കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുമായും കൂട്ടില്ലെന്ന് കോണ്‍ഗ്രസ്; ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ ഒരുക്കം, നിര്‍ണായക നീക്കം

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആരുമായി സഖ്യമുണ്ടാക്കുമെന്നതാണ് രാജസ്ഥാനിലെ പ്രധാന ചര്‍ച്ച. മായാവതിയുടെ ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ എല്ലാ റിപ്പോര്‍ട്ടുകളും തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്.

ഈ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെ ആയിരിക്കും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിടുക. ഫലം വന്ന ശേഷം മതി ബാക്കി കാര്യങ്ങളെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരുംദിവസങ്ങളിലും ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കും. ബിജെപിയെ നേരിടാന്‍ ആരുടെയും സഹകരണം തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാന്‍ സാധിക്കുമോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്...

ആരെയും ഉയര്‍ത്തിക്കാട്ടില്ല

ആരെയും ഉയര്‍ത്തിക്കാട്ടില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു നേതാവിനെയോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തെയോ മുന്നില്‍ നിര്‍ത്തിയല്ല ഒരുങ്ങുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

സച്ചിന്‍ പൈലറ്റിന് താല്‍പ്പര്യമില്ല

സച്ചിന്‍ പൈലറ്റിന് താല്‍പ്പര്യമില്ല

മുന്‍ മുഖ്യമന്ത്രി അലോക് ഗെഹ്ലോട്ട് ഇപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. സംസ്ഥാനത്ത് അദ്ദേഹം സജീവമല്ല. അതുകൊണ്ടുതന്നെ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതില്‍ സച്ചിന്‍ പൈലറ്റിന് താല്‍പ്പര്യമില്ല. ബിജെപിക്കെതിരെ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിഎസ്പി തയ്യാര്‍

ബിഎസ്പി തയ്യാര്‍

ബിഎസ്പി കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിഎസ്പി സഖ്യത്തില്‍ താല്‍പ്പര്യമില്ല. എന്നാല്‍ ദേശീയ നേതാക്കള്‍ സഖ്യം വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ്.

എന്തിനാണ് സഖ്യം

എന്തിനാണ് സഖ്യം

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ദേശീയ നേതൃത്വം ബിഎസ്പി സഖ്യത്തിന് ശ്രമിക്കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ ബിഎസ്പിയുടെ രാഷ്ട്രീയത്തിന് വേണ്ടത്ര വേരോട്ടമില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് സഖ്യമുണ്ടാക്കുന്നതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. മധ്യപ്രദേശിലും ഇതേ പ്രശ്‌നം നിലനില്‍ക്കുകയാണ്.

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ ഒരു പാര്‍ട്ടിയുടെയും സഹായം ആവശ്യമില്ലെന്നും എല്ലാ സീറ്റിലും ഒറ്റയ്ക്ക് മല്‍സരിക്കുമെന്നുമാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ബിഎസ്പിയും മറ്റു ചെറുപാര്‍ട്ടികളും ഒറ്റയ്ക്ക് മല്‍സരിക്കും. വോട്ടുകള്‍ ഭിന്നിക്കാനും ബിജെപിക്ക് അധികാരത്തിലെത്താനും ഇതുവഴിയൊരുക്കുമെന്ന് അഭിപ്രായമുള്ള നേതാക്കളുമുണ്ട്.

ഒരുക്കം തുടങ്ങി

ഒരുക്കം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തുന്നത്. പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. 2019 ആദ്യ പകുതിയിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുക. എല്ലാ പാര്‍ട്ടികളും ഒരുക്കങ്ങള്‍ തകൃതിയാക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നത് തുടരുകയാണ്.

സാധ്യതകള്‍ ആരായുന്നു

സാധ്യതകള്‍ ആരായുന്നു

ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി നിലവിലെ സാഹചര്യത്തില്‍ ഒരുപാര്‍ട്ടിക്കുമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് ഓരോ സംസ്ഥാനത്തെയും സാഹചര്യം മനസിലാക്കി സഖ്യസാധ്യത കോണ്‍ഗ്രസ് ആരായുന്നത്. യുപിയില്‍ ബിഎസ്പിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളിലെ വിമതശബ്ദങ്ങളാണ് കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ അവസ്ഥ

പശ്ചിമ ബംഗാളിലെ അവസ്ഥ

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുതട്ടിലാണ്. സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടുകാരാണ്. എന്നാല്‍ കോണ്‍ഗ്രസ് സെക്രട്ടറിയും എംഎല്‍എയുമായ മയ്‌നുല്‍ ഹഖ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് ആവശ്യപ്പെടുന്നു. ഇടത് സഖ്യം ഗുണം ചെയ്യില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മമതാ ബാനര്‍ജിയും പ്രതികരിച്ചിട്ടുണ്ട്.

ദില്ലിയും പഞ്ചാബും പറയുന്നത്

ദില്ലിയും പഞ്ചാബും പറയുന്നത്

ദില്ലി കോണ്‍ഗ്രസിലും പ്രശ്‌നം തലപൊക്കിയിട്ടുണ്ട്. ബിജെപിയെ നേരിടാന്‍ എഎപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനുള്‍പ്പെടെയുള്ളവര്‍ ഇതിനെ എതുര്‍ക്കുന്നു. എഎപി ബന്ധം വേണ്ടെന്ന് പഞ്ചാബിലെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

കര്‍ണാടകം എളുപ്പം

കര്‍ണാടകം എളുപ്പം

കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടുണ്ട്. സീറ്റ് വിഭജനവും ധാരണയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാക്കിയത്. ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും ഈ സഖ്യം. ബിഹാറില്‍ ലാലുവിന്റെ ആര്‍ജെഡിയുമായിട്ടാണ് സഖ്യം. ഇവിടെ ജെഡിയു-ബിജെപി സഖ്യവും ഒരുങ്ങിക്കഴിഞ്ഞു. ബിഹാറില്‍ ശക്തമായ പോരാട്ടമായിരിക്കും ഇത്തവണ.

ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍; സ്വകാര്യത പ്രധാനം!! വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന് ഹര്‍ജിആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍; സ്വകാര്യത പ്രധാനം!! വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന് ഹര്‍ജി

English summary
No to BSP? Sachin Pilot Says Congress Can Take on BJP in Rajasthan Without Help From Others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X