പ്രതിപക്ഷ ചേരിയില്‍ മൂപ്പിളമ തര്‍ക്കം!! കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തേക്കില്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിപക്ഷ ചേരിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടില്ല. പങ്കെടുക്കുമെന്ന് തൃണമൂല്‍ പ്രതികരിച്ചിട്ടുമില്ല. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് വിളിച്ചിട്ടുള്ളത്. രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തിനെത്തുമെങ്കിലും തൃണമൂല്‍ പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാതെയാണ് മടങ്ങിയത്. എപ്പോഴും സോണിയ ഗാന്ധിയെ സന്ദര്‍ശിക്കണമെന്ന് നിര്‍ബന്ധമുണ്ടോ എന്നായിരുന്നു ഇതിനോട് മമതയുടെ പ്രതികരണം. പ്രതിപക്ഷ ചേരിയില്‍ ഐക്യം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തൃണമൂലിനും മറിച്ചൊരു നിലപാടില്ല. എന്നാല്‍ അടുത്തിടെ ദേശീയതലത്തില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇരുപാര്‍ട്ടികളെയും അകറ്റുന്നത്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിപുര, ഗോവ, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഈ മാറ്റം പ്രകടമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസ് ആയിമാറി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതും കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നതും.
കഴിഞ്ഞാഴ്ച ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ആഘോഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുന്നു എന്ന് ആരോപിച്ച പ്രതിപക്ഷം ആഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
തൊട്ടുപിന്നാലെയാണ് വീണ്ടും പ്രതിപക്ഷം ഐക്യത്തോടെ നില്‍ക്കാന്‍ വേണ്ടി യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ തൃണമൂല്‍ വിട്ടുനിന്നാല്‍ പ്രതിപക്ഷ ചേരി ഭിന്നിക്കും. ഇതാകട്ടെ, ഐക്യനിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുന്നതിന് കാരണമാകും. തൃണമൂലുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും ഭിന്ന നിലപാടാണുള്ളത്. ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂലുമായി ബന്ധം വേണ്ട എന്ന നിലപാടിലാണ്. പക്ഷേ, ഒന്നിച്ചു നില്‍ക്കണമെന്ന് സോണിയ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ നിലപാട്.












Click it and Unblock the Notifications