കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യം ഇല്ല! പിന്നാലെ ഷീലാ ദീക്ഷിത് പണി തുടങ്ങി! 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

  • By
Google Oneindia Malayalam News

ദില്ലിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യസാധ്യത ഇല്ലാതായ പിന്നാലെ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം.9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് എഎപിയുമായി സഖ്യമുണ്ടാകില്ലെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വ്യക്തമാക്കിയത്.

<strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍</strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയത്. എഎപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എയും മന്ത്രിയുമായ സന്ദീപ് കുമാര്‍ അധ്യക്ഷ ഷീല ദീക്ഷിതുമായി ചര്‍ച്ച നടത്തി.വിശദാംശങ്ങളിലേക്ക്

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യവുമായായിരുന്നു ആംആദ്മിയുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. സഖ്യത്തിനായി ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു.

ബദ്ധവൈരികള്‍

ബദ്ധവൈരികള്‍

എന്നാല്‍ ബദ്ധവൈരികളായ ആംആദ്മിയുമായി സഖ്യത്തില്‍ എത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടാണ് സംസ്ഥാന ഘടകം തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. എഎപി സഖ്യത്തിനെതിരെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അജയ് മാക്കന്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

പുതുതായി അധ്യക്ഷ പദവി ഏറ്റെടുത്ത മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതും തുടക്കം മുതല്‍ തന്നെ എ​എപി സഖ്യത്തിന് എതിരായിരുന്നു. അതേസമയം സഖ്യ ചര്‍ച്ച തുടങ്ങിയതോടെ തന്നെ സീറ്റ് വിഭജനവും കല്ലുകടിയായി.

ചര്‍ച്ച വഴിമുട്ടി

ചര്‍ച്ച വഴിമുട്ടി

ദില്ലിയില്‍ മൂന്ന് സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട് . എന്നാല്‍ രണ്ട് സീറ്റ് മാത്രമേ നല്‍കുള്ളൂവെന്ന് എഎപി നിലപാടെടുത്തതോടെ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിന് പിന്നാലെ ആംആദ്മിയുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഞെട്ടിച്ച് കോണ്‍ഗ്രസ്

ഞെട്ടിച്ച് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഷീലാ ദീക്ഷിത് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചതോടെ ദില്ലിയില്‍ എഎപിയെ ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

9 എംഎല്‍എമാര്‍

9 എംഎല്‍എമാര്‍

ആംആദ്മിയുടെ 9 എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുതയാണ് വിവരം. എംഎല്‍മാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുവെന്ന് ദില്ലി കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര കൊച്ചാര്‍ പറഞ്ഞു. സഖ്യ ചര്‍ച്ച അവസാനിച്ചതോടെയാണ് എംഎല്‍എമാരുടെ മനം മാറ്റം തുടങ്ങിയത്.

നേതൃത്വവുമായി കൂടിക്കാഴ്ച

നേതൃത്വവുമായി കൂടിക്കാഴ്ച

9 പേര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവര്‍ ഷീല ദീക്ഷിതുമായി ചര്‍ച്ച നടത്തി, കൊച്ചാര്‍ പറഞ്ഞു. ആംആദ്മിയില്‍ നിന്നും രാജിവെച്ച മുന്‍ മന്ത്രിയും എംഎല്‍​യുമായ സന്ദീപ് കുമാര്‍ ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയതോടെയാണ് കൊച്ചാറിന്‍റെ പ്രസ്താവന.

മറുപടിയുമായി എംഎല്‍എ

മറുപടിയുമായി എംഎല്‍എ

സന്ദീപ് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ഉയര്‍ന്നു. അതേസമയം തനിക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ പദ്ധതിയില്ലെന്ന് സന്ദീപ് വ്യക്തമാക്കി. വാത്മീകി സമുദായാംഗങ്ങള്‍ക്കൊപ്പമാണ് താന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത്. അവരുടെ ആവശ്യങ്ങള്‍ സംസാരിക്കുന്നതിനായായിരുന്നു സന്ദര്‍ശനം.

തിരഞ്ഞെടുപ്പ് പ്രചരണം

തിരഞ്ഞെടുപ്പ് പ്രചരണം

അല്ലാതെ കോണ്‍ഗ്രസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസുമായല്ല മറിച്ച് ബിഎസ്പിക്ക് വേണ്ടിയാകും താന്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുക. എന്നാല്‍ ബിഎസ്പിയില്‍ ചേരില്ലെന്നും സന്ദീപ് പറഞ്ഞു.

അവിശുദ്ധ കൂട്ട് കെട്ട്

അവിശുദ്ധ കൂട്ട് കെട്ട്

അതേസമയം ആംആദ്മി നേതൃത്വം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചില്ല. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നും അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ആംആദ്മി ഒറ്റയ്ക്ക് പോരാടുമെന്നും നേതാക്കള്‍ പറഞ്ഞു.

ബിജെപിക്ക്

ബിജെപിക്ക്

അതേസമയം നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമായിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.നിലവില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും ആംആദ്മിയും വെവ്വേറെ മത്സരിക്കുന്നതോടെ ഇത്തവണയും ബിജെപി സീറ്റുകള്‍ തൂത്തുവാരിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

<strong>'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" title="'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ" />'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

<strong>മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!</strong>മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!

English summary
Congress Claims 9 AAP MLAs in Delhi Want to Switch Over After Alliance Talks Fail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X