തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയല്ല: കോണ്‍ഗ്രസ്
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നില്ല, അതിനുമുമ്പേ രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി തുടങ്ങി. ബി ജെ പി നയിക്കുന്ന എന്‍ ഡി എ ഭരണം പിടിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇത് രാഹുല്‍ ഗാന്ധിയുടെ പരാജയമല്ല എന്നും പാര്‍ട്ടിയുടെ കൂട്ടായ ഉത്തരവാദിത്തമാണ് എന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.
രാഹുല്‍ ഗാന്ധി സര്‍ക്കാരില്‍ ഇല്ല. കോണ്‍ഗ്രസിലെ രണ്ടാമത്തെ നേതാവ് മാത്രമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനും മുകളില്‍ പാര്‍ട്ടി പ്രസിഡണ്ട് സോണിയാ ഗാന്ധി ഉണ്ട്. പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളുമുണ്ട്. അതുകൊണ്ട് തന്നെ ഇത് രാഹുല്‍ ഗാന്ധിയുടെ പരാജയമായി കാണാനാവില്ല - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് പറഞ്ഞു

എക്‌സിറ്റ് പോളുകളെ കോണ്‍ഗ്രസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. 2004ലും 2009 ലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയിരുന്നു. നരേന്ദ്ര മോദി പ്രതിപക്ഷ നേതാവായി ഇരിക്കണോ അതോ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരണോ എന്ന് ആലോചിക്കാന്‍ വേണ്ടി ബി ജെ പി നേതാക്കള്‍ ആര്‍ എസ് എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും പട്ടേല്‍ പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ വേണ്ടി കോണ്‍ഗ്രസ് ഉന്നത തല യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രധാനപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയായേക്കും എന്ന് കരുതപ്പെടുന്ന രാഹുല്‍ ഗാന്ധിയാണ് ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത്.












Click it and Unblock the Notifications