കോണ്‍ഗ്രസ് ഡബിള്‍ സ്‌ട്രോംഗില്‍, തിരിച്ചെത്തുന്നത് അവര്‍, രാഹുലിന്റെ വഴിയേ, ഒരുക്കുന്നത് സോണിയ!!

ദില്ലി: കോവിഡ് കാലത്ത് കോണ്‍ഗ്രസിലെ രണ്ട് ടീമുകള്‍ ഒരേ ശക്തിയില്‍ തിരിച്ചെത്തുന്നു. സോണിയാ ഗാന്ധിയുടെ സീനിയര്‍ ടീം പൂര്‍ണമായും ഇല്ലാതായെന്ന് കരുതിയ സമയത്താണ് ശക്തിയോടെ തിരിച്ചെത്തുന്നത്. അതേസമയം ഒരു വശത്ത് രാഹുല്‍ ഗാന്ധിയുടെ ടീമും പൂര്‍ണ ശക്തിയോടെയാണ് രംഗത്തുള്ളത്. രാഹുല്‍ നേരിട്ടാണ് നേതൃത്വം നല്‍കുന്നത്. സീനിയര്‍ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇവരെ നയിക്കാന്‍ സോണിയയും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള പണം നല്‍കുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസിന്റെ മാറ്റത്തിന്റെ മറ്റൊരു മുഖം കൂടിയാണ്. ഇതിനെ സ്വാധീനിച്ചിരിക്കുന്നത് രാഹുലിന്റെ ഫോര്‍മുലയാണ്.

Recommended Video

cmsvideo
    രാഹുലും സോണിയയും എത്തുന്നത് പുതിയ ഫോര്‍മുലയുമായി | Oneindia Malayalam
    രാഹുലിന്റെ തിരികൊളുത്തല്‍

    രാഹുലിന്റെ തിരികൊളുത്തല്‍

    രാഹുല്‍ കോവിഡ് കാലത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചതും രഘുറാം രാജനുമായി അഭിമുഖം നടത്തിയതും സീനിയേഴ്‌സിനെയും സ്വാധീനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡികെ ശിവകുമാര്‍ സംസ്ഥാനം വിടുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള പണം സംഭാവന ചെയ്തിരുന്നു. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിലച്ച് അപ്രസക്തരായി പോകുമെന്ന തോന്നല്‍ സീനിയേഴ്‌സിനെ അതിശക്തമായി കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. നിയന്ത്രണം ഇവരുടെ കൈയിലല്ലെങ്കിലും മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങള്‍ രണ്ട് വിഭാഗവും നടത്തുന്നത് കോണ്‍ഗ്രസ് ശൈലിയെ തന്നെ മാറ്റിയിരിക്കുകയാണ്.

    തിരിച്ചെത്തുന്നത് ഇവര്‍

    തിരിച്ചെത്തുന്നത് ഇവര്‍

    രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ കമ്മിറ്റികളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട നേതാവാണ് അഹമ്മദ് പട്ടേല്‍. അദ്ദേഹമാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സഹായത്തിന് അദ്ദേഹം എല്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കും പണം അയച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളില്‍ നിന്ന് പോകാന്‍ ഒരുങ്ങുന്ന തൊഴിലാളികള്‍ക്ക് ഇവര്‍ ടിക്കറ്റ് നല്‍കും. ഈ മിഷന് ഫണ്ട് കണ്ടെത്താന്‍ മൂന്ന് പേരെയാണ് നിയോഗിച്ചത്. ഭൂപീന്ദര്‍ ഹൂഡ, കുമാരി സെല്‍ജ, അശോക് ഗെലോട്ട് എന്നിവരാണ് ഇത്. രാഹുലിന്റെ വരവിന് ശേഷം നിശബ്ദനായിരുന്നു ഹൂഡ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുലുമായി അകന്നിരുന്നു ഗെലോട്ട്.

    വിമത ശബ്ദമില്ല

    വിമത ശബ്ദമില്ല

    കോവിഡിന്റെ മറവില്‍ സീനിയര്‍ നേതാക്കളെ തിരിച്ചെത്തിക്കാനുള്ള സോണിയയുടെ തന്ത്രത്തെ രാഹുല്‍ എതിര്‍ത്തിട്ടില്ല. കാരണം പാര്‍ട്ടി ഡബിള്‍ സ്‌ട്രോംഗായി തിരിച്ചെത്തിയിരിക്കുകയാണ്. രാഹുലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഇടപെടരുതെന്നും, യുവ നേതാക്കളെ വീഴ്ത്താനുള്ള ശ്രമം നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദീപേന്ദര്‍ ഹൂഡ രാഹുലിന്റെ വിശ്വസ്തനായി മാറിയതോടെ ഭൂപീന്ദര്‍ ഹൂഡ അത്തരം നീക്കങ്ങളുണ്ടാവില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്. നിലവില്‍ ഹരിയാനയില്‍ ഹൂഡയും കുമാരി സെല്‍ജിയും മേധാവിത്തം പുലര്‍ത്തുന്നതും ഇതിന് കാരണമാണ്. ഇതോടെ പാര്‍ട്ടിയില്‍ രണ്ട് വിഭാഗമുണ്ടെങ്കിലും വിമത ശബ്ദം ഇല്ലാതായിരിക്കുകയാണ്.

    ദേശീയ പ്ലാന്‍

    ദേശീയ പ്ലാന്‍

    കോണ്‍ഗ്രസിലെ സീനിയര്‍ ഗ്യാംഗ് കോവിഡില്‍ ദേശീയ പ്ലാന്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്. കപില്‍ സിബലും രണ്‍ദീപ് സുര്‍ജേവാലയും ഇതിന് തുടക്കമിട്ടിട്ടുണ്ട്. തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പിക്കുന്ന പ്ലാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കും. ഇത് ദേശീയ തലത്തിലേക്ക് നിര്‍ദേശിക്കും. മറ്റൊന്ന് കര്‍ഷക പാക്കേജുകളാണ്. ഇതെല്ലാം കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലും പാളിച്ചകളും കോണ്‍ഗ്രസ് അന്വേഷിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പിക്കുന്നതാണ് മറ്റൊരു പ്ലാന്‍. താങ്ങുവില, വളം, വിത്ത്, എന്നിവയ്ക്ക് സബ്‌സിഡി അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്. ഇത് രാഹുലാണ് ആദ്യം നിര്‍ദേശിച്ചത്.

    സോണിയയുടെ പ്രഖ്യാപനം

    സോണിയയുടെ പ്രഖ്യാപനം

    കോണ്‍ഗ്രസ് എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും യാത്രാ ചെലവുകള്‍ വഹിക്കുമെന്നാണ് സോണിയ പ്രഖ്യാപിച്ചത്. വീടുകളിലെത്താന്‍ പണമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. ഇവരില്‍ നിന്ന് പണം ഈടാക്കുന്നത് വലിയ ദുരന്തമാണെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇതോടെയാണ് ഞങ്ങള്‍ തന്നെ അവരുടെ ചിലവ് വഹിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ രാജ്യത്തിന് ചെയ്ത സംഭാവനയ്ക്ക് കോണ്‍ഗ്രസിന്റെ ചെറിയൊരു ഉപഹാരമാണ് ഇതെന്നും, അവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ കോണ്‍ഗ്രസുണ്ടാവുമെന്നും സോണിയ പറഞ്ഞു.

    മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

    മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

    കോണ്‍ഗ്രസ് 1998 മുതല്‍ സ്വീകരിച്ച തന്ത്രമാണ് ഇനി പയറ്റാന്‍ പോകുന്നത്. 1999ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്നത് സോണിയയായിരുന്നു. ചെറുപ്പക്കാരുടെ ഒരു കൂട്ടവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്നത്തെ പോലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കോണ്‍ഗ്രസിന് അന്നുമുണ്ടായിരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, എന്നീ വിഷയങ്ങളാണ് 2004 വരെയുളള്ള വിവിധ തിരഞ്ഞെടുപ്പുകളിലായി ബിജെപി ഉന്നയിച്ചത്. ദില്ലിയില്‍ സുഷമാ സ്വരാജ് പോലും ഇതില്‍ തെറിച്ച് പോയിരുന്നു. ഇവിടെ മോദിയെയല്ല സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിലൂടെ മോദിയെ കുറ്റം പറഞ്ഞെന്ന വികാരം ഉയരാനും പോകുന്നില്ല.

    50:50 തന്ത്രം

    50:50 തന്ത്രം

    പകുതി യുവാക്കളും പകുതി സീനിയേഴ്‌സും ചേര്‍ന്ന ടീമിന്റെ തന്ത്രമാണ് 50:50. കോണ്‍ഗ്രസ് 2004ല്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭ രൂപീകരിച്ചത് ഈ ഫോര്‍മുലയിലായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയൊക്കെ അപ്പോഴാണ് എംപിയായത്. 2004ല്‍ കോണ്‍ഗ്രസിന്റെ 'കൈ' സാധാരണ ജനങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യം വന്‍ വിജയമായിരുന്നു. 2019ല്‍ സ്യൂട്ട് ബ്യൂട്ട് കി സര്‍ക്കാര്‍ എന്ന പ്രയോഗം ,രാഹുല്‍ കൊണ്ടുവന്നിരുന്നു. പക്ഷേ ഇത് വിജയിച്ചില്ല. അതുകൊണ്ട് കൈ മുദ്രാവാക്യം വീണ്ടും കൊണ്ടുവന്ന് പാര്‍ട്ടി ഇമേജ് തിരിച്ചുപിടിക്കുകയാണ് സോണിയയുടെ ലക്ഷ്യം. ്അതിലുപരി മോദി സര്‍ക്കാരില്‍ മോദി ഒഴിച്ച് ബാക്കിയുള്ളവരൊന്നും പോര എന്ന തരത്തിലുള്ള പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിടും. അത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവാത്ത പ്രചാരണമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+