കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ബിജെപിക്ക് നെഞ്ചിടിപ്പിന്‍റെ മണിക്കൂറുകള്‍.. ഭൂരിപക്ഷം തെളിയിക്കാന്‍ ആകെയുള്ളത് ഒരുദിവസം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും നാളത്തെ ദിവസം ബിജെപിക്ക് നിര്‍ണായകമാകും. കോടതി അനുമതി നല്‍കിയതിന്‍റെ ആശ്വാസത്തിലായിരുന്നു ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങുകളെങ്കിലും ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ സമര്‍പ്പിച്ച പിന്തുണ കത്ത് നാളെയാണ് കോടതിയില്‍ ഹാജരാക്കേണ്ടത്.വെള്ളിയാഴ്ച രാവിലെ പത്തിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് കാണിച്ചാണ് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്.

yedami

അതേസമയം നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണമാത്രമാണ് ഉള്ളത്. കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയില്‍ തൊടണമെങ്കില്‍ ബിജെപിക്ക് ഇനിയും എട്ട് പേരുടെ പിന്തുണ വേണം. അതിന് ഒറ്റ ദിവസം മാത്രമാണ് ഇനി ബിജെപിയുടെ മുന്നിലുള്ളത്. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പരമാവധി എംഎല്‍എമാരെ സ്വന്തം കാമ്പില്‍ എത്തിച്ചില്ലേങ്കില്‍ ഇന്ന് ഘോഷിച്ച് നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ​എല്ലാം വെറുതേയാവും.

Recommended Video

cmsvideo
രാത്രിയിൽ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ | Oneindia Malayalam

ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ പ്രധാന്യം പരിഗണിച്ച് കേസ് പുലര്‍ച്ചയോടെ കോടതി കേള്‍ക്കാന്‍ ആരംഭിച്ചു. ഒടുവില്‍ മൂന്ന് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ സ്റ്റേ നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പക്ഷെ ബിജെപിക്ക് മുന്നില്‍ കോടതി ഒരു കാര്യം വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണക്ക് മുന്നില്‍ യെദ്യൂരപ്പ നല്‍കിയ കത്ത് സമര്‍പ്പിക്കണമെന്ന്. തങ്ങള്‍ക്ക് 117 പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി കുമാരസ്വാമി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് തള്ളിയാണ് ഗവര്‍ണര്‍ യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.

English summary
comming hours are crucial for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X