കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാസം തികയ്ക്കാതെ വീഴുമോ ബിഹാർ സർക്കാർ': മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസും ജെഡിയുവും

Google Oneindia Malayalam News

പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിലേറിയ ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയില്‍ അംഗമായ ആ‍ര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെ ഡി യുവും കോൺഗ്രസും രംഗത്ത് വന്നതോടെയാണ് സഖ്യത്തിലെ അതൃപ്തികള്‍ പരസ്യമായത്.

ഇദ്ദേഹത്തിനെതിരെ അഴിമതി കേസുള്ളതാണ് ജെ ഡി യുവിനേയും കോണ്‍ഗ്രസിനേയും പ്രകോപിപ്പിച്ചിരിക്കുന്നത്. അതേസമയം ഒരു വശത്ത് ജെ ഡി യുവിലും കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്.

'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ

ജെ ഡി യു എംഎൽഎയായ ലെഷി സിങിനെ മൂന്നാം തവണയും

ജെ ഡി യു എംഎൽഎയായ ലെഷി സിങിനെ മൂന്നാം തവണയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനേയും ഭാരതി രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നുണ്ട്. ''മുഖ്യമന്ത്രി അവളിൽ മാത്രമായി എന്ത് പ്രത്യേകതയാണ് കാണുന്നത്? പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന നിരവധി പ്രവർത്തനങ്ങള്‍ അവളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് പാർട്ടി ഞങ്ങളെ കേൾക്കാത്തത്? ഞങ്ങൾ പിന്നാക്ക ജാതിക്കാരായതുകൊണ്ടാണോ?," ജെ ഡി യു എം എൽ എ ബീമാ ഭാരതി ചോദിക്കുന്നു.

ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

അവരെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ

അവരെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നും അവർക്കെതിരായ എന്റെ ആരോപണം തെറ്റാണെങ്കിൽ താൻ എം എൽ എ സ്ഥാനം രാജിവെക്കാമെന്നും ഭാരതി പറഞ്ഞു. അതേസമയം, ഭാരതിയുടെ ഭർത്താവ് അവധേഷ് മണ്ഡലിനെതിരേയും നിരവധി ക്രിമിനൽ കേസുകളുണ്ട് എന്നതാണ് ശ്രദ്ധേയം. 2016ൽ കൊലപാതകക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അവധേഷ് പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും തനിക്ക്

അതേസമയം വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും തനിക്ക് മന്ത്രിസ്ഥാനം നല്‍കിയതില്‍ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നന്ദി അറിയിക്കുന്നതായി ലെഷി സിംഗും വ്യക്തമാക്കി. "എനിക്ക് മന്ത്രിസഭയിൽ ഇടം നൽകിയതിനും എന്നെപ്പോലുള്ള ഒരു സാധരണണ പ്രവർത്തകയെ മന്ത്രിയാക്കിയതിനും മുഖ്യമന്ത്രിയോട് ഞാൻ നന്ദി പറയുന്നു. എന്നെ ഇവിടെ എത്തിച്ച ആളുകൾക്കും ഞാൻ നന്ദി പറയുന്നു. മഹാഗത്ബന്ധൻ സർക്കാർ നന്നായി പ്രവർത്തിക്കും, വികസനത്തിന്റെ വേഗത വർദ്ധിക്കും, പ്രവർത്തിക്കും." ലെഷി സിംഗ് വാർത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം, നിയമമന്ത്രി കാർത്തിക് കുമാർ

അതേസമയം, നിയമമന്ത്രി കാർത്തിക് കുമാർ സിംഗിനെതിരായ ആരോപണം അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. ബീഹാറിൽ ജംഗിൾരാജ് തിരിച്ചുവരുമെന്ന് അവകാശവാദമുന്നയിക്കുന്നവർക്ക് ഉചിതമായ സമയത്ത് ഉചിതമായ മറുപടി നൽകും. ബി ജെ പി യെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ തന്റെ സർക്കാറിനെതിരെ വലിയ നീക്കം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കാബിനറ്റിൽ കാർത്തിക് മന്ത്രിയായി

സംസ്ഥാന കാബിനറ്റിൽ കാർത്തിക് മന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് "കാര്യം പരിശോധിച്ചുവരികയാണ്," എന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. കാർത്തികുമായി ബന്ധപ്പെട്ട കോടതി കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബുധനാഴ്ച നിതീഷ് പറഞ്ഞിരുന്നു. എട്ട് വർഷം പഴക്കമുള്ള തട്ടിക്കൊണ്ടുപോകൽ കേസിൽ ആഗസ്റ്റ് 16ന് കാർത്തിക്ക് കോടതിയിൽ ഹാജരാകുന്നതിന് ഈ വർഷം ജൂലൈയിൽ ദനാപൂരിലെ വിചാരണ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വാറണ്ട് ഉണ്ടായിട്ടും കോടതിയിൽ ഹാജരാകുന്നതിനുപകരം

വാറണ്ട് ഉണ്ടായിട്ടും കോടതിയിൽ ഹാജരാകുന്നതിനുപകരം അന്നുതന്നെ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെന്നാണ് ബി ജെ പി നേതാക്കൾ ആരോപിക്കുന്നത്. താൻ നിരപരാധിയാണെന്നും തനിക്കെതിരായ കേസിൽ നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നുമായിരുന്നു കാർത്തികിന്റെ അവകാശവാദം. 2014 വരെ എനിക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസ് ആസൂത്രിതമാണ്, എന്നിട്ടും എന്നെ തുടക്കത്തില്‍

ഈ കേസ് ആസൂത്രിതമാണ്, എന്നിട്ടും എന്നെ തുടക്കത്തില്‍ അതിൽ പ്രതി ചേർത്തിട്ടില്ല. എന്നാല്‍ 10 മാസത്തിന് ശേഷം ഇരയുടെ മൊഴി CrPC സെക്ഷൻ 164 പ്രകാരം എടുത്തപ്പോൾ എന്റെ പേര് ചേർത്തു. ഞാൻ ആദ്യം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇളവ് നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തനിക്കെതിരെ കൃത്യമായ ഗൂഡാലോചനയാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Congress and JD(U) want Bihar Law Minister Karthikeya Singh to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X