കോയമ്പത്തൂര്‍ ബസ് അപകടം: യാത്രക്കാരില്ലാത്തതിനാല്‍ ഒരു ദിവസം വൈകി യാത്ര, കാത്തിരുന്നത് ദുരന്തം
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അപകടത്തില്‍പ്പെട്ട കേരള കെഎസ്ആര്‍ടിസി ബസ് യാത്ര പുറപ്പെട്ടത് ഒരു ദിവസം വൈകി. ഫെബ്രുവരി 17ന് എറണാകുളത്തുന്ന് ബെംഗളൂരുവിലേക്ക് തിരിച്ച ബസ് 18ന് എറണാകുളത്തേക്ക് തിരിക്കേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരുടെ കുറവ് മൂലമാണ് ഒരു ദിവസം വൈകി 19ന് വൈകിട്ടാണ് ബസ് കേരളത്തിലേക്ക് മടങ്ങുന്നത്. എറണാകുളം ഡിപ്പോയിലെ 784 നമ്പര്‍ ബസാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരക്ക് കോയമ്പത്തൂരിനടുത്ത അവിനാശിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ടൈലുമായെത്തിയ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ 48 യാത്രക്കാരില്‍ 19 പേര് മരിച്ചതായാണ് ഔദ്യോഗിക വിവരം. ഇതില്‍ 25 പേര് എറണാകുളത്തും നാല് പേര് പാലക്കാട്ടും 16 പേര് തൃശൂരിലുമാണ് ഇറങ്ങേണ്ടിയിരുന്നത്. മരിച്ച 11 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ അധികവും മലയാളികളാണ്. ഇവരില്‍ അഞ്ച് പേര് സ്ത്രീകളാണെന്നാണ് വിവരം. ബസിലെ ഡ്രൈവര്‍ ബൈജു, യാത്രക്കാരിലൊരാളായ ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പരിക്കേറ്റവരെ അവിനാശിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും കോയമ്പത്തൂരിലെ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ച രണ്ടുപേരുടെ മൃതദേഹം തിരുപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ക്ക് വിട്ടുനല്‍കുക. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇയാള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications