• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ഉയര്‍ത്തി പ്രിയങ്ക; ഒരേ ആവശ്യം; 50 ലക്ഷം പേരെ അണിനിരത്തി കോണ്‍ഗ്രസ്

 • By News Desk

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ ഓരോ വീഴ്ച്ചകളേയും കോണ്‍ഗ്രസ് അക്കമിട്ട് നിരത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലടക്കം കേന്ദ്രം കടുത്ത പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ കൊവിഡ് പ്രതിസന്ധികളും കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ചകള്‍ക്കുമെതിരെ കോണ്‍ഗ്രസിന്റെ സ്പീക്ക് അപ് ക്യാമ്പയിന്‍ നടന്നു.

cmsvideo
  Speak Up India! Congress launches campaign to target Modi Amid Covid 19‌ | Oneindia Malayalam

  കേരളത്തില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന നിരക്ക്; ഒരാള്‍ മരണപ്പെട്ടു

  സ്പീക്ക് അപ് ഇന്ത്യ

  സ്പീക്ക് അപ് ഇന്ത്യ

  ലോക്ക്ഡൗണില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാവിലെ 11 മുതല്‍ 2 മണിവരെ 50 ലക്ഷം പേരെ അണിനിരത്ത് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ സ്പീക്ക് അപ് ഇന്ത്യ ക്യാമ്പയില്‍ സംഘടിപ്പിച്ചത്. രാജ്യത്തെ അതിഥി തൊഴിലാളികളും കര്‍ഷകരും ചെറുകിട വ്യാപാരികളും അടക്കം പ്രതിസന്ധി അനുഭവിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് ഇത്.

   കോണ്‍ഗ്രസ്

  കോണ്‍ഗ്രസ്

  സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വാട്‌സ് അപ്പ് എന്നിവയിലൂടെയുള്ള ക്യാംപയിനിംഗില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി അടക്കം നിരവധി നേതാക്കള്‍ പ്രതികരിച്ചു. രാജ്യത്തെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു.

  പ്രധാന ആവശ്യം

  പ്രധാന ആവശ്യം

  കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കോണ്‍ഗ്രസ് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസത്തില്‍ 7500 രൂപ നല്‍കണമെന്നാണ്. ആറ് മാസം വരെ ഈ തുക കുടുംബങ്ങള്‍ക്ക് നല്‍കാനാണ് ആവശ്യം. ഒപ്പം ആവശ്യക്കാര്‍ക്ക് സൗജന്യറേഷന്‍, ചെറുകിട വ്യാപാരികള്‍ക്കാവശ്യമായ സാമ്പത്തിക പാക്കേജ് തുടങ്ങിയവയാണ്.

  50 ലക്ഷം പേര്‍

  50 ലക്ഷം പേര്‍

  ഇത് കൂടാതെ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി അവരുടെ ഗ്രാമങ്ങളിലെത്തിക്കുക, തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തി. എഐസിസി ഭാരവാഹികള്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന,ജില്ലാ, ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകര്‍ ഇഅടക്കം രാജ്യത്തൊട്ടാകെയുള്ള 50 ലക്ഷത്തോളം പേര്‍ ക്യാമ്പയിനിംഗിന്റെ ഭാഗമായി.

  കേന്ദ്രത്തിനെതിരെ

  കേന്ദ്രത്തിനെതിരെ

  സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പണം കൈമാറുക, റേഷന്‍ വിതരണം, കുടിയേറ്റ തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പ്രിയങ്കാഗാന്ധി ഈ പ്രതിസന്ധി ഘട്ടത്തിലെ ബിജെപിയുടെ രാഷ്ട്രീയമായ സമീപനത്തേയും ചോദ്യം ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കെതിരെയുള്ള ഉറച്ച ശബ്ദമായി ക്യാമ്പയിനിഗിനെ പ്രിയങ്ക മാറ്റി.

  ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും

  ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും

  പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി ജനങ്ങളുടെ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രിയങ്കാഗാന്ധി ബിജെപിയോട് പറഞ്ഞു. ഒപ്പം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെകുറിച്ചും മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെകുറിച്ചും അവര്‍ പരാമര്‍ശിച്ചു.

   പോരാട്ടം തുടരും

  പോരാട്ടം തുടരും

  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവിനെയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിയേയും പ്രിയങ്ക രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. ജനങ്ങളുടെ താല്‍പര്യത്തിനായി ഇനിയും പോരാട്ടം തുടരണമെന്നും പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്നാനം ചെയ്തു.

  English summary
  Congress Launches Speak Up India Campaign with 50 Lakh People
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more