എന്‍സിപിയുടെ സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, 125 സീറ്റില്‍ കൂടുതല്‍ മത്സരം, തീരുമാനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. എന്‍സിപിയില്‍ നിന്നുള്ള സീറ്റുകള്‍ വാങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം ഏറ്റവും അപ്രതീക്ഷിതമായ നീക്കമാണിത്. സംസ്ഥാനത്ത് എന്‍സിപിക്ക് സ്വാധീനം കുറഞ്ഞ് വരുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഈ നീക്കം. എന്‍സിപിയുടെ ദേശീയ പദവി അടക്കം കടുത്ത ഭീഷണി നേരിടുന്നുണ്ട്. കോണ്‍ഗ്രസിന് തങ്ങളേക്കാള്‍ സ്വാധീനം സംസ്ഥാനത്തുണ്ടെന്ന് എന്‍സിപി അംഗീകരിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നേരത്തെ 125 സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍പുതിയ റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് ഇക്കാര്യത്തില്‍ സൂചന പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ എന്‍സിപി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമല്ല. നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ അവര്‍ മത്സരിക്കുമെന്നാണ് തല്‍ക്കാലമുള്ള റിപ്പോര്‍ട്ട്.
ബിജെപി വെല്ലുവിളിയുയര്‍ത്താനും സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിക്കാനും ഉള്ള കരുത്ത് കോണ്‍ഗ്രസിനാണ് ഉള്ളതെന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു. അതേസമയം നിരവധി പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് പോയതിനെ തുടര്‍ന്ന് എന്‍സിപിക്ക് പലയിടത്തും മത്സരിപ്പിക്കാന്‍ നല്ല നേതാക്കളില്ലാത്ത അവസ്ഥയുണ്ട്. ഇതാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍.
തോററ്റ് എന്‍സിപി നേതാവ് ധനഞ്ചയ മുണ്ടെയുമായി നടത്തിയ ചര്‍ച്ചയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. വിജയസാധ്യതയുള്ള കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് നിര്‍ത്താനാവുമെന്നാണ് തോററ്റ് അഭിപ്രായപ്പെട്ടത്. അതേസമയം ഒക്ടോബര്‍ രണ്ടിന് ആദ്യ ഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിടും. ഇതേ ദിവസം തന്നെ രണ്ട് പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം എന്‍സിപി സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്.












Click it and Unblock the Notifications