കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ചാക്കോയ്‌ക്കെതിരെ പ്രസ്താവന: അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി സി ചാക്കോയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. ദില്ലിയുടെ ചുമതലയുള്ള പി സി ചാക്കോയെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതിന് ദിവസങ്ങള്‍ക്കകമാണ് നടപടി. ദില്ലി യൂണിറ്റിലെ അഞ്ച് നേതാക്കള്‍ക്ക് പാര്‍ട്ടി സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയവര്‍ക്കെതിരെ എന്തുകൊണ്ട് അച്ചടക്കനടപടി സ്വീകരിച്ചില്ലെന്ന് വിശദീകരിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടതായി കേന്ദ്ര അച്ചടക്ക പ്രവര്‍ത്തന സമിതി അംഗം സെക്രട്ടറി മോത്തിലാല്‍ വോറ പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ഡ‍ിഎഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ടിജെ വിനോദ്: പഴി കാലാവസ്ഥയ്ക്ക് എല്‍ഡ‍ിഎഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ടിജെ വിനോദ്: പഴി കാലാവസ്ഥയ്ക്ക്

മുന്‍ ഡല്‍ഹി മന്ത്രിമാരായ കിരണ്‍ വാലിയ, മംഗാത്രം സിംഗാല്‍, രാമകാന്ത് ഗോസ്വാമി, കൗണ്‍സിലര്‍മാരായ രോഹിത് മഞ്ചന്ദ, ജിതേന്ദ്ര കുമാര്‍ കൊച്ചാര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 2019 നവംബര്‍ 17-നോ അതിനുമുമ്പോ ഉള്ള 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം, അവര്‍ക്കെതിരെ ഉചിതമായ നടപടി ആരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

pc-chacko-1570

മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിത് എഴുതിയ സ്വകാര്യ കത്ത് ചോര്‍ന്നതായി ആരോപിച്ച് പിസി ചാക്കോയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദില്ലിയിലെ പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം പത്രസമ്മേളനം നടത്തിയത്. പിസി ചാക്കോയ്‌ക്കെതിരെ അഴിമതി ആരോപണവും ഇവര്‍ ഉന്നയിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Congress gave showcause notice to five leaders on statement against PC Chakko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X