ദിലീപും അഭിഭാഷകരും അങ്കമാലി കോടതിയില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടു: മുന്‍ പ്രോസിക്യൂട്ടറുടെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ ദിലീപും സംഘവും കോടതിയില്‍ വെച്ചും കണ്ടുവെന്ന് സാക്ഷിയായ പ്രോസിക്യൂട്ടറുടെ മൊഴി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചാണ് പീഡന ദൃശ്യങ്ങള്‍ കണ്ടുവെന്ന് സാക്ഷിയായ പ്രോസിക്യൂട്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ദിലീപിനൊപ്പം ദൃശ്യങ്ങള്‍ കണ്ടവരില്‍ അഭിഭാഷകരായ രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗീസുമാണ് ഉള്ളത്. മജിസ്‌ടേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്‌തെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെ മുന്‍ പ്രോസിക്യൂട്ടറായിരുന്ന പ്രസൂണ്‍ ബെന്നിയാണ് മൊഴി നല്‍കിയത്. ഇത് കോടതിയില്‍ സമര്‍പ്പിച്ചു.

തനിക്ക് ദൃശ്യങ്ങള്‍ കാണിക്കാന്‍ രേഖാമൂലം അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് പ്രസൂണ്‍ ബെന്നിയുടെ മൊഴിയിലുള്ളത്. ദൃശ്യങ്ങളുടെ ഫയല്‍ നെയിം താന്‍ അഭിഭാഷകര്‍ക്ക് നല്‍കിയിട്ടില്ല. ദൃശ്യങ്ങള്‍ കാണുമ്പോള്‍ അഭിഭാഷകര്‍ ഒന്നും എഴുതി എടുത്തിരുന്നില്ലെന്നാണ് പ്രോസിക്യൂട്ടറുടെ മൊഴി. ഈ ഫയല്‍ നെയിം പ്രതിയുടെയും അഭിഭാഷകരുടെയും കൈയ്യില്‍ എത്തിയതെങ്ങനെ എന്നതിനാണ് അന്വേഷണം സംഘം ഇനി ഉത്തരം കണ്ടെത്തേണ്ടത്. ഒപ്പം എട്ടാം പ്രതി ദിലീപിന്റെ കൈവശം ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പിക്കാന്‍ ഈ രണ്ട് തെളിവുകളും അന്വേഷണ സംഘത്തെ സഹായിക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും, പീഡന ദൃശ്യങ്ങള്‍ സമര്‍പ്പിച്ചതും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ്.

അതേസമയം പ്രോസിക്യൂഷനെതിരെ ദിലീപ് രൂക്ഷ വിമര്‍ശനമുന്നയിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഒരു ദിവസം പോലും തുടരന്വേഷണത്തിനായി നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് കടുത്ത എതിര്‍പ്പറിയിച്ചത്. മെമ്മറി കാര്‍ഡ് കോടതി പരിശോധിച്ചെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ദിലീപ് ചോദിച്ചു. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

കോടതിയുടെ നടപടിക്രമങ്ങളില്‍ പികപ്പിഴകള്‍ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന് മാത്രമാണ്. മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തേണ്ട ഒരു കാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് എന്തധികാരമാണ് ഉള്ളത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. അതേസമയം കോടതിയെ അപമാനിക്കാനുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും വസ്തുതകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ നിന്ന് പിന്‍മാറാന്‍ നിയമപരമായി സാധ്യമല്ലെന്ന് കാണിച്ച് അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് തള്ളി. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിര്‍പ്പില്ല. കേസില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം തെറ്റാണ്. അവരുടെ ആശങ്ക പൂര്‍ണമായും മനസ്സിലാക്കുന്നു. നീതിയുക്തമായ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അന്വേണം വേണമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നല്ല കാര്യമാണെന്ന് എഴുത്തുകാരി സാറാ ജോസഫും പറഞ്ഞു. ഇത് സമരത്തിന്റെ ഒന്നാം ഘട്ടമാണ്. എത്ര മാത്രം പെണ്‍കുട്ടികളുടെ ബലിച്ചോരയില്‍ നിന്നാണ് ഈ പെണ്‍കുട്ടി പോരാടി കൊണ്ടിരിക്കുന്നത്. ഈ കേസില്‍ നടന്നിട്ടുള്ള അട്ടിമറികള്‍, പോലീസായാലും നീതിന്യായ വ്യവസ്ഥയായാലും പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി. അപ്പോഴും അള്‍ പോരാടി കൊണ്ടിരിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോവണം. അതിജീവിതയ്ക്ക് നീതി കിട്ടുന്നത് വരെ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കട്ടെയെന്നും സാറാ ജോസഫ് വ്യക്തമാക്കി.












Click it and Unblock the Notifications