Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയക്ക് കത്ത്, രാജി, രക്ഷയില്ലാതെ കോണ്‍ഗ്രസ്, രാജ്യസഭാ മത്സരത്തില്‍ എട്ടിന്റെ പണി

ദില്ലി: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളൊക്കെ വലുതാവുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ പലരും രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധി കത്തും അയച്ച് പ്രതിഷേധിച്ചവരുണ്ട്. അടിമുടി പ്രശ്‌നത്തിന്റെ വക്കിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതുവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തയ്യാറായിട്ടില്ല.

ദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴി

പോകുന്നവര്‍ പോകട്ടെ എന്ന സ്ഥിരം നിലപാടിലാണ് കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ പ്രമുഖ നേതാവ് ഇന്ന് പാര്‍ട്ടി വിട്ടിരിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണിത്. കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പ്രവര്‍ത്തകരുടെ വിശ്വാസത്തെയാണ് ഒന്നായി ഇല്ലാതാക്കിയത്.

1

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നാലും തീരില്ല എന്ന് ഉറപ്പായിരിക്കുകയാണ്. യുപിയില്‍ ഇമ്രാന്‍ പ്രതാപ്ഗഡിക്ക് ടിക്കറ്റ് നല്‍കിയത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഒരു സീനിയര്‍ നേതാവ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ്. മറ്റൊരു നേതാവ് പാര്‍ട്ടി പദവികളില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചേര്‍ന്നാണ് ആര്‍ക്കൊക്കെ ടിക്കറ്റ് നല്‍കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ എല്ലാം വിശ്വസ്തരായി പോയി. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുടെ വികാരം പോലും കണക്കിലെടുക്കാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

2

സ്വന്തം സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിക്കാമെന്ന് കരുതിയിരുന്ന പലരും പുറത്ത് നിന്നുള്ളവരുടെ വരവില്‍ ആ മോഹം തകര്‍ന്ന് പോയ അവസ്ഥയിലാണ്. ഇതാണ് പെട്ടെന്നുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ ഇതോടെ നേരിടേണ്ടി വരും. ഈ പ്രവര്‍ത്തകരെല്ലാം ഹൈക്കമാന്‍ഡ് തോന്നും പോലെ തീരുമാനമെടുത്തെന്നാണ് കരുതുന്നത്. ഇതേ പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ പറ്റൂ. സ്വന്തം സാധ്യതകള്‍ തന്നെയാണ് കോണ്‍ഗ്രസ് അനവസരത്തിലുള്ള പ്രഖ്യാപനത്തിലൂടെ ഇല്ലാതാക്കിയത്.

3

പവന്‍ ഖേര, മനീഷ് തിവാരി, നഗ്മ പോലുള്ള പ്രമുഖ നേതാക്കള്‍ പരസ്യമായി തന്നെ അതൃപ്തി അറിയിച്ച് കഴിഞ്ഞു. രാജ്യസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ചില ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രശ്‌നങ്ങളുണ്ട്. ഏറ്റവും മികച്ചവരെയും, പാര്‍ട്ടിയെയും രാജ്യത്തെയും ശക്തരാക്കാനും കഴിവുള്ളവരെയാണ് അങ്ങോട്ട് അയക്കുന്നത്. എന്നാല്‍ തീരുമാനം എല്ലാവരെയും അതൃപ്തിയിലാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് കൃഷ്ണം പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാ എംപി മനീഷ് തിവാരിയും അതൃപ്തി പരസ്യമായി അറിയിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കലിപ്പിലാണെന്നും കൃഷ്ണം പറയുന്നു.

4

ഗുലാം നബി ആസാദ്, താരിഖ് അന്‍വര്‍, സല്‍മാന്‍ ഖുര്‍ഷിദ്, റഷീദ് അല്‍വി തുടങ്ങിയ പ്രശ്‌സ്തരായവര്‍ ഉണ്ട്. ഇവരെ തീര്‍ച്ചയായും പാര്‍ട്ടി ബഹുമാനിക്കണമായിരുന്നുവെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള മുന്‍ എംഎല്‍എ ആശിഷ് റാവു ദേശ്മുഖ് പ്രതിഷേധ സൂചകമായി പാര്‍ട്ടിയിലെ നിര്‍ണായക പദവി രാജിവെച്ചു. സംസ്ഥാന കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് രാജിവെച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഇമ്രാന്‍ പ്രതാപ്ഗഡിയെ മത്സരിപ്പിക്കാനുള്ള തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ആശിഷ്‌റാവു പറഞ്ഞു. പുറത്ത് നിന്നുള്ളവരെ അടിച്ചേല്‍പ്പിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

5

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അനീതിയാണ് ഹൈക്കമാന്‍ഡ് കാണിച്ചതെന്നും ദേശ്മുഖ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ പാര്‍ട്ടി വിടില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം ഇമ്രാനെ പ്രതാപ്ഗഡിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ എഐസിസി അംഗം വിശ്വബന്ധു റാവും അതൃപ്തി അറിയിച്ചു. സോണിയാ ഗാന്ധിക്ക് റാവു കത്തയച്ചിരിക്കുകയാണ്. കര്‍ണാടകത്തില്‍ അതുപോലെ മുതിര്‍ന്ന നേതാവ് ബ്രിജേഷ് കലപ്പയും രാജിവെച്ചു. എഎപിയിലാണ് അദ്ദേഹം ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായെന്ന് അദ്ദേഹം പറയുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അടക്കം കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ബ്രിജേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+