Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍നാഥ് പ്രതിപക്ഷ നേതൃപദവി രാജിവച്ചു; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കളിയാക്കി ബിജെപി

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് നിമയസഭയിലെ പ്രതിപക്ഷ നേതൃപദവി രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പ്രതിപക്ഷ നേതാവ്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ഇനി കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കമല്‍നാഥ് നടത്തിയ നീക്കം പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

പരിഹസിച്ച് ബിജെപി രംഗത്തുവന്നു. അടുത്ത പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിങിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഏഴ് തവണ ലഹാര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയ വ്യക്തിയാണ് ഗോവിന്ദ് സിങ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിന്റെ അടുത്തയാളായി അറിയപ്പെടുന്ന വ്യക്തിയാണ് ഗോവിന്ദ് സിങ്.

k

കമല്‍നാഥ് രാജിക്കത്ത് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. സോണിയ രാജി സ്വീകരിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവായി ഗോവിന്ദ് സിങിനെ നിയമിച്ചുവെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. ബിജെപിയിലേക്ക് കളംമാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോര്‍ ചമ്പാരന്‍ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ഗോവിന്ദ് സിങ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും ഗോവിന്ദ് സിങ് പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ കമല്‍നാഥിന്റെ യുഗം കഴിയുകയാണെന്നും ദിഗ്‌വിജയ് സിങിന്റെ കാലം വീണ്ടും വരികയാണെന്നും ബിജെപി പ്രതികരിച്ചു. കമല്‍നാഥിന്റെ ചിറകരിയുകയാണ് ചെയ്തിരിക്കുന്നത്. കമല്‍നാഥ് വൈകാതെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും രാജിവച്ചേക്കാം. ആദിവാസി നേതാവ് ഉമാങ് സിഘാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി വരാനുള്ള സാധ്യതയുണ്ടെന്നും ബിജെപി മീഡിയ കണ്‍വീനര്‍ ലോകേന്ദ്ര പരാഷര്‍ പ്രതികരിച്ചു.

പട്ടിക ജാതി-വര്‍ഗ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് എപ്പോഴും പറയാറുള്ളത്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ് വാദിക്കുന്നു. എന്നാല്‍ സുപ്രധാന പദവികളിലേക്ക് ഈ വിഭാഗത്തിലുള്ളവരെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നില്ല. ക്ഷത്രിയനായ ഗോവിന്ദ് സിങിനെയാണ് പ്രതിപക്ഷ നേതാവാക്കിയിരിക്കുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടരി രജ്‌നീഷ് അഗര്‍വാള്‍ പറഞ്ഞു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ് കമല്‍നാഥ്. നേരത്തെ കേന്ദ്രമന്ത്രിയും ആയിരുന്നു. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായി. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ കാല് മാറിയതോടെ സര്‍ക്കാര്‍ വീണു. ബിജെപി വീണ്ടും അധികാരത്തിലെത്തി. ഈ വേളയില്‍ കമല്‍നാഥ് പ്രതിപക്ഷ നേതാവാകുകയായിരുന്നു. നേരത്തെ വഹിച്ചിരുന്ന പിസിസി അധ്യക്ഷ പദവി അദ്ദേഹം ഒഴിഞ്ഞതുമില്ല. അതേസമയം, അടുത്ത വര്‍ഷമാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഇതിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമാണ് കമല്‍നാഥ് നടത്തുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+