സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലി

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: കോണ്‍ഗ്രസിനും പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനുമെതിരെ അരുണ്‍ ജെയ്റ്റ്ലി. സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദികും ജനങ്ങളെ വഞ്ചിക്കുകയാണെന്ന വാദമാണ് അരുണ്‍ ജെയ്റ്റ്ലി ഉയര്‍ത്തിയിട്ടുള്ളത്. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സമൂഹത്തെ വിഭജിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി ആരോപിക്കുന്നു.

ബാത്ത് റൂമില്‍ ധാന്യങ്ങളും ചെടികളും വയ്ക്കുന്നതെന്തിന്?? സമ്പന്നനാകാന്‍ വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്ന 30 കാര്യങ്ങള്‍!!


സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിന് കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രങ്ങള്‍ ഗുജറാത്തില്‍ അരാചകത്വം സൃഷ്ടിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂവെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. പട്ടേല്‍ സമുദായത്തിനുള്ള സംവരണ ഫോര്‍മുല ഭരണഘടനാപരമായി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ് കൂടിയായ മന്ത്രി പറയുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി ഹര്‍ദികിനെ ലക്ഷ്യം വച്ചു തുടങ്ങിയത്.

 കോണ്‍ഗ്രസ് വഞ്ചിക്കുന്നു

കോണ്‍ഗ്രസ് വഞ്ചിക്കുന്നുഗുജറാത്തില്‍ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രങ്ങള്‍ ഗുജറാത്തില്‍ അരാചകത്വം സൃഷ്ടിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂവെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. പട്ടേല്‍ സമുദായത്തിനുള്ള സംവരണ ഫോര്‍മുല ഭരണഘടനാപരമായി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും ജെയ്റ്റ്ലി പറയുന്നു.

 ഗുജറാത്തിനെ കയ്യിലെടുക്കാന്‍ ജെയ്റ്റ്ലി

ഗുജറാത്തിനെ കയ്യിലെടുക്കാന്‍ ജെയ്റ്റ്ലി

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുള്ള സംവരണ ഫോര്‍മുല സാധ്യമാകില്ലെന്നും ഭരണഘടനോ നിയമമോ ഇവയില്‍ ഒന്ന് മാത്രമേ ഫോര്‍മുല അംഗീകരിക്കുകയുള്ളുവെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. രണ്ട് ഭാഗത്തുനിന്നും അംഗീകാരം കിട്ടിയാല്‍ മാത്രമേ പാട്ടീദാര്‍ സമുദായത്തിന് വാഗ്ദാനം ചെയ്തിട്ടുള്ള സംവരണം പ്രാവര്‍ത്തികമാകുയുള്ളൂവെന്നും ജെയ്റ്റ്ലി വ്യക്തമാക്കുന്നു. അല്ലാത്ത പക്ഷം കോണ്‍ഗ്രസ് ഗുജറാത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിലെ ജനങ്ങള്‍ സ്മാര്‍ട്ടാണെന്ന് ചൂണ്ടിക്കാണിച്ച ജെയ്റ്റ്ലി ഇത്തരം വഞ്ചനകളില്‍ അകപ്പെടില്ലെന്ന് വിശ്വസിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

 ഉറപ്പ് ലഭിച്ചെന്ന് ഹര്‍ദിക്

ഉറപ്പ് ലഭിച്ചെന്ന് ഹര്‍ദിക്

ഗുജറാത്തില്‍ പാട്ടീദാര്‍ സംവരണം സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി പാട്ടീദാര്‍ നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയെന്നാണ് ഹര്‍ദിക് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംവരണം സംബന്ധിച്ച് തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചുവെന്നും ഹര്‍ദിക് വ്യക്തമാക്കിയിരുന്നു.

 ബിജെപി പണി കൊടുക്കും

ബിജെപി പണി കൊടുക്കും


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി ഹര്‍ദികിനെ ലക്ഷ്യം വച്ചു തുടങ്ങിയത്. കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ പാട്ടീദാര്‍ സമുദായത്തിന് ഒബിസി സംവരണം നല്‍കുമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനമാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഹര്‍ദ്ദികിനേയും പാട്ടീദാര്‍ അനാമത് ആന്ദോളന്‍ എന്ന പാട്ടീദാര്‍ സംഘടനയേയും പ്രേരിപ്പിച്ചത്.

 സമൂഹത്തെ ഭിന്നിപ്പിക്കുന്നു!!

സമൂഹത്തെ ഭിന്നിപ്പിക്കുന്നു!!

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അരാചകത്വത്തിലേയ്ക്ക് നയിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്ലി ആരോപിക്കുന്നു. ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സമൂഹത്തെ ഭിന്നിപ്പിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നും ഗുജറാത്തിലെ ജനങ്ങള്‍ ഈ ദിശകളിലേയ്ക്ക് ഒന്നും പോകില്ലെന്നും ജെയ്റ്റ്ലി പ്രത്യാശ പ്രകടിപ്പിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Stating that the reservation formula agreed upon by the Congress and Patel quota agitation leader Hardik Patel was constitutionally untenable, Union finance minister Arun Jaitley on Sunday accused both of them of cheating the people of Gujarat on the issue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്