സീറ്റില്ല; കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു
ഉജ്ജയിനി: സ്ഥാനമോഹികളുടെ പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസിനെ ആളുകള്‍ വിളിക്കാറുള്ളത്. അധികാരത്തിന് വേണ്ടിയുള്ള വടംവലി കാണുമ്പോള്‍ ഇത് ശരിയാണെന്ന് പലപ്പോഴും തോന്നാറുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിന് ആത്മഹത്യ ചെയ്യുന്നത് വരെയൊന്നും ഇത് വരെ കാര്യങ്ങള്‍ എത്തിയിരുന്നില്ല.
എന്നാല്‍ അതും സംഭവിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനം നൊന്ത് കോണ്‍ഗ്രസ് നോതാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. അഗര്‍ മണ്ഡലത്തില്‍ പ്രതീക്ഷിച്ച സീറ്റ് കിട്ടാതെ വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ നരസിംഹ മാളവ്യയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

പാര്‍ട്ടിയുടെ ഷാജപൂര്‍ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാളവ്യ അഗര്‍ മണ്ഡലത്തില്‍ നിന്നും സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം മറിച്ചായിരുന്നു. ഇന്‍ഡോറില്‍ നിന്നുള്ള മധു ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. സീറ്റ് നിഷേധിച്ചതില്‍ അതീവ ദു:ഖിതനായിരുന്നു എന്ന് അണികള്‍ പറഞ്ഞു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ് മാളവ്യ. ജില്ലാ പഞ്ചായത്ത് മെംബര്‍ എന്ന നിലയില്‍ നേരത്തെ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാളവ്യയുടെ മരണത്തെത്തുടര്‍ന്ന് മധു ഗെഹ്ലോട്ടിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ അണികള്‍ രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് എം പി സഞ്ജന്‍ സിംഗ് വര്‍മ മരണവാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തി. മാളവ്യയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവും വര്‍മ പ്രഖ്യാപിച്ചു.












Click it and Unblock the Notifications