മോദിക്കു പിന്നാലെ യോഗിയും!!!യുപി മുഖ്യൻ ഇത്തവണ ഇഫ്താർ വിരുന്നൊരുക്കില്ല!!
രാം പ്രകാശ് ഗുപ്തയ്ക്ക് ശേഷം, ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കാത്ത രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്
ലക്നൗ: റമദാനു മുന്നോടിയായി രാജ്യത്ത് ഇഫ്താർ വുരുന്നുകൾ സംഘടിപ്പിക്കാറുണ്ട്. ബിജെപിയിലും മുതിര്‍ന്ന നേതാക്കളായ അടല്‍ബിഹാരി വാജ്പേയ്, രാജ്നാഥ് സിംഗ്, കല്യാണ്‍ സിംഗ് എന്നിവരൊക്കെ തങ്ങളുടെ ഔദ്യോഗിക വസതികളില്‍ ഇഫ്താര്‍ വിരുന്നു ഒരുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ ബിജെപി നേതാക്കളുടെ പാരമ്പര്യത്തെ തള്ളിക്കളയുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ 5 കലിദാസ് മാർഗിൽ ഇഫ്താർ വിരുന്നു സംഘടിപ്പിക്കണ്ടയെന്നാണ് യോഗിയുടെ തീരുമാനം.
രാം പ്രകാശ് ഗുപ്തയ്ക്ക് ശേഷം, ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കാത്ത രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.മുൻ ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയ് റമദാനു മുന്നോടിയായി ഇഫദാർ പാർട്ടി സംഘടിപ്പിച്ചിരുന്നു.എന്നാൽ നരേന്ദ്രമോദിയും ഇതുവരെ ഇഫ്താര്‍ പാര്‍ട്ടി നടത്തിയിട്ടില്ല.ഏപ്രിലിൽ ബിജെപി നേതാക്കളെ ഉൾപ്പെടുത്തി യോഗി ചൈത്ര നവരാത്രി വിരുന്നു സംഘടിപ്പിച്ചിരുന്നു. എന്നാൽ യോഗി മുസ്ലീം സമുദായത്തിലെ ജനങ്ങളെ അവഗണിക്കുന്നതിനു തുല്യമായിട്ടാണ് ഇഫ്താർ വിരുന്നു സംഘടിപ്പിക്കാത്തതെന്ന് മുസ്ലീം സംഘടനകൾ അറിയിച്ചു.

ബിജെപി നേതാവ് കല്യാൺ സിങ് വരെ ഇഫതാർ പാർട്ടിയിൽ ഒരുക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തെ മുഖ്യമന്ത്രി സ്വന്തം വസതിയിൽ വിരുന്നൊരുക്കാത്ത് രാജ്യത്തെ മതേതരത്വത്തെ ബാധിക്കുന്നതാണെന്ന് സുന്നി മത പുരോഹിതൻ, ഖാലിദ് റഷീദ് ഫ്രംഗി മഹാലി ചൂണ്ടിക്കാട്ടി
ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ രാഷ്ട്രീയ മുസ്ലിം മഞ്ച് പശുവിന്‍ പാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള നോമ്പുതുറകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications