കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കോണ്‍ഗ്രസ് യുഗം; രാഹുല്‍ പ്രതീക്ഷയില്‍, വിലയിരുത്തല്‍ ഇങ്ങനെ, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കെ കോണ്‍ഗ്രസിന് പ്രതീക്ഷയേറി. കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. തിരഞ്ഞെടുപ്പ് വിശകലനം ഓരോ ഘട്ടത്തിന് ശേഷവും നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന അവലോകന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷ പങ്കുവച്ചു. ഒരുപക്ഷേ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടിയാല്‍ അല്‍ഭുതപ്പെടേണ്ട എന്ന് രാഹുല്‍ നേതാക്കളോട് പറഞ്ഞു.

ഇനി വോട്ടെണ്ണല്‍ ദിനത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാന നേതാക്കള്‍ക്കും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കത്തയച്ചു. അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മമതയും മായാവതിയും മൗനം തുടരുകയാണ്. കോണ്‍ഗ്രസ് വിലയിരുത്തലിന്റെ വിശദവിരങ്ങള്‍ ഇങ്ങനെ...

 ഓരോ ഘട്ടങ്ങളിലും

ഓരോ ഘട്ടങ്ങളിലും

ഏഴ് ഘട്ടങ്ങളായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ഇനി യുപിയിലെ 13ഉം ബംഗാളിലെ ഒമ്പതുമടക്കം 22 സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും കോണ്‍ഗ്രസ് പ്രത്യേക അവലോകന യോഗങ്ങള്‍ ചേരാറുണ്ട്.

കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കും

കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കും

കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതീക്ഷ പങ്കുവെച്ചു. ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.

 സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഹ്രസ് സഖ്യമുണ്ടാക്കി മല്‍സരിക്കുന്നു. പ്രിയങ്കാ ഗാന്ധിയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന് ഇറക്കിയത് കോണ്‍ഗ്രസിന് അനുകൂയമായി എന്നും നേതൃയോഗം വിലയിരുത്തുന്നു.

 ബിജെപി കോട്ടകളില്‍

ബിജെപി കോട്ടകളില്‍

മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളാണ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് കുതിച്ചുകയറുമെന്നാണ് നേതാക്കളുടെ വിലിയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു.

 പ്രതീക്ഷകള്‍ ഇങ്ങനെ

പ്രതീക്ഷകള്‍ ഇങ്ങനെ

മധ്യപ്രദേശിലെ 29 സീറ്റുകളില്‍ കോണ്‍ഗ്രസ് പകുതിയിലധികം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഗുജറാത്തില്‍ 26 സീറ്റും ബിജെപിയാണ് കഴിഞ്ഞതവണ നേടിയത്. എന്നാല്‍ ഇത്തവണ ഗ്രാമീണ മണ്ഡലങ്ങളില്‍ ചിലത് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്നു.

മുഖ്യമന്ത്രിയുടെ പ്രത്യാശ

മുഖ്യമന്ത്രിയുടെ പ്രത്യാശ

ഛത്തീസ്ഗഡിലും സ്ഥിതി മറിച്ചല്ല. 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനം അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ബാഗല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പാര്‍ട്ടി തരംതിരിച്ചു

പാര്‍ട്ടി തരംതിരിച്ചു

കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെയും പാര്‍ട്ടി നേതൃത്വം തരംതിരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് പഞ്ചാബാണ്. കൂടാതെ കേരളം, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അമിത പ്രതീക്ഷയുണ്ട്. മാത്രമല്ല മഹാരാഷ്ട്രയിലും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് വിലയിരുത്തല്‍.

 രാജസ്ഥാനിലും ബിഹാറിലും പ്രതിസന്ധി

രാജസ്ഥാനിലും ബിഹാറിലും പ്രതിസന്ധി

അതേസമയം, അടുത്തിടെ ബിജെപിയെ പരാജയപ്പെടുത്തി ഭരണം പിടിച്ച രാജസ്ഥാനില്‍ പ്രതീക്ഷിച്ച തിളക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി മല്‍സരിക്കുന്ന ബിഹാറിലും കോണ്‍ഗ്രസിന് അമിത പ്രതീക്ഷയില്ല. എന്നാല്‍ യുപിയില്‍ ഭേദപ്പെട്ട വോട്ടുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ബിജെപിയുടെ അഞ്ചിടങ്ങള്‍

ബിജെപിയുടെ അഞ്ചിടങ്ങള്‍

2014ല്‍ ബിജെപി മികച്ച വിജയം നേടിയ ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണ അവര്‍ക്ക് തിളക്കം കുറയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവിടെ മിക്ക സീറ്റുകളിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

പ്രത്യേക നിര്‍ദേശങ്ങളുമായി കത്ത്

പ്രത്യേക നിര്‍ദേശങ്ങളുമായി കത്ത്

ഇനി വോട്ടെണ്ണല്‍ ദിനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കെസി വേണുഗോപാല്‍ ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക കത്തയച്ചു. 17സി ഫോറം റിട്ടേണിങ് ഓഫീസര്‍മാരില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധമായും വാങ്ങണമെന്ന് കത്തില്‍ ഉണര്‍ത്തുന്നു.

 എന്താണ് 17 സി ഫോറം

എന്താണ് 17 സി ഫോറം

ഓരോ ബൂത്തിലെയും വോട്ടിങ് യന്ത്രത്തിന്റെ വിശദാംശങ്ങളും വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തുന്ന ഫോറമാണ് 17സി. ക്രമക്കേട് തടയാന്‍ ഫോറത്തിലെ വിവരങ്ങള്‍ അന്തിമ ഫലവുമായി ഒത്തുനോക്കണം. വിശ്വസ്തരായ ഏജന്റുമാരെ നിയോഗിക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കും.

 ഫലം വന്നാല്‍ പിന്നെ

ഫലം വന്നാല്‍ പിന്നെ

അതേസമയം, ഫലം വന്നുകഴിഞ്ഞാലുള്ള നീക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്താന്‍ നോക്കുന്നുവെന്നതാണ് പുതിയ വിവരം. ഡിഎംകെ നേതാവ് സ്റ്റാലിനുമായി അദ്ദേഹം കാണുന്നതിന്റെ രഹസ്യം ഇതാണത്രെ.

 ആന്ധ്രയിലെ കക്ഷികള്‍ പ്രധാനം

ആന്ധ്രയിലെ കക്ഷികള്‍ പ്രധാനം

യുപിഎക്ക് പുറത്തുള്ള ആന്ധ്രയിലെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ടിആര്‍എസ് എന്നിവരുടെ തീരുമാനങ്ങള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമാണ്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. പിന്നീട് മമതെയും കണ്ടു.

മമതയും മായാവതിയും മൗനത്തില്‍

മമതയും മായാവതിയും മൗനത്തില്‍

മമതയും മായാവതിയുമാണ് ഇതുവരെ നിലപാട് വ്യക്തമാക്കാതിരിക്കുന്നത്. ഇരുവര്‍ക്കും പ്രധാനമന്ത്രി പദത്തില്‍ കണ്ണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലം വന്ന ശേഷം പറയാമെന്നാണ് മമതയുടെ നിലപാട്. എന്നാല്‍ മായാവതി കോണ്‍ഗ്രസിനെതിരെ പരസ്യമായി പ്രതികരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല.

അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!

English summary
Congress Ira Coming; Rahul Gandhi Confident, KC Venugopal sent letter to State Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X