Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരമുനയില്‍ പ്രിയങ്കയുടെ ചോദ്യങ്ങള്‍; അടി പതറി യോഗി; പൊതുജനമധ്യത്തില്‍ എല്ലാം വ്യക്തമാക്കണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ തന്നെയാണ് യോഗി സര്‍ക്കാര്‍ വീണ്ടും പ്രതികൂട്ടിലെത്തിയിരിക്കുന്നത്.നേരത്തെ ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ ബസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പ്രിയങ്ക ഏര്‍പ്പെടുത്തിയ ബസുകള്‍ക്ക് യോഗി അനുമതി നല്‍കാത്തതാണ് പ്രശ്‌നങ്ങളിള്‍ക്കിടയാക്കിയത്. ഒടുവില്‍ പ്രിയങ്ക ബസുകള്‍ പിന്‍വലിക്കുകയായിരുന്നു.

Recommended Video

cmsvideo
    Priyanka Gandhi Questions Yogi Aditynath's Claim On Migrant Workers | Oneindia Malayalam

    വിവാദ പരാമര്‍ശം

    വിവാദ പരാമര്‍ശം

    കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെയുള്ള യോഗി ആദിത്യനാഥിന്റെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. ഇതാണ് പ്രിയങ്കയെ ചൊടിപ്പിച്ചതും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും കൊവിഡ് ബാധിതരാണെന്നായിരുന്നു യോഗി ആദിത്യനാഥന്റെ പരാമര്‍ശം. പിന്നാലെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് പ്രിയങ്ക രംഗത്തെത്തുകയായിരുന്നു.

    കൊവിഡ് വാഹകര്‍

    കൊവിഡ് വാഹകര്‍

    ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നത്. യോഗിയുടെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വീഡിയോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും സംസ്ഥാനത്തെത്തുന്ന 75 ശതമാനം തൊഴിലാളികളും രോഗ ബാധിതരാണെന്ന് മുഖ്യമന്ത്രിയുടെ പറയുന്നു

    രോഗം കണ്ടെത്തി

    രോഗം കണ്ടെത്തി

    ദില്ലിയില്‍ നിന്നെത്തുന്നവരില്‍ 50 ശതമാനം തൊഴിലാളികളും കൊറോണ വാഹകരാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന 25-30 ശതമാനം വരെ തൊഴിലാളികളില്‍ വ്യാപകമായി വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും യോഗി ആദിത്യനാഥ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

    75000 മെഡിക്കല്‍ ടീം

    75000 മെഡിക്കല്‍ ടീം

    'ഇത് ഞങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. 75000 മെഡിക്കല്‍ ടീമുകളാണ് അതിന്റെ പുറത്ത് പ്രവര്‍ത്തിക്കുന്നത്. സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, ചികിത്സ എന്നിവയുടെ ഫലമായി ഇത് നമുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.' എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉയര്‍ത്തിയിരിക്കുന്നത്.

    അടിസ്ഥാനമെന്ത്

    അടിസ്ഥാനമെന്ത്

    യുപിയില്‍ പത്ത് ലക്ഷം പേരില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണോ മുഖ്യമന്ത്രി അര്‍ത്ഥമാക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. എന്തിരുന്നാലും സംസ്ഥാനത്ത് 6228 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളില്‍ വ്യക്തമാക്കുന്നത്. ഇൗ റിപ്പോര്‍ട്ടിന്റെയെല്ലാം അടിസ്ഥാനമെന്താണെന്നും പ്രിയങ്കാഗാന്ധി ചോദിക്കുന്നു.

     റിപ്പോര്‍ട്ട് കാണിക്കൂ

    റിപ്പോര്‍ട്ട് കാണിക്കൂ

    സംസ്ഥാനത്ത് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന ശതമാന കണക്ക് എവിടെ നിന്നും വന്നതാണ്. ഇങ്ങനെയാണെങ്കില്‍ തന്നെ പരിശോധന നിരക്ക് ഇത്രയും കുറവ് വന്നതെങ്ങനെയാണെന്നും പ്രിയങ്ക ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വാസ്തവമുണ്ടെങ്കില്‍ സംസ്ഥാനത്തെ കൊവിഡ് പരിശോധന, ഫലം, മറ്റ് പരിശോധനകള്‍ എന്നിവയുടെ കണക്ക് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പങ്ക് വെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+