തരിപ്പണമായത് കോണ്‍ഗ്രസാണ്..... രാഹുല്‍ ഗാന്ധിയല്ല!! പരമാവധി ചെയ്തു... പക്ഷേ പാര്‍ട്ടിയെ കൈവിട്ടു!!
കര്‍ണാടകയിലെ തോല്‍വിയില്‍ രാഹുലിനെ കുറ്റംപറയാനാവില്ലെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ കനത്ത തിരിച്ചടിയില്‍ എല്ലാവരും ഒരുമിച്ച് ആക്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയെ. അദ്ദേഹത്തിന്റെ പ്രചാരണ രീതിയും എതിരാളികളെ ആക്രമിക്കുന്ന രീതിയും ഒന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് വിമര്‍ശനം മുഴുവന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏറ്റുമുട്ടാന്‍ പോലുമുള്ള കെല്‍പ്പ് അദ്ദേഹത്തിനില്ല എന്നാണ് മറ്റൊരു വിമര്‍ശനം. പക്ഷേ സത്യാവസ്ഥ എന്തെന്നാല്‍ രാഹുല്‍ തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധിയാണ് കര്‍ണാടകയില്‍ ചെയ്തു എന്നതാണ്. സംസ്ഥാനത്ത് ഉടനീളം മികച്ച പ്രചാരണമാണ് രാഹുല്‍ നടത്തിയത്. നിരവധി റാലികളും അതിലുപരി ആത്മീയ നേതാക്കളുമായി ചര്‍ച്ച വരെ നടത്തി. എന്തിനേറെ പറയുന്നു ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ അമ്പലങ്ങള്‍ വരെ സന്ദര്‍ശിച്ചു. മോദിയെ കടന്നാക്രമിക്കുകയും ചെയ്തു.

പക്ഷേ ഇത് നേതാവെന്ന നിലയില്‍ രാഹുലിന് ഗുണങ്ങളാണ് ചെയ്തത്. പക്ഷേ എന്തൊക്കെ പറഞ്ഞാലും കര്‍ണാടകയില്‍ സിദ്ധരാമയ്യയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റങ്ങളെ നയിച്ചത്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞത് തോല്‍വിക്ക് കാരണം രാഹുല്‍ അല്ല സംസ്ഥാന നേതാക്കളാണെന്നാണ്. ഏറ്റവും മികച്ച രീതിയിലാണ് രാഹുല്‍ ഇവിടെ പ്രചാരണം നടത്തിയത്. എന്നാല്‍ തോറ്റത് സംസ്ഥാന നേതൃത്വമാണ്. കുറച്ച്കൂടി മികച്ച രീതിയില്‍ പാര്‍ട്ടി ഇവിടെ പ്രചാരണം നടത്തണമായിരുന്നു. ജനങ്ങളെ വിലകുറച്ച് കണ്ടത് കൊണ്ടാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് ശിവകുമാര്‍ വിശദീരിക്കുന്നത്.
Recommended Video

അതേസമയം ബിജെപി നേതൃത്വം ഇപ്പോഴും ആരോപിക്കുന്നത് രാഹുലാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നാണ്. എക്‌സിറ്റ് പോളുകളെ പോലും അമ്പരിപ്പിക്കുന്ന വിധത്തിലായിരുന്നു ബിജെപിയുടെ മുന്നേറ്റം. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേവഗൗഡയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇരുവരുമായി ചേര്‍ന്ന് സംസ്ഥാനം ഭരിക്കാനും സാധ്യതയുണ്ട്. ഈ ചര്‍ച്ചയിലും രാഹുലിന്റെ അഭാവം വിമര്‍ശനവിധേയമാകുന്നുണ്ട്. പക്ഷേ രാഹുലിന്റെ നേതൃപാടവം മുന്നേറി കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications