Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ;3 സൈനികർക്ക് വീരമൃത്യു

ഡൽഹി:ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. കുൽഗാമിലെ ഹലാൻ മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് സൈനികർ മരിച്ചതെന്ന് സൈന്യം ട്വീറ്റിലൂടെ അറിയിച്ചു. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊർജിതമാക്കിയിട്ടുണ്ട്.

army2-

പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് സൈനികർ മരിച്ചതെന്ന് സൈന്യം ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം ശ്രീനഗറിൽ വെച്ച് മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാതിപോറ പ്രദേശത്ത് ലഷ്കർ ഇ ത്വയ്ബയുടെ (എൽഇടി) ഓഫ്ഷൂട്ട് നിരോധിത സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുൾബുൾ ബാഗ് ബാരാമുള്ളയിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജർ, ശ്രീനഗർ ഖമർവാരിയിലുള്ള വസീം അഹമ്മദ് മട്ട, ബിജ്‌ബെഹറയിൽ കഴിയുന്ന വക്കീൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശ്രീനഗർ പോലീസിന്റെ സംഘം ഹർനബൽ നാറ്റിപോറയിൽ സ്ഥാപിച്ച ചെക്ക് പോയിന്റിൽ നടന്ന പരിശോധനയ്ക്കിടെയാണ് ഇവർ അറസ്റ്റിലാകുന്നത്.

ഇവരിൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൾ ഉണ്ടകൾ, 25 എകെ 47 ഉണ്ടകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സ്‌ഫോടകവസ്തു നിയമം, 7/25 ആയുധ നിയമം, 18, 23, 39 യുഎപിഎ ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ചനപ്പോര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

വക്കീൽ അഹമ്മദ് ഭട്ട് നേരത്തെ നിരോധിത ഭീകര സംഘടനയായ ഐഎസ്‌ജെകെയുമായി ബന്ധമുള്ളയാളാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. നേരത്തേ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി ജയിലിലായിരുന്നു. അടുത്തിടെ സെൻട്രൽ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നുവെന്ന്നും പോലീസ് വക്താവ് പറഞ്ഞു. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് ടിആർഎഫിന്റെ നിന്ന് സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവർ ശേഖരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായതെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+