Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ യോഗത്തില്‍ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി നേതാക്കള്‍

ന്യൂഡല്‍ഹി: ജൂണ്‍ 23-ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 2024 തിരഞ്ഞെടുപ്പിനായുള്ള പൊതുമിനിമം പരിപാടികള്‍ പ്രഖ്യാപിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പൊതുപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഐക്യത്തോടെ മുന്നേറാന്‍ ശ്രമിക്കും. ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവനയും തയ്യാറാക്കിയേക്കും. എന്നാല്‍ ഔപചാരിക പൊതുമിനിമം പരിപാടി ഉണ്ടായേക്കില്ലെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

ദേശീയ തലത്തില്‍ പ്രതിപക്ഷ ഘടകകക്ഷികള്‍ തമ്മില്‍ ഔപചാരികമായ സീറ്റ് ഉടമ്പടികളോ സഖ്യങ്ങളോ ഇല്ല. ഈ ഘട്ടത്തില്‍ പൊതുമിനിമം പരിപാടി എന്ന ആശയം ചില പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അത്ര സ്വീകാര്യമല്ല എന്നാണ് വിവരം. നേരത്തെ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ പൊതുമിനിമം പരിപാടികള്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

SHARAD PAWAR

എന്നാല്‍ നിലവില്‍ പ്രതിപക്ഷ യോഗം സംബന്ധിച്ച് മൂന്ന് കാര്യങ്ങള്‍ മാത്രമെ തീരുമാനിച്ചിട്ടുള്ളൂ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ എം പി ഡെറക് ഒബ്രിയന്‍ പറഞ്ഞത്. 'യോഗത്തിന്റെ തീയതി, സ്ഥലം, പങ്കെടുക്കുന്ന നേതാക്കള്‍ എന്നിവ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത യോഗത്തിന്റെ തീയതിയും സ്ഥലവും ജൂണ്‍ 23 ന് ഞങ്ങള്‍ തീരുമാനിക്കും. ഇതിനപ്പുറം എന്തെങ്കിലും തീരുമാനമെടുക്കുന്നത് അഭികാമ്യമല്ല,' അദ്ദേഹ പറഞ്ഞു.

ഈ ഘട്ടത്തില്‍ പൊതുമിനിമം പരിപാടി എന്ന ആശയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃപ്തരല്ലെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്. 2004-ല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എയും ഇടതുപാര്‍ട്ടികളും ഫലപ്രഖ്യാപനത്തിന് ശേഷമാണ് പൊതുമിനിമം പരിപാടി തയ്യാറാക്കിയത്. ബിജെപി സര്‍ക്കാരിനെതിരെ പോരാടുന്നതിന് പൊതുവായ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും എന്നാല്‍ ഒരു ഔപചാരിക പൊതുമിനിമം പരിപാടി ഈ ഘട്ടത്തില്‍ പലര്‍ക്കും സ്വീകാര്യമായിരിക്കില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഇടത് നേതാവ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് പൊതുമിനിമം പരിപാടി ഉണ്ടാക്കിയിട്ടില്ല എന്നാണ് ഒരു കോണ്‍ഗ്രസ് നേതാവും പറഞ്ഞത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറലിസം, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ഭരണഘടനയ്ക്കെതിരായ ആക്രമണം, ഡല്‍ഹി ഓര്‍ഡിനന്‍സ് തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സംബന്ധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ജെ ഡി എസ്, ബി എസ് പി, ബി ജെ ഡി തുടങ്ങിയ കക്ഷികളൊഴികെ രാജ്യത്തെ മിക്ക പ്രതിപക്ഷ കക്ഷികളും ജൂണ്‍ 23 ലെ യോഗത്തില്‍ പങ്കെടുക്കും. ബി ജെ പിക്കെതിരെ കുറഞ്ഞത് 400-450 സീറ്റുകളിലെങ്കിലും ഒരു പൊതു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നിര്‍ദ്ദേശം യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+