കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 എംഎല്‍എമാര്‍ കൂറുമാറും? രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കാലുവാരിയവരെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ കോണ്‍ഗ്രസിന് പുതിയ ആശങ്ക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്ത്രം കുറിച്ചതിന് പിന്നാലെ വലിയൊരു കൂറുമാാറ്റം പാര്‍ട്ടിയില്‍ നടക്കുമെന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. ഹര്‍ദിക് പട്ടേലിന്റെ വഴിയേ പലരും പോകുമെന്നാണ് സൂചന. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അതിനുള്ള സൂചനയാണെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 10 മൃഗങ്ങള്‍, 15 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നതും ഇക്കാര്യമാണ്. നിലവില്‍ 77 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് എത്രയോ എംഎല്‍എമാരെ നഷ്ടമായി കഴിഞ്ഞു. അതുകൊണ്ട് വളരെ ഗൗരവത്തോടെ ഈ കൂറുമാറ്റത്തെ തടഞ്ഞുനിര്‍ത്താനാണ് ശ്രമം.

തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍

1

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി കോണ്‍ഗ്രസിന് അപ്രതീക്ഷിതമായിരുന്നു. പല എംഎല്‍എമാരും നേതൃത്വത്തിന്റെ നിരീക്ഷണ പട്ടികയിലാണ്. ഇവരില്‍ പലരും കൂറുമാറി വോട്ട് ചെയ്‌തെന്ന് പാര്‍ട്ടി കരുതുന്നുണ്ട്. ബിജെപി നേതൃത്വവുമായി പലപ്പോഴും ബന്ധപ്പെടുന്നവരാണ് ഇവര്‍. 7 എംഎല്‍എമാരാണ് ഗുജറാത്തില്‍ നിന്ന് ക്രോസ് വോട്ട് ചെയ്തത്. കോണ്‍ഗ്രസില്‍ മാത്രമല്ല, മറ്റ് പാര്‍ട്ടികളും വ്യാപകമായി വോട്ട് ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് കോണ്‍ഗ്രസ് കൂറുമാറി വോട്ട് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് പ്രഖ്യാപിച്ച ഏക പാര്‍ട്ടിയാണ്.

2

ഇതിനിടയിലാണ് കൂറുമാറ്റം നടക്കുമെന്ന സൂചനകള്‍ ഉയര്‍ന്നത്. വോട്ടെടുപ്പിന് കൂറുമാറിയത് അടക്കം 17 എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറുമെന്നാണ് സൂചന. പാര്‍ട്ടിയുടെ നിര്‍ദേശത്തിന് വിപരീതമായി വോട്ട് ചെയ്തവരെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരിക്കുകയാണ്. അതുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് മാറി ചെയ്തവരെ നടപടിക്ക് വിധേമാക്കുക അസാധ്യവുമായിരിക്കുകയാണ്. അതേസമയം പാര്‍ട്ടി വിപ്പ് ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല എന്നതും ഈ വിമതര്‍ക്ക് രഹസ്യ നീക്കം നടത്താന്‍ എളുപ്പമായിരിക്കുകയാണ്.

3

ഗുജറാത്തിലാണ് ഏറ്റവുമധികം പേര്‍ ക്രോസ് വോട്ട് ചെയ്തത്. അതാണ് ഭയത്തിന് കാരണം. ബിജെപി നേതൃത്വം ഇതിനോടകം അതൃപ്തിയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ നിര്‍ദേശവും വന്നിട്ടുണ്ട്. ഏറ്റവും സത്യസന്ധരായ ക്ലീനായിട്ടുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ മാത്രം സ്ഥാനാര്‍ത്ഥിയാക്കാനാണ് നേതൃത്വത്തിനുള്ള നിര്‍ദേശം. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നും ഉണ്ടാവാന്‍ പാടില്ല. കേസുകള്‍ ഉണ്ടെങ്കില്‍ ബിജെപി അത് മുതലെടുത്ത് ഇവരെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് ഭയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

4

ഈ ഏഴ് എംഎല്‍എമാര്‍ എങ്ങോട്ട് വേണമെങ്കിലും മാറാമെന്നാണ് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ പറയുന്നത്. നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിന് മുമ്പോ അതിന് ശേഷമോ ബിജെപി ഈ കൂറുമാറ്റം നടത്താമെന്നാണ് ഇവര്‍ പറയുന്നത്. അത് കോണ്‍ഗ്രസിന് ആകെ നാണക്കേടാവും. കോണ്‍ഗ്രസിന്റെ ഭയത്തിന് കാരണമുണ്ട്. ബിജെപി 152 സീറ്റാണ് ഗുജറാത്തില്‍ ജയിക്കാനായി ശ്രമിച്ചത്. സംസ്ഥാനത്ത് ആകെ 182 സീറ്റാണ് ഉള്ളത്. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ട്. ആ സമയത്ത് ഇത്രയും സീറ്റുകള്‍ അവര്‍ വിജയിക്കണമെങ്കില്‍ കൂറുമാറ്റമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതാണ് കോണ്‍ഗ്രസിന്റെ ഭയത്തിന് പ്രധാന കാരണം.

5

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നിര്‍ദേശം നേതൃത്വത്തിന് നല്‍കിയത്. അമിത് ഷായുടെ മേല്‍നോട്ടവും സംസ്ഥാനത്തുണ്ടാവും. ഇത് മനസ്സിലാക്കിയാണ് അശോക് ഗെലോട്ടിനെ വീണ്ടും ഗുജറാത്തിലേക്ക് കോണ്‍ഗ്രസ് അയച്ചത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ വളരെ പെട്ടെന്ന് നേട്ടത്തിലേക്ക് നയിച്ചത് ഗെലോട്ടിന്റെ മികവായിരുന്നു. ഇത്തവണയും അത്തരമൊരു നേട്ടം കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നുണ്ട്. പക്ഷേ കൂറുമാറ്റമുണ്ടായാല്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകും. കോണ്‍ഗ്രസ് ഒന്നിലധികം തവണ വിജയിച്ച മണ്ഡലം കൂറുമാറ്റത്തിലൂടെ പിടിക്കാനാണ് ബിജെപിയുടെ പ്ലാന്‍.

6

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്തെല്ലാം ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറ്റമുണ്ടായിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി പോലും കഴിഞ്ഞ 60 വര്‍ഷത്തിനിടെ കൂറുമാറിയിട്ടില്ലെന്ന് പരേഷ് ധനാനി പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ധനാനിയാണ് കോണ്‍ഗ്രസിന്റെ ആശയം അത്രത്തോളമുള്ള നേതാക്കള്‍ക്ക് മാത്രമേ സ്ഥാനാര്‍ത്ഥിത്വം നല്‍കാവൂ എന്ന് നിര്‍ദേശിച്ചത്. പ്രത്യേകിച്ച് സംഘടനാ തലത്തില്‍ വളര്‍ന്നുവന്ന നേതാവായിരിക്കും. ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരായിരിക്കണമെന്നും ധനാനി നിര്‍ദേശിച്ചു.

പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!

English summary
congress facing horse trading fear in gujarat, president election is a sign for party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X