കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്; സഭാകക്ഷി യോഗവും, നേതാവിനെ തിരഞ്ഞെടുക്കും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീമായി പരാജയപ്പെടാനുണ്ടായ കാരണം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വെള്ളിയാഴ്ചയാണ് യോഗം നടക്കുക. ജൂണ്‍ ആറിന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും. അപ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും.

Congr

17ാം ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം വന്ന ശേഷം കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന ആദ്യ പ്രതിപക്ഷ പാര്‍ട്ടി യോഗമാണ് വെള്ളിയാഴ്ചത്തേത്. വോട്ടിങ് മെഷീനിലെ അട്ടിമറി സംബന്ധിച്ചും ചര്‍ച്ച നടത്തും. നേരത്തെ ഇക്കാര്യത്തില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. തുടര്‍ നടപടികള്‍ എന്ത് എന്ന കാര്യം വെള്ളിയാഴ്ച നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും.

ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും സംബന്ധിക്കും. എന്നാല്‍ ആരാകും സഭയിലെ കോണ്‍ഗ്രസ് നേതാവ് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കേരളത്തില്‍ നിന്നാകുമെന്നാണ് ചര്‍ച്ചകള്‍.

മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...

സഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ ദൗത്യം ഏറ്റെടക്കുമെന്ന് തരൂര്‍ വ്യക്തമക്കുകയും ചെയ്തു. ഏത് ഭാഷയും വഴങ്ങുമെന്നതും ഭരണപക്ഷത്തിന് ചുട്ട മറുപടി കൊടുക്കാന്‍ കഴിയുമെന്നതുമാണ് തരൂരിന് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെടുന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്.

English summary
Congress Call Opposition Parties meeting on May 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X