കല്‍ക്കരി പ്രതിസന്ധി രൂക്ഷമാകുന്നു; ഇനിയുള്ളത് മൂന്ന് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രം
ന്യൂ ഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 16 താപ നിലയ കേന്ദ്രങ്ങളാണ് പൂട്ടിയത്. കേരളത്തിലുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുവാനായി ഊര്‍ജിത ശ്രമമാണ് കേന്ദ്രത്തില്‍ നിന്നും നടക്കുന്നത്. സ്ഥിതിയറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെസിംഗുമായും, കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയുമായും ചര്‍ച്ച നടത്തി. നാഷണല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ അധികാരികളും യോഗത്തില്‍ പങ്കെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 135വ താപനിലയങ്ങളില്‍ നിന്നാണ് രാജ്യത്തെ 70 ശതമാനം വൈദ്യുതി വിതരണം നടത്തുന്നത്. നിലവില്‍ മൂന്ന് ദിവസത്തില്‍ താഴെ ഉപയോഗിക്കാനുള്ള കല്‍ക്കരി മാത്രമാണുള്ളത്.

വിലകൂടുതലും ആവശ്യക്കാര്‍ കൂടിയതും മൂലം ആഗോളതലത്തില്‍ ഊര്‍ജ വിതരണം പ്രതിസന്ധിയിലാണ്. കൂടാതെ കോവിഡിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍കൂടി ഏര്‍പ്പെടുത്തിയതോടെ വിതരണം തടസപ്പെടുകയായിരുന്നു. ഒക്ടോബര്‍ 1 മുതല്‍ 9 വരെയുള്ള കണക്ക് പ്രകാരം 3,900 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ച് തീര്‍ത്തത്. ഈ മാസത്തെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗമാണിത്. ഇതും രാജ്യത്ത് കല്‍ക്കരി ക്ഷാമം നേരിടുന്നതിന് കാരണമായി. ഡല്‍ഹിയുടെ വടക്ക് ഭാഗത്ത് വൈദ്യുപതി വിതരണം നടത്തുന്ന ടാറ്റാ പവര്‍ കമ്പിനി കര്‍ക്കരി ക്ഷാമം നേരിടുന്നതിനാല്‍ രണ്ട് മുതല്‍ ആറ് വരെ പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്ന് ഉപഭോക്താക്കളോട് ശനിയാഴ്ച പറഞ്ഞിരുന്നു. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും കമ്പിനി ആവശ്യപ്പെട്ടു.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്‍ുകള്‍ക്കനുസരിച്ച് രാജ്യത്ത് കല്‍ക്കരിയുണ്ടെന്ന് കല്‍ക്കരി മന്ത്രാലയം ഉറപ്പ് നല്‍കി. വൈദ്യുതി വിതരണത്തില്‍ തടസമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ ഭൂരിഭാഗം താപനിലയങ്ങളിലും 55 ശതമാനം കല്‍ക്കരി മാത്രമാണ് നിലവിലുള്ളത്. അത് ഒന്ന് രണ്ട്ദിവസത്തിനുള്ളി തീരുകയും ചെയ്യും. ഇതിന്റെം ഭാഗമായി ഡല്‍ഹിയിലേക്കുള്ള വൈദ്യുതി വിതരണം കുറച്ചിരിക്കുകയാണെന്ന് ഡല്‍ഹി വൈദ്യുതി മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. പഞ്ചാബും വന്‍തോതിലുള്ള പവര്‍കട്ട് നേരിടുന്നുണ്ട്. ജാര്‍ഖണ്ഡ്, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും പവര്‍കട്ട് രൂക്ഷമാണ്.
കോവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള സാമ്പത്തിക പുനരുദ്ധാരണ നടപടികള്‍ കല്‍ക്കരിയുടെ ആവശ്യം വന്‍തോതില്‍ വര്‍ധിപ്പിച്ചത് രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകാന്‍ഡ കാരണായെന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. .2019 ഓഗസ്റ്റ്-സെപ്റ്റംബറില്‍ വൈദ്യുതി ഉപയോഗം 10,660 കോടി യൂണിറ്റായിരുന്നു. ഈ വര്‍ഷം അത് 12,400 കോടി യൂണിറ്റായി. ഇക്കാലയളവില്‍ കല്‍ക്കരിയുടെ ഉത്പാദനം 61.91 ശതമാനത്തില്‍നിന്ന് 66.35 ശതമാനമായി വര്‍ധിക്കുകയായിരുന്നു ഇതും രാജ്യത്ത് കല്‍ക്കരി ക്ഷാമം നേരിടുന്നതിന് ആക്കം കൂട്ടി. ഇന്ത്യയാണ് കല്‍ക്കരിയുടെ വലിയ രണ്ടാമത്തെ ഇറക്കുമതി രാജ്യം. ലോകത്ത് രണ്ടാമത്തെ കല്‍ക്കരി ഉത്പാദകരും ഉപയോക്താവുമാണ് ഇന്ത്യ.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കല്‍ക്കരി ശേഖരമുള്ളതും ഇന്ത്യയില്‍ത്തന്നെയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍ഡൊനീഷ്യന്‍ കല്‍ക്കരിയുടെ വില ടണ്ണിന് 60 ഡോളറായിരുന്നെങ്കില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അത് 160 ഡോളറായി വര്‍ധിച്ചു. ഇത് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം 2019-ലേതില്‍നിന്ന് ഈ വര്‍ഷം 43.6 ശതമാനം കുറവുണ്ടായി. ഇറക്കുമതി കല്‍ക്കരിയുടെ ക്ഷാമം ആഭ്യന്തര കല്‍ക്കരിക്ക് 17.4 ശതമാനം ആവശ്യം വര്‍ധിക്കാന്‍ ഇടയാക്കി. ആഭ്യന്തര ഉത്പാദനം പല കാരണങ്ങളാല്‍ കുറഞ്ഞതോടെയാണ് പ്രതിസന്ധിയിലായത്.












Click it and Unblock the Notifications