• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിക്കറ്റിന് മൂന്നിരട്ടി പണം: ചോദ്യം ചെയ്ത തൊഴിലാളിയ്ക്ക് മർദ്ദനം, ബിജെപി പ്രവർത്തകനെതിരെ കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി പ്രവർത്തകനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. അതിഥി തൊഴിലാളികളിൽ നിന്ന് ബിജെപി പ്രവർത്തകൻ മൂന്നിരട്ടി തുക വാങ്ങിയെന്നും നൽകാൻ വിസമ്മതിച്ച തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. സൂറത്തിലാണ് സംഭവം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.

കൊറോണ പ്രതിരോധം: ചൈനയെ വാനോളം പുകഴ്ത്തി കിം, ഷീ ജിൻ പിങ്ങിന് ആയുരാരോഗ്യം നേർന്ന് സന്ദേശം!!

വീഡിയോ തെളിവ്

കോൺഗ്രസ് നേതാവ് സരൾ പട്ടേലാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ബിജെപി പ്രവർത്തകൻ രാജേഷ് വർമ അതിത്ഥി തൊഴിലാളികളിൽ നിന്ന് ട്രെയിൻ ടിക്കറ്റിനായി മൂന്നിരട്ടി തുക വാങ്ങിയെന്ന് കുറ്റപ്പെടുത്തുന്നതാണ് വീഡിയോ. "ഞാൻ ടിക്കറ്റ് വാങ്ങുന്നതിനായി പോയി. 1.16 ലക്ഷം രൂപ ഞങ്ങളിൽ നിന്ന് വാങ്ങിയെങ്കിലും ടിക്കറ്റോ പണോ തിരിച്ചുതന്നില്ല. അദ്ദേഹം ഒരോ ടിക്കറ്റും 2000 രൂപയ്ക്ക് വിൽക്കുകയാണ്. ഞാൻ എതിർക്കാൻ ശ്രമിച്ചപ്പോൾ മരക്കമ്പ് കൊണ്ട് എന്നെ അടിച്ചു" ഇക്കാര്യങ്ങൾ പരിക്കേറ്റയാൾ വീഡിയോയിൽ പറയുന്നത് കേൾക്കാം. " വസുദേവ് വർമ എന്നയാളാണ് ആക്രമിക്കപ്പെട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

തലയ്ക്ക് അടിച്ചു

തലയ്ക്ക് അടിച്ചു

രാജേഷ് വർമ എന്റെ തലയ്ക്ക് ഒരുപാട് അടിച്ചു. വേദന കൊണ്ട് എന്റെ തലച്ചോറ് നന്നായി പ്രവർത്തിക്കുന്നില്ല. ഞങ്ങൾ പണം കൊടുത്തു എന്നതിന് എന്റെ കയ്യിൽ തെളിവുകളുണ്ട്. ടിക്കറ്റിനായി നൽകിയ ടോക്കൺ ഞങ്ങളുടെ എല്ലാവരുടേയും പക്കലുണ്ട്. എന്നാൽ അയാൾ ടിക്കറ്റ് തരാൻ തയ്യാറായില്ല" ചോരയൊലിച്ചുകൊണ്ട് അയാൾ കൂട്ടിച്ചേർത്തു.

 ടിക്കറ്റുമില്ല പണവുമില്ല

ടിക്കറ്റുമില്ല പണവുമില്ല

ട്രെയിൻ ടിക്കറ്റിനായി പണം നൽകി ടോക്കണെടുത്തവർക്ക് ടിക്കറ്റ് നൽകിയില്ല. എന്നാൽ ടോക്കൺ ഇല്ലാത്തവർ ട്രെയിനിൽ കയറി യാത്ര പുറപ്പെട്ടുവെന്നാണ് മറ്റൊരാൾ സാക്ഷ്യപ്പെടുത്തുന്നത്. ഞങ്ങൾ പണം നൽകിയതുകൊണ്ട് ഞങ്ങൾക്ക് ടിക്കറ്റ് ലഭിക്കണം. ഞങ്ങളെല്ലാം പ്രശ്നത്തിലാണ്. തിരിച്ച് പോകാൻ ഞങ്ങൾക്ക് മുമ്പിൽ മറ്റ് വഴികളില്ല. ഞങ്ങൾക്ക് ടിക്കറ്റ് തന്ന് പോകാൻ അനുവദിക്കൂ" തൊഴിലാളികളിൽ ഒരാൾ പറയുന്നു. രാജേഷ് വർമയും സഹായികളും ചേർന്ന് തൊഴിലാളിയെ മർദ്ദിക്കുന്നതിന്റെ ചില ഭാഗങ്ങളും വീഡിയോയിൽ കാണാം.

 ഞെട്ടിപ്പിക്കുന്ന ദൃശ്യം

ഞെട്ടിപ്പിക്കുന്ന ദൃശ്യം

"ഗുജറാത്തിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന ക്യാപ്ഷനോടെയാണ് കോൺഗ്രസ് നേതാവ് സരൾ പട്ടേൽ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്. ജാർഖണ്ഡിൽ നിന്നുള്ള 100 ഓളം അതിഥി തൊഴിലാളികളോട് രാജേഷ് വർമ പണം മുൻകൂറായി നൽകാനും ആവശ്യപ്പെട്ടിരുന്നു. യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടിയാണ് ടിക്കറ്റിനായി ഇവർ യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിനെതിരെ പ്രതിഷേധവുമായെത്തിയ അതിഥി തൊഴിലാളിയെ മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയും ചെയ്തുു" എന്നാണ് ട്വീറ്റ്

പാർട്ടി അംഗമല്ലെന്ന് ബിജെപി

പാർട്ടി അംഗമല്ലെന്ന് ബിജെപി

രാജേഷ് വർമ പാർട്ടി അംഗമാണെന്ന വാദം നിരസിച്ച് സൂറത്ത് ബിജെപി തലവൻ രംഗത്തത്തിയിട്ടുണ്ട്. എന്നാൽ ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയക്കാണ് ടിക്കറ്റുകൾ അതിഥി തൊഴിലാളികൾക്കായി എത്തിച്ചുകൊടുക്കുന്നതിനുള്ള ദൌത്യം ഏൽപ്പിച്ചതെന്നാണ് പാർട്ടി തലവൻ ഉന്നയിക്കുന്ന വാദം. സംഭവത്തിൽ രാജേഷ് വർമക്കെതിരെ സൂറത്ത് പോലീസ് കേസെടുത്തിട്ടുണ്ട് സൂറത്തിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

 സംഭവത്തിൽ എഫ്ഐആർ

സംഭവത്തിൽ എഫ്ഐആർ

ജാർഖണ്ഡിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത രാജേഷ് വർമയോട് ഇതേക്കുറിച്ച് ചോദിക്കാൻ ഓഫീസിലെത്തിയ വസുദേവ് വർമയെ മർദ്ദിക്കുകയായിരുന്നു. എന്ന് കാണിച്ചാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലിംബായത്ത് പൊലീസാണ് കേസെടുത്തിട്ടുള്ളത്.

 ശ്രമിക് സർവീസ്

ശ്രമിക് സർവീസ്

കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ലക്ഷക്കണത്തിന് അതിഥി തൊഴിലാളികളാണ് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കുടുങ്ങിപ്പോയക്. ഇവരിൽ പലരും കിലോമീറ്ററുകൾ നടന്നും അനധിക വാഹനങ്ങളിൽ കയറിയും സ്വദേശത്തേക്ക് എത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതോടെയാണ് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ശ്രമിക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുള്ളത്. യാത്രക്കാരിൽ ടിക്കറ്റ് ഈടാക്കാനുള്ള നീക്കവും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. യാത്രാ ചെലവിന്റെ 85 ശതമാനം റെയിൽവേയും 15 ശതമാനം യാത്രാ സൌകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരുകളുമാണ് നൽകേണ്ടതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിവരം.

English summary
Congress claims BJP worker charged 3 times for train fare, beat up migrant for objection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X