കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ സൈനികരെ ആദ്യം ആക്രമിച്ചത് ആൾക്കൂട്ടം, പ്രസ്താവന ഇറക്കി സിഐഎസ്എഫ്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാലാം ഘട്ട തിരഞ്ഞെടുപ്പിനിടെ കൂച്ച് ബിഹാര്‍ ജില്ലയില്‍ നാല് പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിന് ശേഷം പ്രസ്താവന ഇറക്കി സിഐഎസ്എഫ്. ആള്‍ക്കൂട്ടം ആണ് സുരക്ഷാ സൈനികരെ ആദ്യം ആക്രമിച്ചത് എന്നാണ് സിഐഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. രാവിലെ 9.35ഓട് കൂടി ബൂത്ത് നമ്പര്‍ 126ന് സമീപത്ത് വെച്ച് സിഐഎസ്എഫിന്റെ സംഘത്തെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

50-60 പേരടങ്ങുന്ന ആള്‍ക്കൂട്ടമായിരുന്നു സുരക്ഷാ സൈനികരെ ആക്രമിച്ചത്. സിഐഎസ്എഫ് സംഘം പോലീസിനൊപ്പം പ്രദേശത്ത് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന വോട്ടര്‍മാരെ തടയുന്നവരെ നീക്കം ചെയ്യുന്നതിനായി റോന്ത് ചുറ്റുന്നതിനിടെയാണ് ആക്രമണം നടന്നത് എന്നും പ്രസ്താവനയില്‍ പറയുന്നു.

crpf

അതിനിടെ ഒരു കുട്ടി താഴെ വീഴുകയും പിന്നാലെ ആള്‍ക്കൂട്ടം സിഐഎസ്എഫിന്റെ വാഹനങ്ങള്‍ തകര്‍ക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ആരംഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീം ആറ് റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാനാണ് ശ്രമിച്ചത് എന്നും സിഐഎസ്എഫ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

കൂച്ച് ബിഹാറിലെ സിതല്‍കുച്ചി പോളിംഗ് ബൂത്തിന് മുന്നില്‍ വെച്ചാണ് സുരക്ഷാ സൈനികരുമായി ജനക്കൂട്ടം ഏറ്റുമുട്ടിയത്. ആള്‍ക്കൂട്ടം കേന്ദ്ര സേനയെ ആക്രമിച്ചതിന് പിന്നാലെയാണ് വെടി ഉതിര്‍ത്തത് എന്നും നാല് പേര്‍ കൊല്ലപ്പെട്ടത് എന്നും പോലീസ് പറയുന്നു. ഒരു മണിക്കൂറിന് ശേഷം 150 പേരടങ്ങുന്ന മറ്റൊരു സംഘം ബൂത്ത് നമ്പര്‍ 186ല്‍ എത്തുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നും സിഐഎസ്എഫിന്റെ പ്രസ്താവനയില്‍ പറയുന്നു.

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
CISF releases statement about firing at mob during Bengal Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X