• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുഷ്മിതയുടെ രാജിയില്‍ കോണ്‍ഗ്രസില്‍ പോര്; തുറന്നടിച്ച് കപില്‍ സിബല്‍, പാര്‍ട്ടിയുടെ പോക്ക് കണ്ണുമടച്ച്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ദേശീയ തലത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രമുഖ നേതാക്കള്‍ ഓരോന്നായി കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ വലം കൈയായ സുഷ്മിതയുടെ രാജി കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.സുഷ്മിതെയ പോലെ മുതിര്‍ന്ന ഒരു നേതാവ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നത് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

സോണിയ ഗാന്ധിക്ക് ഞെട്ടല്‍!! ദേശീയ നേതാവ് അപ്രതീക്ഷിതമായി രാജിവച്ചു, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചസോണിയ ഗാന്ധിക്ക് ഞെട്ടല്‍!! ദേശീയ നേതാവ് അപ്രതീക്ഷിതമായി രാജിവച്ചു, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച

കോണ്‍ഗ്രസ് വിട്ടാലും പൊതുമണ്ഡലത്തില്‍ നിന്ന് അവര്‍ പിന്‍മാറില്ലെന്ന് സുഷ്മിത വ്യക്തമാക്കുന്നുണ്ട്. പൊതു സേവനത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നു എന്നാണ് സോണിയ ഗാന്ധിക്ക് നല്‍കിയ കത്തിലുള്ളത്. അതേസമയം, കോണ്‍ഗ്രസ് വിട്ട സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ അഭ്യൂഹം ഉയരുന്നുണ്ട്.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് സുഷ്മിത. മുതിര്‍ന്ന നേതാവിന്റെ രാജി സംബന്ധിച്ച് മറ്റ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് സുഷ്മിത രാജിവയ്ക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. ഇതിനിടെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.

2

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ വലിയ മാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്.

3

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്ക് കണ്ണടച്ചാണെന്ന് കപില്‍ സിബല്‍ പറയുന്നു. യുവ നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുമ്പോള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ കുറ്റപ്പെടുത്തുന്നു എന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭ എംപി കൂടിയായ കപില്‍ സിബലിന്റെ പ്രതികരണം ട്വിറ്ററിലൂടെയായിരുന്നു.

4

ഞായറാഴ്ചയോടെയാണ് സുഷ്മിത ദേവ് പാര്‍ട്ടി അധ്യക്ഷന്‍ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു എന്നാണ് അറിയിച്ചത്. എന്നാല്‍ രാജിക്ക് പിന്നിലെ കാരണമെന്താണ് എന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

5

കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ രംഗത്തെത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും കോണ്‍ഗ്രസ് ചര്‍ച്ചയായരിക്കുകയാണ്. സ്ഥിരമായി ഒരു അധ്യക്ഷന്‍ ഇല്ലാത്തത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത വെല്ലുവിളികളാണ് അടുത്തകാലത്തായി ക്ഷണിച്ചുവരുത്തുന്നത്.

6

നിലവില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായാണ് പ്രവര്‍ത്തിക്കുന്നത്. കപില്‍ സിബല്‍ അടക്കമുള്ള 23 കോണ്‍ഗ്രസ് നേതാക്കള്‍, കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെയാണ് 23 നേതാക്കള്‍ അധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

7

സുഷ്മിത ദേവിന് മുമ്പ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ ഏറ്റവും സ്വാധീനമുള്ള ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജ്യോതിരാധിത്യ സിന്ധ്യ ബിജെപിയിലേക്ക് എത്തി ഒരു വര്‍ഷത്തിന് ശേഷമാണ് ജിതിന്‍ പ്രസാദയുടെ പോക്ക്. ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സമുദായത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ജിതിന്‍ പ്രസാദ്.

8

ഉത്തര്‍ പ്രദേശില്‍ വീണ്ടും അധികാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിതിന്‍ പ്രസാദയെ ബിജെപി സ്വന്തം ക്യാമ്പിലെത്തിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥാനം ജിതിന്‍ പ്രസാദയ്ക്ക് ബിജെപി നല്‍കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജിതിന്‍ പ്രസാദയുടെ പോക്ക് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത ക്ഷീണമാണ് നല്‍കിയിരിക്കുന്നത്.

9

കഴിഞ്ഞ വര്‍ഷം അധികാരം പിടിച്ചെടുത്ത രാജസ്ഥാനിലും കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയോടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റ് അന്ന് പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. പൈലറ്റിനെ സമാധാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിരവധി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

10

കൂടാതെ പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം വൈദ്യുത നിരക്കിന്റെ പേരില്‍ സിദ്ദു സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിദ്ദുവിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സോണിയ ഗാന്ധിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിദ്ദു ആ നിര്‍ദ്ദേശം കാര്യമായി എടുത്ത ഭാവമില്ല.

11

അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറെ നിര്‍ണായകമാണ്. ശിരോമണി അകാലിദളും, ആം ആദ്മി പാര്‍ട്ടിയും ശക്തമായി തിരഞ്ഞെടുപ്പ് കളത്തിലുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആഭ്യന്തര കലഹം തിരഞ്ഞെടുപ്പിന് ഇവര്‍ക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.

12

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ സിദ്ദുവിന്റെ നേതൃത്വത്തില്‍ പദ്ധതി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കുമെന്നാണ് നവ്‌ജോത് സിംഗ് സിദ്ധുവിന്റെ പ്രഖ്യാപനം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രഖ്യാപനം

13

പഞ്ചാബ് കോണ്‍ഗ്രസ് ഭവനില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടപെടല്‍ നടത്തുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് പിന്നാലെ വ്യക്തമാക്കിയിരുന്നു. ആംആദ്മിക്കതെിരെ സിദ്ദു പരോക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. തന്നെ ആംആദ്മിയിലേക്ക് എത്തിക്കാന്‍ ചില പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുകയാണെന്നായിരുന്നു സിദ്ദു പറഞ്ഞത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.

മുസ്ലീം ലീഗില്‍ മൂന്ന് 'പികെ' മാരും പ്രശ്‌നത്തില്‍... സമാനതകളില്ലാത്ത പ്രതിസന്ധി; ലീഗിൽ വരുമോ നേതൃമാറ്റം?മുസ്ലീം ലീഗില്‍ മൂന്ന് 'പികെ' മാരും പ്രശ്‌നത്തില്‍... സമാനതകളില്ലാത്ത പ്രതിസന്ധി; ലീഗിൽ വരുമോ നേതൃമാറ്റം?

cmsvideo
  Don't ask for RTPCR from vaccinated people | Oneindia Malayalam

  സോണിയയെ കണ്ട് കാല് പിടിക്കാന്‍ ഗ്രൂപ്പുകള്‍, സുധാകരന്റെ പട്ടിക വേണ്ട, നടക്കില്ലെന്ന് രാഹുല്‍സോണിയയെ കണ്ട് കാല് പിടിക്കാന്‍ ഗ്രൂപ്പുകള്‍, സുധാകരന്റെ പട്ടിക വേണ്ട, നടക്കില്ലെന്ന് രാഹുല്‍

  മദാമ്മ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ട് ഹാക്ക് ചെയ്തു;ദുരനുഭവം തുറന്ന് പറഞ്ഞ് നടി അശ്വതിമദാമ്മ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ട് ഹാക്ക് ചെയ്തു;ദുരനുഭവം തുറന്ന് പറഞ്ഞ് നടി അശ്വതി

  ഡോ.കെ സി പട്ടേൽ
  Know all about
  ഡോ.കെ സി പട്ടേൽ
  English summary
  Congress leader Kapil Sibal has criticized the Congress leadership over Sushmita Dev's resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X