വധുവിന് ചൊറിയാണെന്ന് സന്ദേശം, വിവാഹം വേണ്ടെന്ന് വരൻ !!! ഒടുവിൽ മാപ്പ് പറഞ്ഞു !!!

  • By: Mariya
Subscribe to Oneindia Malayalam

ലക്‌നൗ: ആഘോഷമായാണ് ജയ്ഹിന്ദ് എന്ന യുവാവിന്റേയും യുവതിയുടേയും വിവാഹം ഉറപ്പിച്ചത്. എന്നാല്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരന് ഒരു സന്ദേശം ലഭിച്ചു, വധുവിന് ത്വക്ക് രോഗം ഉണ്ടെന്ന് !!! ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചു. പിന്നീട് നടന്നത് എന്തെന്നോ....?

വിവാഹം


മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതാണ് ജയ്ഹിന്ദിന്റേയും യുവതിയുടേയും വിവാഹം. താലികെട്ടിനായി വരനും ബന്ധുക്കളും വിവാഹ പന്തലില്‍ എത്തി.

സന്ദേശം

വധുവിന്റെ വീട്ടില്‍ എത്തിയ ശേഷമാണ് വരന് ഒരു സന്ദേശം ലഭിയ്ക്കുന്നത്. വധുവിന് ത്വക്ക് രോഗം ഉണ്ടെന്ന്. ഇതോ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചു.

ബഹളം

മകള്‍ക്ക് ത്വക്ക് രോഗമുണ്ടെന്ന് പറഞ്ഞ് വരന്റെ ബന്ധുക്കല്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തുനിഞ്ഞതോടെ വധുവിന്റെ ബന്ധുക്കള്‍ ബഹളം വെച്ചു. ഗ്രാമത്തലവന്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ അവരും പ്രശ്‌നത്തില്‍ ഇടപെട്ടു.

പോലീസ്


വിവാഹ വീട്ടില്‍ ബഹളം തുടങ്ങിയപ്പോള്‍ ചിലര് പോലീസില്‍ വിവരം അറിയിച്ചു. വധുവിനെ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പാക്കണമെന്നായി വരന്റെ ബന്ധുക്കള്‍.

പരിശോധന

വരന്റെ ഭാഗത്തുനിന്നുള്ള സ്ത്രീകള്‍ ചേര്‍ന്ന് വധുവിന്റെ ദേഹപരിശോധന നടത്തി. അതില്‍ യുവതിയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് വ്യക്തമായി. അതോടെ വിവാഹത്തിന് സമ്മതമാണെന്ന് വരന്‍ അറിയിച്ചു.

ആഘോഷം

തെറ്റിദ്ധരിച്ചതിന് വരനും കൂട്ടരും വധുവിനോടും ബന്ധുക്കളോടും മാപ്പ് പറഞ്ഞു. അങ്ങനെ ആ വിവാഹം മംഗളകരമായി നടന്നു.

English summary
Confusion between marriage, Groom got a message that bride has skin decease.
Please Wait while comments are loading...