെ ഉണ്ടാക്കിയതാണ്. ദളിതുകളും പാവപ്പെട്ടവരും അങ്ങനെയാണ് ബിജെപിയുടെ വോട്ടര്‍മാരായത്. രാംവിലാസ് പാസ്വാനും രാംദാസ് അത്തവാലെയും ഇതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. ബംഗാള്‍, തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇവിടെ ദളിത് വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. ചിരാഗിനെ ഒഴിവാക്കുന്നത് ഇവിടെയുള്ളവര്‍ക്ക് നല്ല രീതിയില്‍ കാണുമെന്ന് പറയാനാവില്ല.

ബീഹാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുമോ?

ബീഹാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുമോ?

ബിജെപിയില്‍ നിന്ന് എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ ബീഹാര്‍ പാര്‍ട്ടികള്‍ മുഴുവന്‍ ഒന്നാകും. ഇപ്പോഴുള്ള എച്ച്എഎമ്മും വിഐപിയും ഒന്നാകുമോ എന്ന ഭയവും നിതീഷ് കുമാറിനുണ്ട്. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമായി എട്ട് സീറ്റുകളുണ്ട്. ഇവരാണ് എന്‍ഡിഎയെ നിലനിര്‍ത്തുന്നത്. ജെഡിയുവിനും ബിജെപിക്കുമായി ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. അതേസമയം തേജസ്വി യാദവും ആര്‍ജെഡിയും ഇവരെ മഹാസഖ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

English summary
chirag paswan leaves nda, he will be a big asset for grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X