കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ ഭാവി കോൺഗ്രസിൽ; കോൺഗ്രസിൽ അംഗത്വമെടുത്തത് ഗൗരമായി ആലോചിച്ച ശേഷം: ശത്രുഘ്നൻ സിൻഹ

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ ഭാവി കോൺഗ്രസിലാണെന്ന് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നൻ സിൻഹ. ഗൗരവമായി ആലോചിച്ച ശേഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും പോലെയുള്ള നേതാക്കളെ സംഭാവന ചെയ്തതും കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>90കളില്‍ അതിവേഗ വളര്‍ച്ച നേടിയ ദേവഗൗഡ; ഇളകാത്ത മതനിരപേക്ഷ നേതാവ്, തുമുകുരുവില്‍ പോരാട്ടം</strong>90കളില്‍ അതിവേഗ വളര്‍ച്ച നേടിയ ദേവഗൗഡ; ഇളകാത്ത മതനിരപേക്ഷ നേതാവ്, തുമുകുരുവില്‍ പോരാട്ടം

ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഹുലിനെ ആദ്യമൊക്കെ പലരും പരിഹസിച്ചിരുന്നു. പിന്നീട് സ്ഥിതി മാറി. പ്രിയങ്കകൂടി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ ആകെമാറി. രാജ്യത്തിന്റെ ഭാവി കോൺഗ്രസിലാണെന്ന് രാജ്യ പ്രതിസന്ധിയിലായിരുന്ന ഘ‌ട്ടങ്ങളിലെല്ലാം വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

Shatrughan Sinha

എല്‍കെ അദ്വാനിയെയും അടല്‍ ബിഹാരി വാജ്‌പേയിയെയും പോലെയുള്ള നേതാക്കളില്‍ ആകൃഷ്ടനായാണ് മുമ്പ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, ബിജെപി നേതൃത്വത്തിൽ പിന്നീട് മാറ്റമുണ്ടായെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ താന്‍ ബഹുമാനിക്കുന്നു. അവരെല്ലാം തന്റെ സുഹൃത്തുക്കളാണ്.

ബിജെപിയിലെ പലർക്കും ലര്‍ക്കും തന്നെപ്പോലെ അസംതൃപ്തി ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരല്ല. കശ്മീര്‍ കത്തിയെരിയുന്നുവെന്ന് പറയുന്നവരെല്ലാം പാക് അനുകൂലികളല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

English summary
Congress is political future of India: Shatrughan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X