Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല, സൂചന നല്‍കി ജെഡിഎസ്

Recommended Video

cmsvideo
    കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി | Oneindia Malayalam

    ബെംഗളൂരു: കോണ്‍ഗ്രസിന്റെ കേന്ദ്രഭരണ മോഹങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തുടര്‍ന്നേക്കില്ലെന്ന് ജെഡിഎസ് സൂചിപ്പിച്ചു. സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചാണ്. എന്നാല്‍ ഭരണത്തില്‍ കോണ്‍ഗ്രസ് അമിതമായി ഇടപെടുന്നുവെന്നാണ് ജെഡിഎസിന്റെ ആക്ഷേപം.

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി ചേര്‍ന്ന് കര്‍ണാടകയിലെ മുഴുവന്‍ സീറ്റുകളിലും വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ജെഡിഎസ് നേതാവ് ദേവ ഗൗഡയുടെ പുതിയ പ്രതികരണം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക രാഷ്ട്രീയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ....

    തനിച്ചുമല്‍സരിക്കുമെന്ന്

    തനിച്ചുമല്‍സരിക്കുമെന്ന്

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമല്‍സരിക്കുമെന്നാണ് ജെഡിഎസ് പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അടുത്ത യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യും. ഒരുപക്ഷേ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ തിരഞ്ഞെടുപ്പ് നേരിട്ടേക്കുമെന്ന് ജെഡിഎസ് നേതാക്കള്‍ പ്രതികരിച്ചു.

    നിയമസഭാ തിരഞ്ഞെടുപ്പിലും

    നിയമസഭാ തിരഞ്ഞെടുപ്പിലും

    നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടായിരുന്നില്ല. ജെഡിഎസ് പല മണ്ഡലങ്ങളിലും ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല. ഈ സാഹചര്യമാണ് സഖ്യ രൂപീകരണത്തിലേക്ക് എത്തിയത്.

    മായാവതിയുടെ ഉടക്ക്

    മായാവതിയുടെ ഉടക്ക്

    നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാംസ്ഥാനത്തുമെത്തി. രണ്ടും മൂന്നും സ്ഥാനക്കാര്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിഎസ്പി നേതാവ് മായാവതിയുടെ ഇടപെടലാണ് ഇതിന് സഹായിച്ചത്. ഇപ്പോള്‍ മായാവതിയും കോണ്‍ഗ്രസുമായി ഉടക്കിലാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ഏറെനാളായി സ്വരച്ചേര്‍ച്ചയില്ല.

    തീരുമാനമെടുത്തിട്ടില്ലെന്ന് ദേവഗൗഡ

    തീരുമാനമെടുത്തിട്ടില്ലെന്ന് ദേവഗൗഡ

    അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജെഡിഎസും കോണ്‍ഗ്രസും വേറിട്ടാണ് മല്‍സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഓഗസ്റ്റില്‍ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെ. കോണ്‍ഗ്രസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ പറഞ്ഞു.

    തങ്ങളെ പരിഗണിക്കുന്നില്ല

    തങ്ങളെ പരിഗണിക്കുന്നില്ല

    കോണ്‍ഗ്രസുമായി ശത്രുതയില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമല്‍സരിക്കാനാണ് സാധ്യതയെന്നും ജെഡിഎസ് വക്താവ് പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ജെഡിഎസ്സിന്റെ ആക്ഷേപം. അടുത്തിടെ നടന്ന പല നിയമനങ്ങളും കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവത്രെ.

    കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിക്കുന്നു

    കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിക്കുന്നു

    സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും അടുത്തിടെ നിയമനങ്ങള്‍ നടന്നിരുന്നു. എല്ലാം കോണ്‍ഗ്രസ് ഏകപക്ഷീയമായി നിയമിക്കുകയായിരുന്നുവെന്ന് ജെഡിഎസ് പറയുന്നു. ജെഡിഎസ് മന്ത്രിമാരുടെ കീഴില്‍ വരുന്ന ബോര്‍ഡുകളില്‍ വരെ കോണ്‍ഗ്രസ് സ്വന്തമായി നിയമനം നടത്തി.

    കോണ്‍ഗ്രസിന്റെ കടന്ന കൈ

    കോണ്‍ഗ്രസിന്റെ കടന്ന കൈ

    മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി കോണ്‍ഗ്രസുകാരനെ നിയമിച്ചത് ജെഡിഎസിന് പിടിച്ചിട്ടില്ല. ജെഡിഎസുമായോ മുഖ്യമന്ത്രിയുമായോ ആലോചിക്കാതെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ കോണ്‍ഗ്രസ് നിയമിച്ചത്. കോണ്‍ഗ്രസ് വല്യേട്ടന്‍ സ്വഭാവം ഒഴിവാക്കണമെന്ന ജെഡിഎസ് ആവശ്യപ്പെട്ടു.

    ദേവഗൗഡയുടെ പരാതി

    ദേവഗൗഡയുടെ പരാതി

    ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും നിയമനങ്ങളില്‍ മൂന്നില്‍ ഒന്ന് എന്ന നിലയില്‍ കിട്ടിയാലും തനിക്ക് കുഴപ്പമില്ലെന്ന് ദേവഗൗഡ പറയുന്നു. എന്നാല്‍ പല ബോര്‍ഡുകളിലും തീരെ കുറവ് പ്രാതിനിധ്യമായണ് ലഭിച്ചത്. ജെഡിഎസ് മന്ത്രിമാരുടെ കീഴില്‍ വരുന്ന ബോര്‍ഡുകളില്‍ പോലും മതിയായ പ്രാതിനിധ്യം ജെഡിഎസ് അംഗങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ദേവഗൗഡ പറഞ്ഞു.

     രാഹുലിനെ കാണും

    രാഹുലിനെ കാണും

    കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചിരിക്കുകയാണ് ദേവഗൗഡ. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവഗൗഡ പറഞ്ഞു. ഈ ചര്‍ച്ചയില്‍ വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ജെഡിഎസ് നിലപാട് പരസ്യമാക്കും.

     പാര്‍ട്ടി വക്താവ് പറയുന്നു

    പാര്‍ട്ടി വക്താവ് പറയുന്നു

    കോണ്‍ഗ്രസ് നേതാക്കള്‍ വല്യേട്ടനെ പോലെയാണ് പെരുമാറുന്നതെന്ന് ജെഡിഎസ് വക്താവ് രമേശ് ബാബു കുറ്റപ്പെടുത്തി. കര്‍ണടാകയില്‍ 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. മുഴുവന്‍ സീറ്റിലും പാര്‍ട്ടി മല്‍സരിക്കണമെന്നാണ് അംഗങ്ങളുടെയും നേതാക്കളുടെയും അഭിപ്രായമെന്നും രമേശ് ബാബു പറഞ്ഞു.

    സൗഹൃദ മല്‍സരം നടന്നേക്കും

    സൗഹൃദ മല്‍സരം നടന്നേക്കും

    കോണ്‍ഗ്രസുമായി സൗഹൃദ മല്‍സരം നടന്നേക്കുമെന്നും രമേശ് ബാബു പ്രതികരിച്ചു. പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്താല്‍ ദേവഗൗഡ രണ്ടു സീറ്റില്‍ മല്‍സരിക്കാനാണ് സാധ്യത. ഹാസനിലും ബെംഗളൂരു നോര്‍ത്തിലും. കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ബെംഗളൂരു നോര്‍ത്ത്. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ജെഡിഎസ് ഔദ്യോഗിമായി നിലപാട് പരസ്യമാക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+