Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിലെ മണല്‍ മാഫിയ മുഖ്യമന്ത്രി തന്നെ, ഇഡി വൈകാതെ പൂട്ടും, തുറന്നടിച്ച് സുഖ്ബീര്‍ ബാദല്‍

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍. സംസ്ഥാനത്തെ ഏറ്റവും വലിയ മണല്‍ മാഫിയ മുഖ്യമന്ത്രി തന്നെയാണെന്ന് സുഖ്ബീര്‍ ബാദല്‍ ആരോപിച്ചു. നേരത്തെ ചന്നിയുടെ ബന്ധുവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുത്തിയിരുന്നു. അടുത്തത് മുഖ്യമന്ത്രി തന്നെ നേരിടേണ്ടി വരുമെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ചന്നിയാണ് മണല്‍ മാഫിയക്ക് പിന്നിലെന്ന് താന്‍ ദീര്‍ഘകാലമായി പറയുന്ന കാര്യമാണെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ വ്യക്തമാക്കി.

1

സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയിട്ടുണ്ട് ചന്നി. ഇഡി ചന്നിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തത് നല്ല കാര്യമാണ്. അടുത്തത് ചന്നി തന്നെയാണ് കുടുങ്ങാന്‍ പോകുന്നത്. എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രി തന്നെയാണെന്നും ബാദല്‍ ആരോപിച്ചു. നേരത്തെ ചന്നിയുടെ ബന്ധുവായ ഭൂപേന്ദ്ര സിംഗ് ഹണിയെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതിന് തൊട്ട് മുമ്പായിരുന്നു. അതേസമയം സിദ്ദുവോ ചന്നിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായാലും വിഷയമല്ല. ഒരു മാറ്റവും അതുകൊണ്ടുണ്ടാവില്ല. കോണ്‍ഗ്രസ് ആകെ തകര്‍ന്നു. ആര്‍ക്കും അവരെ വേണ്ടെന്നും ബാദല്‍ പറഞ്ഞു.

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു. അവര്‍ ഈസംസ്ഥാനത്തെ നശിപ്പിച്ചു. അതുകൊണ്ട് തന്നെ ആര്‍ക്കും അവരെ വേണ്ട. അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായാല്‍ എന്താണ്. സിദ്ദു ഈ തിരഞ്ഞെടുപ്പില്‍ എന്തായാലും തോല്‍ക്കും. അകാലിദളിന്റെ വമ്പന്‍ നേതാവ് ബിക്രം മജീദിയയെ ഞങ്ങള്‍ അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദുവിനെതിരെ മത്സരിപ്പിക്കുന്നുണ്ട്. സിദ്ദു തോല്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ദുവാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. കോണ്‍ഗ്രസ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്കിടെയാണ് സുഖ്ബീറിന്റെ പരാമര്‍ശം.

എഎപിയുടെ പരാമര്‍ശങ്ങളെയും സുഖ്ബീര്‍ ബാദല്‍ തള്ളി. പുതിയൊരു പാര്‍ട്ടിയെ മാറ്റത്തിന്റെ ഭാഗമായി കൊണ്ടുവരാനാണ് പഞ്ചാബ് ജനത ശ്രമിക്കുകയെന്ന എഎപിയുടെ വാദത്തെ ബാദല്‍ തള്ളി. കഴിഞ്ഞ തവണയും അവര്‍ ഇത് തന്നെയാണ് പറഞ്ഞത്. 2007നും 2017നും ഇടയില്‍ പഞ്ചാബില്‍ അകാലിദളിന്റെ ഭരണമികവ് എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് പ്രചാരണത്തില്‍ ഞങ്ങള്‍ കൊണ്ടുവരിക. ജനങ്ങള്‍ അതിന് വോട്ട് ചെയ്യുമെന്നും സുഖ്ബീര്‍ ബാദല്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ പോരാട്ടത്തില്‍ കോണ്‍ഗ്രസും എഎപിയും കടുത്ത മത്സരം നടത്തുമ്പോള്‍ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലായിരുന്നു അകാലിദള്‍. എന്നാല്‍ അവര്‍ തിരിച്ചുവരുമെന്നാണ് സര്‍വേകള്‍ പറയുന്നത്.

Recommended Video

cmsvideo
    ഒരു വിഷത്തിനും തൊടാൻ ആകില്ല..വാവ സുരേഷിനെ റൂമിലേക്ക് മാറ്റി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+