ജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷം
ദില്ലി: 2024 മുന്നില്‍ കണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. യുവനേതാക്കളെ മറ്റ് പാര്‍ട്ടികളില്‍ നിന്നടക്കം കണ്ടെത്തി കൊണ്ടുവരികയാണ് രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍. കോണ്‍ഗ്രസില്‍ ആര്‍എസ്എസിനോട് മൃദുസമീപനമുള്ള നേതാക്കള്‍ ഒരുപാടുണ്ടെന്നും, ഇവരെ ഒഴിവാക്കി അഗ്രസീവായി ബിജെപിയെ നേരിടുന്നവരെ പകരം കൊണ്ടുവരാനുള്ള പ്ലാനാണ് രാഹുല്‍ നടപ്പാക്കുന്നത്.
ഗുജറാത്ത് പിടിക്കുക എന്ന വലിയ ലക്ഷ്യമാണ് ഇതില്‍ ആദ്യത്തേത്. അത് മാത്രമല്ല, ഗുജറാത്തിലെ മയക്കുമരുന്ന് വേട്ട ബിജെപിക്കെതിരെയുള്ള അഖിലേന്ത്യാ പ്രചാരണായുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ സംസ്ഥാനത്തും പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യുവാക്കളാണ്. രാഹുല്‍ ഗാന്ധിയുടെ വരവ് ഈ തന്ത്രം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയ ശേഷമായിരിക്കും. കോണ്‍ഗ്രസിലെ മാറ്റങ്ങളുടെ കൂടുതല്‍ വിവരങ്ങളിലേക്ക്.....

കോണ്‍ഗ്രസ് മാറ്റത്തിലേക്കുള്ള പാതയിലായത് കൊണ്ട് അധ്യക്ഷന്‍ ഉടന്‍ മാറേണ്ടതില്ല എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്. പ്രധാനമായും സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. ഇത് നടപ്പാക്കുന്നത് പ്രിയങ്ക ഗാന്ധിയും രാഹുലും ചേര്‍ന്നാണ്. അതേസമയം ദേശീയ അധ്യക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാനാണ് നിര്‍ദേശം. ഒപ്പം തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാല്‍ അധ്യക്ഷന്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇനിയും അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത് വൈകും. അടുത്ത വര്‍ഷം മാത്രമേ അതുണ്ടാവൂ. ഏഴ് സംസ്ഥാനങ്ങളില്‍ ശ്രദ്ധിക്കാനാണ് രാഹുല്‍ സീനിയര്‍ നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് കനയ്യകുമാറിനെയും ജിഗ്നേഷ് മേവാനിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിക്കുന്നത്. ഈ മാസം 28ന് ഇവര്‍ പാര്‍ട്ടിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ രണ്ട് പേരെയും നിര്‍ണായക റോളിലേക്കാണ് രാഹുല്‍ പരിഗണിക്കുന്നത്. ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് ദളിത് മുഖത്തെ പരിഗണിക്കുന്നത് ഒബിസി വോട്ട് അടക്കം ലക്ഷ്യമിട്ടാണ്. മേവാനിക്ക് ഗുജറാത്തിലെ യുവവോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ട്. ഒപ്പം ദേശീയ തലത്തില്‍ തന്നെ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് കരുത്ത് പകരാനാവും.

സച്ചിന് പൈലറ്റിന് പകരക്കാരനായിട്ടാണ് ജിഗ്നേഷ് മേവാനിയെ ഗുജറാത്തില്‍ രാഹുല്‍ കാണുന്നത്. അത് മാത്രമല്ല ഹിന്ദി ഹൃദയ ഭൂമിയില്‍ ദളിത് വോട്ടുബാങ്ക് ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും ഇതോടെ തകര്‍ക്കാന്‍ മേവാനിക്ക് സാധിക്കും. ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം മേവാനിയുടെ നിയന്ത്രണത്തിലായിരിക്കും. ഇത് വളരെയധികം ഗുണം ചെയ്യും. ഗുജറാത്തില്‍ നിരവധി യുവനേതാക്കളെ മേവാനി കണ്ടെത്തിയിട്ടുണ്ട്. ഇവരെ വളര്‍ത്തിയെടുക്കാനായി മേവാനി ശ്രമിക്കും. കൂടുതല്‍ ദളിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള താല്പര്യവും കാണിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ദളിത് അനുകൂല പാര്‍ട്ടിയായി മാറാനും മേവാനി സഹായിക്കും.

യഥാര്‍ത്ഥത്തില്‍ പഞ്ചാബിലെ മാറ്റമാണ് കോണ്‍ഗ്രസിലേക്ക് യുവനേതാക്കള്‍ കൂടുതലായി വരാന്‍ കാരണമായിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സഖ്യത്തിനടക്കം പാര്‍ട്ടികള്‍ തയ്യാറായിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി പോലും കോണ്‍ഗ്രസുമായി ചേരാമെന്ന നിലപാട് എടുത്തിരുന്നു. അമരീന്ദര്‍ സിംഗിനെ മാറ്റുമെന്ന് പ്രതിപക്ഷത്തിരിക്കുന്ന ഒരു പാര്‍ട്ടിയും കരുതിയിരുന്നില്ല. എന്നാല്‍ നേതൃത്വം മാറിയത് കൃത്യമായി തന്നെ കോണ്‍ഗ്രസ് എടുത്ത് കാണിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയല്ല രാഹുലും പ്രിയങ്കയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കാന്‍ കൂടിയുള്ള നീക്കമാണ് പഞ്ചാബില്‍ കണ്ടത്.

കനയ്യകുമാറിനെ സൂക്ഷിച്ച് ഉപയോഗിക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബീഹാറില്‍ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ തേജസ്വി യാദവുമായി ആലോചിച്ച ശേഷം മാത്രമേ ഈ തീരുമാനമുണ്ടാകൂ. തേജസ്വിയും കനയ്യകുമാറും തമ്മില്‍ പലവിഷയങ്ങളിലും പ്രശ്നങ്ങളുണ്ട്. ആര്ജെഡിയുണ്ടെങ്കില് മാത്രമേ ബീഹാറില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പുള്ളൂ. ഈ സാഹചര്യത്തിലാണ് അവരോടും കൂടി ആലോചിക്കുന്നത്. ബീഹാര്‍ കോണ്‍ഗ്രസ് നിശ്ചലാവസ്ഥയിലാണ്. പക്ഷേ കനയ്യ വന്നാല്‍ അത് സജീവമാകും. ഇടതുപക്ഷത്തിരുന്ന് അദ്ദേഹം ജനക്കൂട്ടത്തെ ഉണ്ടാക്കിയിരുന്നു. എന്നാല്‍ വോട്ടായി മാറിയിരുന്നില്ല. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

ഏത് പാര്‍ട്ടിയില്‍ നിന്ന് വരുന്നവര്‍ക്കും നല്ല പൊസിഷന്‍ നല്‍കുമെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ നാനാ പടോലെയും തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയും, പഞ്ചാബില്‍ നവജ്യോത് സിദ്ദുവും അധ്യക്ഷരായത് ഇതിന്റെ തുടക്കമാണ്. ഇവര്‍ മൂന്ന് പേരും ബിജെപിയില്‍ നിന്ന് വന്നവരാണ്. കോണ്‍ഗ്രസില്‍ ഉള്ളവരോട് പ്രവര്‍ത്തിക്കാനായി രാഹുല്‍ നിര്‍ദേശിക്കുകയാണ്. ഇല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളില്‍ ഉള്ളവരെ കൊണ്ടുവരേണ്ടി വരും. അത് നിലവിലുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കുന്നു. കോണ്‍ഗ്രസില്‍ ഇരുന്ന് കൊണ്ട് പല നേതാക്കളും ബിജെപിയുമായും ആര്‍എസ്എസുമായും ബന്ധപ്പെടുന്നുണ്ട്. ഇവരുടെ ലിസ്റ്റ് രാഹുല്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇവരെ പുറത്താക്കാനാണ് നീക്കം.

അത്തരം നേതാക്കള്‍ മാറി ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനെ വെല്ലുവിളിക്കുന്ന നേതാക്കളെയാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ചെറുപാര്‍ട്ടികളില്‍ അത്തരം നേതാക്കള്‍ ഒരുപാടുണ്ട്. അവരെ കൂടെ നിര്‍ത്തുകയാണ് രാഹുലിന്റെ ടാര്‍ഗറ്റ്. ഇതിലൂടെ മാത്രമേ 2024ലേക്കുള്ള പോരാട്ടം ശക്തമാകൂ എന്നാണ് രാഹുല്‍ പ്രതീക്ഷിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മികച്ച ഫലം നേടിയാല്‍ രാഹുല്‍ അധ്യക്ഷനായി അടുത്ത വര്‍ഷമെത്തും. യുവനേതാക്കളില്‍ പലരും സുപ്രധാന പോസ്റ്റുകളിലെത്തുമെന്നാണ് ടീം രാഹുല്‍ നല്കുന്ന സൂചന. പ്രശാന്ത് കിഷോറിനെ കൂടെ നിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഫോര്‍മുല ഉണ്ടായിട്ടില്ല. കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് പ്രശാന്തുമായി രാഹുല്‍ അകലം പാലിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഗുജറാത്തിലെ മയക്കുമരുന്ന് വേട്ട പ്രചാരണായുധമാക്കാന്‍ ഒരുങ്ങുകയാണ്. സുപ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കിയിട്ടുണ്ട്. സച്ചിന് പൈലറ്റ് മുംബൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ രംഗത്ത് വന്നത്. അശ്വനി കുമാര്‍ കൊല്‍ക്കത്തയില്‍ മുകുള്‍ വാസ്നിക്ക് ഗുവാഹത്തിയിലും രാജീവ് ശുക്ല റായ്പൂരിലും ദീപേന്ദര്‍ ഹൂഡ ലഖ്നൗവിലും, മോഹന്‍ പ്രകാശ് പട്നയിലും സല്മാന് ഖുര്‍ഷിദ് റാഞ്ചിയിലും ശക്തിസിംഗ് ഗോഹില്‍ ഭോപ്പാലിലും ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. അദാനിയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് നിന്നാണ് ഇത് പിടിച്ചെടുത്തത്. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള സമിതി ഇത് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഈ പ്രചാരണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications