കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...

Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പിയെ മറിച്ചിടാൻ രാഹുലിന്റെ വജ്രായുധം

ദില്ലി: കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നീക്കമാരംഭിച്ചു. ഹിന്ദി ഹൃദയ ഭൂമിയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടി സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചു.

ഒരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണിയിക്കുക. ശക്തി ആപ്പ് വഴി പ്രവര്‍ത്തകരുടെ പ്രതികരണം പാര്‍ട്ടി തേടുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടാണ് ശക്തി ആപ്പ് നിയന്ത്രിക്കുന്നത്. എങ്കിലും ശക്തി ആപ്പിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിമിതികളുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 പ്രവര്‍ത്തകരുടെ അഭിപ്രായം

പ്രവര്‍ത്തകരുടെ അഭിപ്രായം

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ കേന്ദ്ര നേതൃത്വം തയ്യാറാക്കിയ ശക്തി ആപ്പ് ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് മുതല്‍കൂട്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഓരോ മണ്ഡലത്തിലും സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിച്ച് നടപ്പാക്കും.

 പേരുകള്‍ പരിഗണനയിലുണ്ട്

പേരുകള്‍ പരിഗണനയിലുണ്ട്

പല മണ്ഡലത്തിലും സ്ഥാനാര്‍ഥികളാകേണ്ട നേതാക്കളുടെ പേരുകള്‍ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മിക്ക മണ്ഡലത്തിലും ഒന്നിലധികം നേതാക്കളുടെ പേരുകളാണ് പരിഗണനയില്‍. ഇതില്‍ ആരെ നിര്‍ത്തണം എന്ന കാര്യത്തിലാണ് ശക്തി ആപ്പിലെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് ആശ്രയിക്കുന്നത്. എന്നാല്‍ ശക്തി ആപ്പിനെ മാത്രം ആശ്രയിക്കില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

 ശക്തി ആപ്പ് വഴി നോക്കുന്നത്

ശക്തി ആപ്പ് വഴി നോക്കുന്നത്

ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാര്, ജനപിന്തുണയുള്ള നേതാവാര്, ജനസ്വാധീനമുള്ളതും പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ളതുമായ നേതാക്കള്‍ ആര് എന്നീ കാര്യങ്ങളാണ് ശക്തി ആപ്പ് വഴി കേന്ദ്ര നേതൃത്വം ആരായുന്നത്. സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വേളയിലാണ് ശക്തി ആപ്പിലെ പ്രതികരണവും പരിഗണിക്കുക.

 മൂന്നിടത്ത് വിജയം

മൂന്നിടത്ത് വിജയം

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ശക്തി ആപ്പ് പരീക്ഷിച്ചിരുന്നു. ഇവിടെ പരീക്ഷണം വിജയകരമായതാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തി ആപ്പിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. മൂന്നിടത്തും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിന് രാഹുല്‍ ഹാന്ധിയെ സഹായിച്ചതും ശക്തി ആപ്പ് ആയിരുന്നു.

10000ലധികം ബൂത്തുകള്‍

10000ലധികം ബൂത്തുകള്‍

രാജസ്ഥാനിലും മധ്യപ്രദേശിലും 15000 ബൂത്തുകളിലെ പ്രവര്‍ത്തകരുമായി ശക്തി ആപ്പ് വഴി രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടിരുന്നു. ഛത്തീസ്ഗഡിലെ 10000 ബൂത്തുകളിലെ പ്രവര്‍ത്തകരും ശക്തി ആപ്പ് വഴി പ്രതികരണം അറിയിച്ചു. സമാനമായ വഴി തന്നെയാണ് ദേശീയ തലത്തില്‍ പാര്‍ട്ടി നടപ്പാക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

 ചില സംശയങ്ങള്‍

ചില സംശയങ്ങള്‍

എന്നാല്‍ ശക്തി ആപ്പ് എത്രത്തോളം ഫലപ്രദമാണ് എന്ന സംശയവും ചില കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെക്കുന്നു. ശക്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത 50 ലക്ഷത്തോളം പേരില്‍ നിന്ന് പ്രതികരണം തേടിയില്ലെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും പ്രതികരണങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് എത്തില്ലെന്നതാണ് വാസ്തവം.

 ആയിരം പോയന്റ്

ആയിരം പോയന്റ്

രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശക്തി ആപ്പ് രേഖപ്പെടുത്തില്ല. പകരം ആയിരം പോയന്റ് നേടിയ പ്രവര്‍ത്തകരുടെ അഭിപ്രായമാണ് രേഖപ്പെടുത്തുക. നിരന്തരമായി ശക്തി ആപ്പില്‍ ഇടപെടുന്നവര്‍ക്കാണ് കൂടുതല്‍ പോയന്റ് ലഭിക്കുക.

 പോയന്റ് വര്‍ധിക്കാന്‍

പോയന്റ് വര്‍ധിക്കാന്‍

രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകരുടെ വിവരങ്ങള്‍ വെരിഫൈ ചെയ്താല്‍ അവര്‍ക്ക് പോയന്റ് നല്‍കി തുടങ്ങും. ശേഷം ആപ്പില്‍ എത്രത്തോളം ഇടപെടുന്നു എന്നതിന് അനുസരിച്ച് അവര്‍ക്ക് പോയന്റ് വര്‍ധിക്കും. ഇങ്ങനെ ആയിരം പോയന്റ് നേടിയവരുടെ പ്രതികരണമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കുക.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

സജീവമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരുടെ പ്രതികരണം മാത്രമാണ് ശക്തി ആപ്പ് സ്വീകരിക്കുക എന്ന് സാരം. സജീവ പ്രവര്‍ത്തകരുടെ പ്രതികരണം എല്ലാ വിഷയത്തിലും തേടണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ശക്തി ആപ്പ് രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ്.

പ്രത്യേക സംഘം

പ്രത്യേക സംഘം

ശക്തി ആപ്പ് നിയന്ത്രിക്കുന്നതിനും പ്രതികരണങ്ങള്‍ ക്രോഡീകരിക്കുന്നതിനും രാഹുല്‍ ഗാന്ധി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് വിവരങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറുക. എന്നാല്‍ എല്ലാ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ ശക്തി ആപ്പിന് കഴിയുന്നില്ല എന്നത് ഒരു പോരായ്മയാണ്. ഈ പ്രശ്‌നത്തിന് ഒരുപക്ഷേ കേന്ദ്രനേതൃത്വം ഉടന്‍ പരിഹാരം കണ്ടേക്കും.

കര്‍ണാടകയില്‍ സംഭവിച്ചത്

കര്‍ണാടകയില്‍ സംഭവിച്ചത്

കര്‍ണാടകയില്‍ കഴിഞ്ഞ ഡിസംബര്‍ മൂന്നാംവാരം വരെ 12.3 ലക്ഷം പ്രവര്‍ത്തകരാണ് ശക്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ദിവസം 40000 പേര്‍ രജിസ്റ്റര്‍ ചെയ്ത സംഭവവുമുണ്ടായി. സംസ്ഥാനത്തെ 54206 ബൂത്തുകളിലുള്ളവരാണിവര്‍. കര്‍ണാടകയിലെ 80 ശതമാനം ബൂത്തുകള്‍ മാത്രമാണിത്. അതായത് ശക്തി ആപ്പ് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം ശേഖരിക്കാന്‍ പര്യാപ്തമല്ല എന്നര്‍ഥം.

കനക ദുര്‍ഗ പോയത് സപ്ലൈകോ യോഗത്തിന്; എത്തിയത് ശബരിമലയില്‍, തങ്ങള്‍ അറിഞ്ഞില്ലെന്ന് വീട്ടുകാര്‍കനക ദുര്‍ഗ പോയത് സപ്ലൈകോ യോഗത്തിന്; എത്തിയത് ശബരിമലയില്‍, തങ്ങള്‍ അറിഞ്ഞില്ലെന്ന് വീട്ടുകാര്‍

English summary
Congress flexes ‘Shakti’ to decide candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X