Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ അടവ് മാറ്റി കോണ്‍ഗ്രസ്; പുതിയ ആവശ്യവുമായി സിപിഐ എംഎല്‍, കുഴങ്ങി ആര്‍ജെഡി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പതിവ് പോലെ വെല്ലുവിളിയാകും. ഇന്ത്യ സഖ്യത്തിലും എന്‍ഡിഎയിലും ഇക്കാര്യത്തില്‍ ഏകതയില്ല. കോണ്‍ഗ്രസ് ഇത്തവണ അടവ് മാറ്റിയാണ് കളത്തിലിറങ്ങുന്നത്. എന്നാല്‍ സിപിഐ എംഎല്‍ കൂടുതല്‍ സീറ്റ് ചോദിച്ചത് ഇന്ത്യ സഖ്യത്തിലെ പ്രധാനിയായ ആര്‍ജെഡിക്ക് തിരിച്ചടിയാണ്.

എന്‍ഡിഎയില്‍ ഇതുവരെ വല്യേട്ടന്‍ ജെഡിയു ആയിരുന്നു. ഇത്തവണ ഈ പദവി കിട്ടിയേക്കില്ല. ബിജെപിയും ജെഡയും തുല്യമായി സീറ്റ് പങ്കുവയ്ക്കാനാണ് സാധ്യത. അതേസമയം, എല്‍ജെപിക്ക് എത്ര സീറ്റ് വിട്ടുകൊടുക്കും എന്നാണ് അറിയേണ്ടത്. കൂടുതല്‍ സീറ്റ് ചോദിച്ച് എല്‍ജെപി ഉടക്കിട്ടിട്ടുണ്ട്. വിഷയം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

congress seat sharing discussion in bihar

2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനായിരുന്നു സിപിഐ എംഎല്‍ തീരുമാനിച്ചിരുന്നത്. 30 സീറ്റില്‍ മല്‍സരിക്കാമെന്നും ആലോചിച്ചു. അവസാന നിമിഷമാണ് ചര്‍ച്ചകള്‍ മാറിയതും ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാസഖ്യത്തില്‍ ചേര്‍ന്ന് മല്‍സരിച്ചതും. 19 സീറ്റില്‍ മല്‍സരിച്ച് 12 സീറ്റ് സിപിഐ എംഎല്‍ പാര്‍ട്ടി നേടി.

ഇത്തവണ 30 സീറ്റ് വേണം എന്നാണ് സിപിഐ എംഎല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 19 സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്ന് ആര്‍ജെഡി പറയുന്നു. മാത്രമല്ല, ചില സീറ്റുകള്‍ വച്ചുമാറണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ കടുത്ത നീരസത്തിലാണ് സിപിഐ എംഎല്‍. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പല വഴികളും മുന്നിലുണ്ട് എന്ന ഭീഷണിയും അവര്‍ ഉയര്‍ത്തുന്നുണ്ട്.

കോണ്‍ഗ്രസിലെ ആലോചന ഇങ്ങനെ

കോണ്‍ഗ്രസ് ഇത്തവണ ചില മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 2020ല്‍ 70 സീറ്റില്‍ പാര്‍ട്ടി മല്‍സരിച്ചിരുന്നു. ജയിച്ചത് 19 സീറ്റില്‍ മാത്രം. ആര്‍ജെഡി മികച്ച പ്രകടനം നടത്തി ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും മഹാസഖ്യത്തിന് ഭരണം നഷ്ടമാകാന്‍ കാരണം കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമായിരുന്നു. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചില്ല. എന്നാല്‍ സിപിഐ എംഎല്‍ രണ്ട് സീറ്റ് നേടുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുക എന്ന നയത്തില്‍ നിന്ന് ഇത്തവണ കോണ്‍ഗ്രസ് പിന്നാക്കം പോകുമെന്നാണ് വിവരം. പകരം ജയസാധ്യതയുള്ള സീറ്റുകളില്‍ മല്‍സരിക്കാനാണ് ആലോചന. വിഭവങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതാണ് ഉചിതം എന്നും പാര്‍ട്ടി മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ 70 സീറ്റില്‍ മല്‍സരിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇത് ഭാവിയില്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയും പാര്‍ട്ടിയിലുണ്ട്.

243 നിയമസഭാ മണ്ഡലങ്ങളാണ് ബിഹാറില്‍. എന്‍ഡിഎയില്‍ 205 സീറ്റുകള്‍ ബിജെപിയും ജെഡിയുവും വീതം വയ്ക്കാനാണ് ചര്‍ച്ച നടക്കുന്നതത്രെ. അതായത്, കൂടുതല്‍ സീറ്റില്‍ ജെഡിയു മല്‍സരിക്കുക എന്ന പതിവ് രീതിയില്‍ ഇത്തവണ മാറ്റം വരും. വല്യേട്ടനായി മുന്നണിയില്‍ ആരുമുണ്ടാകില്ല. ഇത്രയും കാലം ജെഡിയു ആയിരുന്നു മുന്നില്‍ നിന്നിരുന്നത്. ബാക്കി വരുന്ന 38 സീറ്റുകള്‍ എല്‍ജെപി, എച്ച്എഎം, ആര്‍എല്‍എം പാര്‍ട്ടി എന്നിവര്‍ക്ക് വീതിച്ചു നല്‍കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+