കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറന്‍സോയെ തഴഞ്ഞ് കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥി പട്ടികയിലും ഇല്ല, സ്വതന്ത്രനാവുമെന്ന് മറുപടി

Google Oneindia Malayalam News

ദില്ലി: സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് വരുന്ന നേതാക്കളെയെല്ലാം തഴഞ്ഞ് കോണ്‍ഗ്രസ്. ഗോവയില്‍ പ്രമുഖ എംഎല്‍എ അലക്‌സോ റെജിനാല്‍ഡോ ലോറന്‍സോയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാതെ തഴിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചായിരുന്നു ലോറന്‍സോ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. അതിന് മുമ്പ് അപ്രതീക്ഷിതമായിട്ടായിരുന്നു ലോറന്‍സോ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ഒന്നാകെ ചൊടിപ്പിച്ചിരുന്നു. തൃണമൂലില്‍ ചേര്‍ന്ന് ഇരുപത് ദിവസത്തിനുള്ളിലായിരുന്നു ഇയാള്‍ രാജി സമര്‍പ്പിച്ചത്. കര്‍ട്ടോറിമില്‍ നിന്ന് മത്സരിക്കാന്‍ ലോറന്‍സോയ്ക്ക് താല്‍പര്യമുണ്ടായിരുന്നു.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

1

കര്‍ട്ടോറിമില്‍ നിന്ന് മൂന്ന് തവണ വിജയിച്ച നേതാവാണ് ലോറന്‍സോ. അതെല്ലാം കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലോറസോയുടെ പേരുണ്ടായിരുന്നില്ല. മൊറേനോ റെബെല്ലോ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിരിക്കുകയാണ് പാര്‍ട്ടിയെ ചതിച്ച് പോയവര്‍ക്കൊന്നും സീറ്റില്ലെന്ന സൂചന കൂടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഫെബ്രുവരി പതിനാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ആദ്യ ഘട്ട പട്ടികയില്‍ ലോറന്‍സോയെ കര്‍ട്ടോറിമില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി കൈവിട്ട് അദ്ദേഹം തൃണമൂലിലേക്ക് പോയത്.

ദക്ഷിണ ഗോവയില്‍ പ്രബല നേതാവ് കൂടിയാണ് ലോറന്‍സോ. അദ്ദേഹമില്ലാത്തത് തിരിച്ചടിയാവുമോ എന്ന ആശങ്കയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. തൃണമൂലില്‍ ചേര്‍ന്നതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് നേരത്തെ ലോറന്‍സോ പറഞ്ഞിരുന്നു. തന്റെ മണ്ഡലത്തില്‍ നിന്ന് വലിയ തിരിച്ചടിയുണ്ടായെന്നും, ജനങ്ങള്‍ക്ക് തന്നെ ചോദ്യം ചെയ്‌തെന്നും ലോറന്‍സോ പറഞ്ഞിരുന്നു. തന്നോട് കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് വോട്ടര്‍മാര്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ലോറന്‍സോയെ തിരികെ വേണ്ടെന്ന നിലപാടാണ് ഉള്ളതെന്ന് സീനിയര്‍ നേതാവ് പറയുന്നു. കോണ്‍ഗ്രസിനായി കാത്തിരുന്നുവെന്നും, പുതിയൊരു അധ്യായം തുടങ്ങാന്‍ പോവുകയാണെന്നും ലോറന്‍സോ പറഞ്ഞിരുന്നു.

അതേസമയം കര്‍ട്ടോറിമില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാനാണ് ലോറന്‍സോയുടെ പ്ലാന്‍. എല്ലാ തിരഞ്ഞെടുപ്പും വെല്ലുവിളിയാണ്. ഇത്തവണതാന്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. കര്‍ട്ടോറിമിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്ന് ലോറന്‍സോ പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും നിരാശ അറിയിച്ചിട്ടുണ്ട്. സെന്റ് ആന്ദ്രെയിലും കാനക്കോണയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ജിഎഫ്പിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇത് രണ്ടും ജിഎഫ്പിക്ക് മത്സരിക്കാന്‍ താല്‍പര്യമുള്ള മണ്ഡലങ്ങളായിരുന്നു. മാന്‍ഡ്രം മണ്ഡലത്തിലും കോണ്‍ഗ്രസ് മത്സരിക്കും. ജിഎഫ്പിക്ക് ഇതുവരെ മൂന്ന് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

Recommended Video

cmsvideo
അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ സന്തോഷമെന്ന് അഖിലേഷ് യാദവ് | Oneindia Malayalam

ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്

English summary
congress closed doors for aleixo reginaldo lourenco, he may contest as independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X