Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആറാം ക്ലാസുകാരനും ഇളയ സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

ലഖ്നോ: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആറാം ക്സാസുകാരനും ഇളയ സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബാഗ്പത്തിലെ രമാലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സർക്കാർ പ്രൈമറി സ്കൂളിന്റെ ശുചിമുറിയിൽ വെച്ചാണ് എട്ടുവയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംഭവം നടന്ന് 15 ദിവസങ്ങൾ പിന്നിട്ടിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് കുമാറിന്റെ നേതൃത്വത്തിൽ പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ പിതാവിന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ആരോപണം ഉണ്ട്. സംഭവം പുറത്തറിഞ്ഞതോടെ നരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

rape

പെൺകുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് നടുക്കുന്ന പീഡന വിവരം പുറംലോകം അറിയുന്നത്. ആറാം ക്സാസ് വിദ്യാർത്ഥിയായ മൂത്ത സഹോദരന്റെ നേതൃത്വത്തിലാണ് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ പിതാവാണ് ആറാം ക്സാസുകാരനൊപ്പം ഇളയ സഹോദരങ്ങളും പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളുവെന്നും ബാഗ്പത്ത് എസ്പി പ്രതാപ് ഗോപേന്ദ്ര യാദവ് വ്യക്തമാക്കി.

മൂന്ന് പേർക്കുമെിരെ പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സ്കൂൾ അധികൃതരും അവഗണിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. പ്രതികളും ഓരേ ഗ്രാമത്തിൽ നിന്നുള്ളവരായതിനാൽ സംഭവം പോലീസിനെ അറിയിക്കരുതെന്നും ഇത് ഗ്രാമത്തിന് ചീത്തപ്പേരാകുമെന്നും പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചതായും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+