Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പോടെ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ നിലംപൊത്തും: അവകാശവാദവുമായി ഈശ്വരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കർണാടകയിലെ കോൺഗ്രസ് സർക്കാർ തകരുമെന്ന് ബിജെപി. മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ കോൺഗ്രസ് എംഎൽഎമാർ താനുമായി സമ്പർക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞദിവസം ശിവമോഗയില്‍ അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

'ഞങ്ങളുടെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിക്ക് നിരുത്തരവാദപരമായ പ്രസ്താവന നടത്താൻ കഴിയില്ല. സന്തോഷിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന നിരവധി സംഭവവികാസങ്ങൾ കർണാടകയിലുണ്ട്. എല്ലാം കാത്തിരുന്ന് കാണാം' ഈശ്വരപ്പ പറഞ്ഞു. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ ഏകോപനമില്ല. പല കോൺഗ്രസ് എംഎൽഎമാരും തങ്ങളുടെ സർക്കാരിൽ അതൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

karnataka

എംഎൽഎമാർക്ക് തങ്ങളുടെ സർക്കാരിൽ വിശ്വാസമില്ലെന്നാണ് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. അവരുടെ പാർട്ടി ഭരിക്കാൻ അവർ തന്നെ വിശ്വസിക്കുന്നു. ഇതുവരെ ഒരു ബി ജെ പി എം എല്‍ എയെപ്പോലും ആകർഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ബി ജെ പി എം എൽ എമാർ ഉടൻ കോൺഗ്രസില്‍ ചേരുമെന്ന പ്രചരണം അവർ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ ഒരു മാസത്തെ സമയപരിധി നൽകാം, ബി ജെ പിയുടെ ഒരു എം എൽ എയെ ആകർഷിക്കാൻ അവരെ വെല്ലുവിളിക്കുകയാണ്." കെഎസ് ഈശ്വരപ്പ പറഞ്ഞു. സൂര്യനും ചന്ദ്രനും പ്രപഞ്ചത്തിൽ നിലനിൽക്കുന്നതുവരെ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ 17 നേതാക്കളിൽ ഒരാളെപ്പോലും തിരിച്ചെടുക്കാനാവില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

പ്രതിപക്ഷത്ത് നിന്നുള്ള ഏതാനും നേതാക്കളും സിറ്റിംഗ് എം എല്‍ എമാരും കോണ്‍ഗ്രസിലേക്കെത്തിയേക്കുമെന്ന രീതിയില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാരിന്റെ കാലത്ത് ബി ജെ പിയിലേക്ക് കൂറുമാറിയവരാണ് തിരികെയെത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 17 എം എല്‍ എമാര്‍ രാജിവെച്ചതോടെയാണ് 2018 ലെ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ നിലംപൊത്തിയത്.

ഇക്കാര്യത്തില്‍ പാര്‍ട്ടി താല്‍പ്പര്യം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സാഹചര്യമനുസരിച്ച് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഏത് തരത്തിലുള്ള ധാരണയും പ്രാദേശികമായി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+