കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റു

Google Oneindia Malayalam News

ദില്ലി: ദില്ലി കോണ്‍ഗ്രസ് ഘടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പിസി ചാക്കോ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് ദില്ലിയിലുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഇതിന് മുമ്പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് പരാജമായിരുന്നു ഫലം.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും രാജി സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് പിസി ചാക്കോ രാജിവെക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രോഹിത് മന്‍ചന്ദ ചോദിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണമെന്ന് വാദിച്ച നേതാവാണ് പിസി ചാക്കോ. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം അന്നുതന്നെ ചാക്കോയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ദയനീയ പരാജയം

ദയനീയ പരാജയം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് ഒരു കാരണം പിസി ചാക്കോ ആണെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപിക്കുന്നു. പരാജയത്തിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പിസി ചാക്കോ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നു.

മൂന്ന് തിരഞ്ഞെടുപ്പുകളും

മൂന്ന് തിരഞ്ഞെടുപ്പുകളും

ദില്ലിയില്‍ ഒടുവില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളും പിസി ചാക്കോയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ്, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്. മൂന്നിലും കോണ്‍ഗ്രസിന് പരാജയമായിരുന്നു ഫലം.

 പെരുമാറ്റം വളരെ മോശം

പെരുമാറ്റം വളരെ മോശം

പിസി ചാക്കോയുടെ പെരുമാറ്റം വളരെ മോശമാണെന്ന് രോഹിത് മന്‍ചന്ദ ആരോപിക്കുന്നു. ദില്ലിയിലെ ഓഫീസില്‍ വച്ച് തനിക്ക് അത്തരത്തില്‍ അനുഭവമുണ്ടായി എന്നും അദ്ദേഹം പറയുന്നു. മറ്റു മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ദില്ലിയുടെ ചുമതല നല്‍കാന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ശ്രമിക്കണമെന്നും രോഹിത് മന്‍ചന്ദ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് വേളയില്‍...

തിരഞ്ഞെടുപ്പ് വേളയില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേരണമെന്ന നിലപാടാണ് പിസി ചാക്കോ എടുത്തത്. ഒട്ടേറെ ചര്‍ച്ചകള്‍ക്കും അദ്ദേഹം മുന്‍കൈയ്യെടുത്തു. എന്നാല്‍ സഖ്യം യാഥാര്‍ഥ്യമയില്ല. കോണ്‍ഗ്രസും എഎപിയും സഖ്യം ചേര്‍ന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് ചാക്കോ അഭിപ്രായപ്പെട്ടിരുന്നത്.

സംഘടനാ നടപടികള്‍ വൈകി

സംഘടനാ നടപടികള്‍ വൈകി

എന്നാല്‍ എഎപിയുമായുള്ള സഖ്യചര്‍ച്ചയുടെ പേരില്‍ സംഘടനാ നടപടികള്‍ വൈകിയെന്നും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് ദീര്‍ഘിപ്പിച്ചുകൊണ്ടുപോയെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിസി ചാക്കോയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്ന്. നേരത്തെ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങിയാല്‍ നേട്ടമുണ്ടാക്കാമായിരുന്നുവെന്നും അവര്‍ പറയുന്നു.

എഎപിയുമായി സഖ്യം വേണ്ട

എഎപിയുമായി സഖ്യം വേണ്ട

എഎപിയുമായി സഖ്യം വേണ്ട എന്ന നിലപാടാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് സ്വീകരിച്ചത്. മാത്രമല്ല, ഷീല ദീക്ഷിതും അജയ് മാക്കനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ മല്‍സരിക്കുകയും ചെയ്തു. എല്ലാവരും തോറ്റു. ദില്ലിയിലെ ഏഴ് സീറ്റിലും ബിജെപിയാണ് ജയിച്ചത്.

പിസി ചാക്കോയുടെ പ്രതികരണം

പിസി ചാക്കോയുടെ പ്രതികരണം

അതേസമയം, രോഹിത് മന്‍ചന്ദയുടെ ആരോപണം പിസി ചാക്കോ നിഷേധിച്ചു. അദ്ദേഹം ആരോപിക്കും പോലെ താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് പിസി ചാക്കോ പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അടുത്തറിയില്ല. അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും പിസി ചാക്കോ പ്രതികരിച്ചു.

കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കുംകാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും

English summary
Congress Delhi Incharge PC Chacko in trouble; Leaders Says He Should Resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X