ബാത്ത്‌റൂം വരെ ബുള്ളറ്റ് പ്രൂഫ്,ഈച്ച പോലും കടക്കില്ല; ഇത് തെലങ്കാന മുഖ്യമന്ത്രിയുടെ പുതിയ ബംഗ്ലാവ്
തെലങ്കാനയിലെ ബെഗുംപെട്ടിയിലെ ചന്ദ്രശേഖര റാവുവിന്‍റെ പുതിയ വീട്ടിലാണ് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഹൈദരാബാദ്: ബെഗുംപേട്ടിയിലുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പുതിയ ബംഗ്ലാവിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഒരീച്ച പോലും കടക്കാതെയുള്ള അതീവ സുരക്ഷാ സംവിധാനമാണ് ചന്ദ്രശേഖര്‍ റാവുവിന്റെ വീട്ടിലൊരുക്കിയിരിക്കുന്നത്.
ചന്ദ്രശേഖര്‍ റാവുവും അദ്ദേഹത്തിന്റെ മകനും ഉപയോഗിക്കുന്ന ബാത്ത്‌റൂമിന് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബാത്തറൂമുകളുടെയും വെന്റിലേറ്ററുകളുടെയും ഗ്ലാസുകളും വിദേശനിര്‍മ്മിത ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ്. ഇസഡ് സെക്യൂരിറ്റി കാറ്റഗറിയിലുള്ള സുരക്ഷയുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ കാറും ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ളതാണ്.

പഴുതടച്ച സുരക്ഷ
ഒരീച്ച പോലും കടക്കാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനമാണ് മുഖ്യമന്ത്രിയുടെ വീട്ടിലൊരുക്കിയിരിക്കുന്നത്. ബാത്ത്‌റൂമുകളും ജനല്‍ ചില്ലുകളുമെല്ലാം ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ആരെയും പരിശോധിക്കാതെ അകത്തേക്ക് കയറ്റില്ല
ബെഗുംപെട്ടിയിലുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ വീട്ടിലേക്ക് വരുന്നവര്‍ ദേഹപരിശോധന കൂടാതെ ഫോണുകള്‍,വാച്ചുകള്‍, തുടങ്ങി ലോഹ ഉല്‍പന്നങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.

ഇന്റലിജന്‍സ് സെക്യൂരിറ്റി വിംഗിനാണ് മേല്‍നോട്ടം
മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സുരക്ഷാ ചുമതല വിഐപികള്‍ക്ക് സുരക്ഷ നല്‍കുന്ന ഇന്റലിജന്‍സ് സെക്യൂരിറ്റി വിംഗിനാണ്. 60ലധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ബംഗ്ലാവിലുണ്ടാവും.

ബുള്ളറ്റ് പ്രൂഫ് ബാത്ത്‌റൂമിനുള്ള വിശദീകരണം
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് സ്‌നൈപ്പര്‍ അക്രമണത്തിന് വരെ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്‌ത്രേ. അതിനാലാണ് ബാത്ത്‌റൂമും ജനലുകളും വരെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചത്.

ഓഫീസായും പ്രവര്‍ത്തിക്കും
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചത് വിവാദമായിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓപീസായും പ്രവര്‍ത്തിക്കുന്ന ബംഗ്ലാവിനൊരുക്കുന്ന സുരക്ഷ ഒരു അധിക ചെലവായി കണക്കാക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.












Click it and Unblock the Notifications