കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തകർച്ചയിലേക്ക് നയിച്ചത് രാഹുല്‍: വീണ്ടും തിരിച്ചടി, മുതിർന്ന നേതാവ് രാജിവെച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിർന്ന നേതാവിന്റെ രാജി. മുന്‍ രാജ്യസഭാ അംഗവും തെലങ്കാനയില്‍ നിന്നുള്ള മുതിർന്ന പാർട്ടി നേതാവുമായി എംഎ ഖാനാണ് കഴിഞ്ഞ ദിവസം രാത്രിയോടെ രാജിപ്രഖ്യാപിച്ചത്. കോൺഗ്രസ് നേതൃത്വത്തിന് എഴുതിയ കത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനും രാജ്യത്തെ മുന്നോട്ട് നയിക്കാനും കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

നിങ്ങൾ പാർട്ടിയുടെ പ്രസിഡന്റായി സജീവമായി സേവനമനുഷ്ഠിക്കുന്നിടത്തോളം, നിങ്ങൾ പാർട്ടിക്കുള്ളിലെ കൂടിയാലോചന പ്രക്രിയകൾ സൂക്ഷ്മമായി പിന്തുടരേണ്ടതുണ്ടെന്നും എംഎ ഖാന്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

16-ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചെന്ന് നടി അശ്വതി16-ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചെന്ന് നടി അശ്വതി

വിദ്യാർത്ഥി കാലഘട്ടം മുതൽ ആരംഭിച്ച് കഴിഞ്ഞ നാല്

വിദ്യാർത്ഥി കാലഘട്ടം മുതൽ ആരംഭിച്ച് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവാണ് ഞാന്‍. പാർട്ടിയുടെ മികച്ച പ്രവർത്തനത്തിന് വേണ്ടി ജി 23 മുതിർന്ന നേതാക്കൾ ഉയർത്തിയ ശബ്ദം നേതൃത്വം വിമത ശബ്ദമായി കണ്ടു. ആ നേതാക്കളെ വിശ്വസിക്കുകയും പാർട്ടിയുടെ പുനഃസ്ഥാപനത്തിനായുള്ള അവരുടെ കഷ്ടപ്പാടും വേദനയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നുവെന്നും തന്റെ രാജി കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം

പാർട്ടിയിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ

പാർട്ടിയിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ, പാർട്ടി കമ്മിറ്റിയിൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതലാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായതെന്നും അദ്ദേഹം ആരോപിച്ചു. "ഞാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു... പാർട്ടി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് (വിപി) സ്ഥാനം രാഹുൽ ഗാന്ധി കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ കാര്യങ്ങൾ താഴേക്ക് പോകാൻ തുടങ്ങി. ആരുമായും കൂടിയാലോചനയ്ക്ക് അദ്ദേഹം തയ്യാറല്ല," മുൻ കോൺഗ്രസ് രാജ്യസഭാ എംപി പറഞ്ഞു.

ഇതിന്റെയെല്ലാം ഫലമായി കോണ്‍ഗ്രസ് തകർച്ചയിലേക്ക്

ഇതിന്റെയെല്ലാം ഫലമായി കോണ്‍ഗ്രസ് തകർച്ചയിലേക്ക് കൂപ്പുകൂത്തി. പതിറ്റാണ്ടുകളായി പാർട്ടിയെ ശക്തിപ്പെടുത്തിയ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ പോലും ഇപ്പോൾ വിട്ടുപോകുന്ന ഘട്ടത്തിലെത്തി. മുതിർന്ന അംഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎ ഖാന്റെ പുറത്ത് പോവല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക്

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചത്. രാ​​​ഹു​​​ൽ ഗാ​​​ന്ധി കോണ്‍ഗ്രസ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നു ശേ​​​ഷം, പ്ര​​​ത്യേ​​​കി​​​ച്ച് 2013ൽ ​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നിയോഗിക്കപ്പെട്ടതിന് ശേ​​​ഷം, ഈ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ല​​​നി​​​ന്നു​​​പോ​​​ന്ന മു​​​ഴു​​​വ​​​ൻ കൂ​​​ടി​​​യാ​​​ലോ​​​ച​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ത്തെ​​​റി​​​യ​​​പ്പെ​​​ട്ടുവെന്നായിരുന്നു ഗുലാം നബി ആസാദും ആരോപിച്ചത്.

English summary
Congress leader and former Rajya Sabha member MA Khan resigned from the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X