കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡ്: മതംമാറ്റത്തില്‍ നിന്നും സംഘപരിവാര്‍ പിന്മാറി

Google Oneindia Malayalam News

അലിഗഡ്: ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും കൂട്ടമായി മതംമാറ്റാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദുത്വ സംഘടനയായ ധരം ജാഗരണ്‍ സമിതി പിന്മാറി. ഡിസംബര്‍ 25 ന് നടത്താനിരുന്ന ഘര്‍ വാപസി പരിപാടി റദ്ദ് ചെയ്തതായി ധരം ജാഗരണ്‍ സമിതി ജില്ലാ പ്രസിഡണ്ട് സത്യ പ്രകാശ് നൗമാന്‍ അറിയിച്ചു. എന്തുകൊണ്ടാണ് പരിപാടിയില്‍ നിന്നും പിന്മാറുന്നതെന്ന് ധരം ജാഗരണ്‍ സമിതി വ്യക്തമാക്കിയിട്ടില്ല.

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 ന് 4000 ക്രിസ്ത്യാനികളെയും 1000 മുസ്ലിങ്ങളെയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് ഹിന്ദുത്വ സംഘടനയായ ധരം ജാഗരണ്‍ സമിതി പ്രഖ്യാപിച്ചിരുന്നത്. അലിഗഡ്, ബുലന്ദ്ശര്‍, ഹത്രാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകളെയും ഇതിനായി ഇവര്‍ കണ്ടുവെച്ചിരുന്നു. മതംമാറ്റത്തിനുള്ള ചെലവിനായി ധരം ജാഗരണ്‍ സമിതി പണപ്പിരിവ് നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

muslim-conversion

ഘര്‍ വാപസിക്ക് അനുമതി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടവും പോലീസും നിലപാട് വ്യക്തമാക്കിയിരുന്നു. സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം പ്രദേത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് മാത്രമല്ല, അലിഗഡില്‍ പ്രഖ്യാപിച്ചിരുന്ന ഘര്‍ വാപസിക്കെതിരെ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനവും എതിര്‍പ്പും ഉണ്ടായി.

വിവാദ ബി ജെ പി എം പി യോഗി ആദിത്യനാഥ് അലിഗഡിലെ ഘര്‍ വാപസിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുമതത്തിലേക്ക് ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുവരികയാണ് എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ ഇതിനോട് ബി ജെ പി വളരെ ശ്രദ്ധാപൂര്‍വ്വമാണ് പ്രതികരിച്ചത്. തങ്ങളല്ല ഈ പരിപാടി സംഘടിപ്പിക്കുന്നത്. എന്നാല്‍ സംഘാടകര്‍ ആരെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ കഴിയുന്നത് ചെയ്യും - ബി ജെ പി ജില്ലാ പ്രസിഡണ്ട് ദേവ് രാജ് സിംഗ് പറഞ്ഞു.

English summary
Ending days of stand-off, Dharam Jagaran Samiti, a western UP-based Hindutva group, today called off its controversial conversion programme scheduled for December 25. Satya Prakash Nauman, district president of the outfit, today said over phone,"The proposed 'ghar wapsi'(conversion ceremony) planned for December 25 has been called off".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X